• HOME
 • »
 • NEWS
 • »
 • india
 • »
 • 'മെയ് 2ന് ദീദിക്കുള്ള വാതില്‍ കാണിക്കും'; മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

'മെയ് 2ന് ദീദിക്കുള്ള വാതില്‍ കാണിക്കും'; മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Prime Minister Narendra Modi. (PTI)

Prime Minister Narendra Modi. (PTI)

 • Share this:
  കൊല്‍ക്കത്ത: തൃണമൂല്‍ സര്‍ക്കാരിനെയും മമതയെയും വിമര്‍ശിച്ച് പ്രധാനമന്ത്രി. കാന്തിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാതില്‍പ്പടിയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ എന്നാണ് പ്രധാനമന്ത്രി തൃണമൂല്‍ സര്‍ക്കാരിനെ വിശേഷിപ്പിച്ചത്. മെയ് രണ്ടിന് ജനങ്ങള്‍ തൃണമൂല്‍ സര്‍ക്കാരിന് വാതില്‍ കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ സര്‍ക്കാര്‍ കൊള്ളക്കാരെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് മോദി വിമര്‍ശിച്ചു.

  'കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, വിദഗ്ധ തൊഴിലാളികള്‍ എന്നിവര്‍ക്കായുള്ള കേന്ദ്ര പദ്ധതികള്‍ മമത ബാനര്‍ജി നഷ്ടപ്പെടുത്തി. അവര്‍ എണ്ണമറ്റ അഴിമതികള്‍ നടത്തി ജനങ്ങളുടെ പണം കൊള്ളയടിച്ചു. ആംഫാന്‍ ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസ പണം പോലും അവര്‍ തട്ടിയെടുത്തു. തോലാബാജി, സിന്‍ഡിക്കേറ്റ്, പണം വെട്ടിക്കുറയ്ക്കുകയും ചെയ്ത് അവര്‍ നിരവധി അഴിമതികള്‍ നടത്തി. ഈ തിരഞ്ഞെടുപ്പില്‍ അവരുടെ കളിയുടെ അവസാനവും വികസനത്തിന്റെ ആരംഭവുമാണ്. എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു ബിജെപിക്ക് വോട്ടു ചെയ്യുക' മോദി പറഞ്ഞു.

  ജനങ്ങള്‍ ബിജെപിക്ക് അനുകൂലമാണെന്നും അതിനാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടത്തുമ്പോള്‍ സുതാര്യത ഉണ്ടായിരിക്കും. നിക്ഷേപത്തിനായി അനന്തരവന്‍ പദവി ഉണ്ടാകില്ലെന്ന് അബിഷേക് ബാനര്‍ജിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. 'രവിന്ദ്രനാഥ ടഗോര്‍ പറഞ്ഞിട്ടുണ്ട് എല്ലാവരുമ ഭാരത് മാതാവിന്റെ മക്കളാണെന്ന്. എന്നാല്‍ മമത പറയുന്നു ഞങ്ങള്‍ പുറത്തു നിന്നുള്ളവരാണെന്ന്. എന്നാല്‍ എല്ലാവരും ഭാരത് മാതാവിന്റെ മക്കളാണ്. ഭരതത്തിന്റെ സംസ്‌കാരവും അതിന്റെ അഭിമാനവും പുനഃസ്ഥാപിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞബദ്ധരാണ്. സ്വാമി വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ഈശ്വര്‍ ചന്ദ്ര വിദ്യസാഗര്‍, ശ്യാമപ്രസാദ് മുഖര്‍ജി, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ കാഴ്ചപാടുകള്‍ പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞബദ്ധരാണ്. ഈ ഭൂമിയില്‍ വികസനം ഉറപ്പാക്കാന്‍ ബിജെപി ആഗ്രഹിക്കുന്നു' പ്രധാനമന്ത്രി പറഞ്ഞു.

  ബിജെപി അധികാരത്തില്‍ എത്തിയാല്‍ പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന ആളുകള്‍ ഉണ്ടെന്നത് നിര്‍ഭാഗ്യകരമാണ്. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കുമായുള്ള കേന്ദ്ര പദ്ധതികളെ മമത തടയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധികാരത്തില്‍ എത്തിയാല്‍ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി നടപ്പാക്കും. ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ 75 ലക്ഷം കര്‍ഷകര്‍ക്ക് 10,000 രൂപ ധനസഹായം നല്‍കാന്‍ ഇതിലൂടെ സാധിക്കും. മൂന്നു വര്‍ഷം പദ്ധതി നടപ്പാക്കത്തതിനാല്‍ 75 ലക്ഷം കര്‍ഷകര്‍ നിഷേധിച്ചതിനാല്‍ ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ 18,000 രൂപ ഒറ്റത്തവണക്കുടിശ്ശികയും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മോദി വ്യക്തമാക്കി.

  അടുത്ത 25 വര്‍ഷം ബംഗാളിന്റെ വികസനത്തിനാണ് പ്രധാന്യം നല്‍കുക. 2047 ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വാര്‍ഷം ആഘോഷിക്കുമ്പോള്‍ ബംഗാള്‍ വീണ്ടും ഇന്ത്യയെ നയിക്കും. സ്ത്രീ ശാക്തികരണത്തിനായി ബിജെപി എല്‍പിജി സിലിണ്ടര്‍, ടോയ്‌ലറ്റുകള്‍, എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ജനങ്ങളെ സേവിക്കുന്നതില്‍ തൃണമൂല്‍ തടസ്സമായി എത്തുന്നു. എന്നിരുന്നാലും ഞങ്ങള്‍ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
  Published by:Anuraj GR
  First published: