HOME /NEWS /India / പാക് അധിനിവേശ കശ്മീരിലെ ഭീകരവാദി ക്യാമ്പുകളിൽ ഇന്ത്യൻ പ്രത്യാക്രമണത്തിന് ഭാഗമായ ഡ്രോണുകൾ ഇവയാണ്

പാക് അധിനിവേശ കശ്മീരിലെ ഭീകരവാദി ക്യാമ്പുകളിൽ ഇന്ത്യൻ പ്രത്യാക്രമണത്തിന് ഭാഗമായ ഡ്രോണുകൾ ഇവയാണ്

ഹെറോൺ ഡ്രോൺ

ഹെറോൺ ഡ്രോൺ

ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത നേത്ര, ഇസ്രായേലി ഹെറോൺ ഡ്രോൺ എന്നിവയാണ് ആക്രമണത്തിന് സഹായകമായത്

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    പുൽവാമ ആക്രമണത്തിന് 12 ദിവസത്തിനുള്ളിൽ പാക് അധിനിവേശ കശ്മീരിലെ ജെയ്ഷ്-എ-മുഹമ്മദ് ഭീകരവാദി ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പാകിസ്ഥാൻ വ്യോമ സേനയുടെ ജെറ്റുകളുടെ തിരിച്ചടി സാധ്യത വീക്ഷിക്കാൻ സഹായകമായത് നേത്ര എ.ഇ.ഡബ്ള്യൂ &സി - എയർബോൺ ഏർലി വാണിംഗ് ആൻഡ് കണ്ട്രോൾ സിസ്റ്റം എയർക്രാഫ്റ്റ് (AEW&C), ഹെറോൺ ഡ്രോണുകൾ.

    ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ചെടുത്ത നേത്ര, ഇസ്രായേലി ഹെറോൺ ഡ്രോൺ എന്നിവയാണ് നേരം പുലരും മുൻപുള്ള ആക്രമണത്തിന് സഹായകമായത്. നിയന്ത്രണരേഖയിലുടനീളം സ്ഥാപിച്ചിരിക്കുന്ന പാകിസ്ഥാൻ വ്യോമ സേനയുടെ ജെറ്റുകളും, ആന്റി-എയർക്രാഫ്റ്റ് റഡാറുകളും വീക്ഷിക്കാൻ സഹായകമായത് ഇന്ത്യൻ വ്യോമ സേന ഉപയോഗിച്ച നേത്രയും, ഹെറോണുമാണ്. ജെയ്ഷ്-എ-മുഹമ്മദ് ക്യാമ്പുകൾക്കുമേൽ ഇന്ത്യൻ ആക്രമണ ജെറ്റുകൾ പ്രവർത്തിച്ചപ്പോൾ ഇവയായിരുന്നു ഇന്ത്യയുടെ പറക്കും കണ്ണുകളായത്.

    Also read: ഇന്ത്യൻ പ്രത്യാക്രമണ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്

    ഇസ്രായേൽ ഏറോസ്പേസ് ഇൻഡസ്ട്രീസിന്റെ മലാഡ് ഡിവിഷൻ വികസിപ്പിച്ചെടുത്ത ഹെറോൺ 10.5 കിലോമീറ്റർ അഥവാ 35,000 അടി ഉയരത്തിൽ നിന്നും 52 മണിക്കൂർ പ്രവർത്തിക്കാൻ ശേഷിയുള്ളതാണ്. ഒരു ആന്തരിക ജി.പി.എസ്. സംവിധാനവും, കാലേ കൂട്ടി പ്രോഗ്രാം ചെയ്ത ഫ്ലൈറ്റ് പ്രൊഫൈലും, നിലത്തെ കണ്ട്രോൾ സ്റ്റേഷനിൽ നിന്നും മനുഷ്യ നിയന്ത്രണത്തിന് വിധേയമാക്കാനുള്ള സങ്കേതവും (ചിലപ്പോൾ ഇത് രണ്ടും ഒരുമിച്ച്‌, അല്ലെങ്കിൽ ഏതെങ്കിലും ഒന്ന് മാത്രം) ഉപയോഗിച്ചാണ് ഇതിന്റെ സഞ്ചാരം. കണ്ട്രോൾ സ്റ്റേഷനുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടാലും ഇതിന് തനിയെ ലാൻഡ് ചെയ്യാനുള്ള കഴിവുണ്ട്. സ്വയം പ്രവര്‍ത്തിക്കുന്ന ലോഞ്ച് ആൻഡ് റിക്കവറി സവിശേഷതകളും, ഏത് കാലാവസ്ഥയിലും പ്രവർത്തിക്കാനുള്ള കഴിവുമുണ്ട്.

    മിഷൻ സിസ്റ്റം കണ്ട്രോൾ എന്ന സങ്കേതം 'എയർബോൺ ഏർലി വാണിംഗ് ആൻഡ് കണ്ട്രോൾ സിസ്റ്റം എയർക്രാഫ്റ്റ് '(AEW&C) വികസിപ്പിച്ചെടുത്തതാണ്. സെൻസറുകളിൽ നിന്നും മറ്റ് നിയന്ത്രണ സംവിധാനങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കാൻ ഇതിനെക്കൊണ്ടാവും. ഭീഷണി സാധ്യതകളെ ഇത്തരത്തിൽ വിലയിരുത്തി ഒരു എയർ സിറ്റുവേഷൻ പിക്ചർ നൽകും.

    ഗുജറാത്തിലെ കച്ച്‌ ജില്ലയിലെ അന്താരാഷ്ട്ര രേഖയിൽ ഒരു പാകിസ്ഥാൻ ആളില്ലാ വിമാനം വെടി വച്ചു വീഴ്ത്തിയതായും റിപ്പോർട്ട് ഉണ്ട്. കച്ചിലെ നംഗതാദ് ഗ്രാമത്തിൽ ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പറയപ്പെടുന്നു. ഗ്രാമവാസികൾ പുലർച്ചെ ആറുമണിക്ക് ഉണർന്നപ്പോൾ അവശിഷ്ടങ്ങൾ കണ്ടെന്നാണ് റിപ്പോർട്ട്.

    First published:

    Tags: Badgam, Badgaon, Balakot, Balakot to loc distance, Baramulla, Bbc urdu, Budgam, Budgam district, General Qamar Javed Bajwa, Gilgit, Iaf crash, India, India attacks Pakistan, Islamabad, Jammu and kashmir, Jammu and kashmir map, Kashmir temperature, Line of Control, Map of kashmir, Mig, Mig 21, Mig 21 crash, Mig crash, Muzaffarabad, Narendra modi, Naushera sector, Nowshera, Pak occupied kashmir, Pakistan, Pakistan occupied kashmir, Pm modi, Pok map, Prime minister narendra modi, Pti, Pulwama Attack, Pulwama terror attack, Rajouri, Sialkot, Srinagar and Pathankot, Srinagar to balakot distance, Uri: The Surgical Strike, Uri: The Surgical Strike movie, Uri: The Surgical Strike photos