• HOME
  • »
  • NEWS
  • »
  • india
  • »
  • Mann Ki Baat: 'അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ ഒരിക്കലും മറക്കാനാകില്ല'; മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

Mann Ki Baat: 'അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ ഒരിക്കലും മറക്കാനാകില്ല'; മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അടിയന്തരാവസ്ഥയുടെ 45-ാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. “അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം നാം മറക്കരുത്.”- പ്രധാനമന്ത്രി പറഞ്ഞു

  • Last Updated :
  • Share this:
    ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ ഒരിക്കലും മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ "മൻ കി ബാത്തിന്റെ" 90-ാം എപ്പിസോഡിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. അടിയന്തരാവസ്ഥയുടെ 45-ാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. “അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം നാം മറക്കരുത്.”- പ്രധാനമന്ത്രി പറഞ്ഞു.

    മാലിന്യത്തിൽനിന്ന് വരുമാനം കണ്ടെത്താൻ കഴിയുന്ന ആശയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പുതുച്ചേരിയിലെ ഐസ്വാളിനെക്കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത്തരം പദ്ധതികൾ പ്രചോദനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം ശ്രമങ്ങൾ പ്രചോദനം നൽകുക മാത്രമല്ല, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള ഇന്ത്യയുടെ പ്രചാരണത്തിന് ഊർജം പകരുമെന്നും, അദ്ദേഹം പറഞ്ഞു.

    കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, MyGov-ലോ NaMo ആപ്പിലോ ആശയങ്ങൾ പങ്കിടുന്നത് തുടരാൻ മോദി ആളുകളോട് അഭ്യർത്ഥിച്ചിരുന്നു. “26-ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഈ മാസത്തെ #MannKiBaat-ന് നിരവധി ഇൻപുട്ടുകൾ ലഭിച്ചതിൽ സന്തോഷമുണ്ട്. MyGov-ലോ NaMo ആപ്പിലോ നിങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുന്നത് തുടരുക,” അദ്ദേഹം ജൂൺ 19 ന് ട്വീറ്റ് ചെയ്തു.

    മെയ് 29-ന് മൻ കി ബാത്തിന്റെ 89-ാം എപ്പിസോഡിൽ, രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് മേഖല, എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം (ജൂൺ 21-ന്), മെയ് മാസത്തിൽ അദ്ദേഹം നടത്തിയ ജപ്പാൻ സന്ദർശനം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.


    ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനും ഊർജം, ഭക്ഷ്യസുരക്ഷ, ഭീകരവാദം, പരിസ്ഥിതി, ജനാധിപത്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനും രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി ഞായറാഴ്ച ജർമനിയിലെത്തിയിട്ടുണ്ട്. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണത്തെ തുടർന്നാണ് പ്രധാനമന്ത്രി ജൂൺ 26, 27 തീയതികളിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ലോകത്തിലെ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 ന്റെ ചെയർമാനെന്ന നിലയിൽ ജർമ്മനിയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

    Summary- Prime Minister Narendra Modi has said that the dark days of the Emergency will never be forgotten. The Prime Minister made the remarks on the 90th episode of the monthly radio Program "Mann Ki Baat". Yesterday was the 45th anniversary of the Emergency. "We must not forget the dark ages of emergency," he said.
    Published by:Anuraj GR
    First published: