HOME » NEWS » India » THE CPM ALLEGES THAT THERE WERE CONSPIRACIES BEHIND THE FORMATION OF THE MINISTRY OF CO OPERATION JK TV

സഹകരണ മന്ത്രാലയ രൂപീകരണത്തിന് പിന്നില്‍ ഗൂഢലക്ഷ്യം; സഹകരണ ബാങ്കുകളില്‍ കൊള്ള നടത്താന്‍ കേന്ദ്രനീക്കം; സിപിഎം

പൊതുമേഖല  ബാങ്കുകളിലെ പണം  കുത്തകൾക്ക് വൻതോതിൽ  വായ്പ അനുവദിച്ച  ശേഷമാണ് സഹകരണ ബാങ്കുകൾ  കൊള്ളയടിക്കാനുള്ള നീക്കം നടക്കുന്നത്

News18 Malayalam | news18-malayalam
Updated: July 8, 2021, 3:37 PM IST
സഹകരണ മന്ത്രാലയ രൂപീകരണത്തിന് പിന്നില്‍ ഗൂഢലക്ഷ്യം; സഹകരണ ബാങ്കുകളില്‍ കൊള്ള നടത്താന്‍ കേന്ദ്രനീക്കം; സിപിഎം
Sitaram_Yechuri
  • Share this:
ന്യൂഡല്‍ഹി: കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ  സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുമ്പ് പുതിയ മന്ത്രാലയം രൂപീകരിക്കുകയും ചെയ്തു.

സഹകരണത്തിലൂടെ സമൃദ്ധി എന്ന ലക്ഷ്യത്തോടെയാണ്   പുതിയ മന്ത്രാലയം ആരംഭിച്ചിരിക്കുന്നതെന്നാണ് മോദി സർക്കാർ അവകാശപ്പെടുന്നത്. രാജ്യത്തെ സഹകരണ മേഖലയ്ക്കായി നിയമപരവും, ഭരണപരവുമായ നയ രൂപീകരണമാണ് ഈ മന്ത്രാലയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ് സഹകരണ മന്ത്രാലയത്തിൻ്റെ ചുമതല നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര തീരുമാനത്തിനെതിരെ സംശയമുയര്‍ത്തി സിപിഎം രംഗത്തെത്തിയിരിക്കുകയാണ്.

Also Read-Cabinet Reshuffle | മൻസൂക് മണ്ഡവ്യ പുതിയ ആരോഗ്യമന്ത്രി; രാജീവ് ചന്ദ്രശേഖർ ഇലക്ട്രോണിക്സ്, ഐ ടി സഹമന്ത്രി; വി മുരളീധരന്‍റെ വകുപ്പുകളിൽ മാറ്റമില്ല

മന്ത്രാലയ  രൂപീകരണത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളെന്ന ആരോപണമാണ് സി പി എം ഉന്നയിക്കുന്നത്.

ഭരണഘടനയുടെ  ഏഴാം  ഷെഡ്യൂൾ അനുസരിച്ചു സഹകരണം സ്ഥാപനങ്ങൾ സംസ്ഥാന  വിഷയമാണ്. നിലവിലെ സാഹചര്യത്തിൽ സഹകരണ ബാങ്കുകളിൽ കൊള്ള നടത്താനാണ് കേന്ദ്രനീക്കമെന്ന്  സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു. പൊതുമേഖല  ബാങ്കുകളിലെ പണം  കുത്തകൾക്ക് വൻതോതിൽ  വായ്പ അനുവദിച്ച  ശേഷമാണ് സഹകരണ ബാങ്കുകൾ  കൊള്ളയടിക്കാനുള്ള നീക്കം നടക്കുന്നത്  .

അമിത് ഷയ്ക്ക്  സഹകരണ മന്ത്രാലയചുമതല  ലഭിച്ചതോടെ  അത് സ്ഥിരീകരിക്കപ്പെട്ടുവെന്നും യെച്ചൂരി പ്രതികരിച്ചു. നേരത്തെ  സഹകരണ ബാങ്കുകളെ ആർബിഐ പരിധിയിൽ ഉൾപ്പെടുത്താൻ കേദ്രസർക്കാർ ശ്രമിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മന്ത്രാലയ രൂപീകരണം. ബിജെപി ഇതര സംസ്ഥാങ്ങളിലാണ് സഹകരണ പ്രസ്ഥാനം ശക്തമായി നിലനിൽക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Also Read-'അമിത് ഷാ സഹകരണമന്ത്രിയായത് വലിയ പ്രതീക്ഷ; കേരള ബാങ്ക് നിയമന ക്രമക്കേടിൽ പരാതി നൽകും': സന്ദീപ് വാര്യർ

മഹാരാഷ്ട്ര,കേരളംഉൾപ്പെടെയുള്ള സംസ്ഥാങ്ങളിലാണ് സഹകരണ പ്രസ്ഥാനങ്ങൾ ശക്തമായി പ്രവർത്തിക്കുന്നത് ..ഈ സംസ്ഥാനങ്ങളിലേക്കുള്ള കടന്നുകയറ്റവും നിയന്ത്രണവും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിമർശനം.രാജ്യത്തെ സഹകരണമേഖലയുടെ പ്രവര്‍ത്തനം എളുപ്പത്തിലാക്കുകയും അന്തര്‍ സംസ്ഥാന സഹകരണസ്ഥാപനങ്ങള്‍ വളര്‍ത്താൻ സഹായിക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട് . എന്നാൽ സഹകരണ മന്ത്രാലയത്തിന്റെ പ്രവർത്തനം സംബന്ധിച്ച  കൂടുതൽ കാര്യങ്ങള്‍ വ്യക്തമല്ല.
Published by: Jayesh Krishnan
First published: July 8, 2021, 3:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories