• HOME
  • »
  • NEWS
  • »
  • india
  • »
  • Liver Donation | ഗുരുതരാവസ്ഥയിലുള്ള പിതാവിന് കരള്‍ നല്‍കണം; സുപ്രീംകോടതിയെ സമീപിച്ച് 17കാരന്‍

Liver Donation | ഗുരുതരാവസ്ഥയിലുള്ള പിതാവിന് കരള്‍ നല്‍കണം; സുപ്രീംകോടതിയെ സമീപിച്ച് 17കാരന്‍

എന്തുകൊണ്ടാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അവയവ ദാനത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്?

  • Last Updated :
  • Share this:
    ഗുരുതരാവസ്ഥയിലുള്ള പിതാവിന് കരള്‍ ദാനം ചെയ്യണമെന്ന് 17കാരന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി (supreme court) വിധി പറയാനിരിക്കുകയാണ്. വെള്ളിയാഴ്ച കുട്ടിയുടെ ഹര്‍ജി കേട്ട ശേഷം സുപ്രീംകോടതി ഉത്തര്‍പ്രദേശ് (UP) സര്‍ക്കാരിന് നോട്ടീസ് അയയ്ക്കുകയും അടുത്ത വാദം സെപ്കംബര്‍ 12ലേയ്ക്ക് മാറ്റി വെയ്ക്കുകയും ചെയ്തിരുന്നു.

    എന്തുകൊണ്ടാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അവയവ ദാനത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്? എന്താണ് നിയമം പറയുന്നത്?

    17 കാരന്റെ പിതാവിനെ കരള്‍ തകരാറിലായതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ നോയിഡയിസെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 43 വയസാണ് ഇദ്ദേഹത്തിന്റെ പ്രായം. കരള്‍ ദാനത്തിലൂടെ മാത്രമേ പിതാവിനെ രക്ഷിക്കാനാവൂ എന്ന് കുട്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു.

    പിതാവിന് അടിയന്തര കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് രണ്ടാഴ്ച മുന്‍പ് കുടുംബത്തോട് ആശുപത്രി അധികൃതര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രക്തബന്ധമുള്ള ആളുകളില്‍ ഈ കുട്ടിയ്ക്ക് മാത്രമേ തന്റെ പിതാവിന് കരള്‍ നല്‍കാന്‍ സാധിക്കൂ എന്ന് അഭിഭാഷകനായ ഭൂഷണ്‍ എം ഓസ പറഞ്ഞു.

    ''പ്രായപൂര്‍ത്തിയാകാത്ത മകനില്‍ നിന്ന് കരള്‍ മാറ്റിവെയ്ക്കുന്നതിന് സംസ്ഥാന അധികാരികളില്‍ നിന്ന് അനുമതി വാങ്ങാന്‍ കുടുംബം ശ്രമിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. കുടുംബം ഡല്‍ഹിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. പിതാവിനെ നോയിഡ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതിനാല്‍ അവയവ മാറ്റത്തിന് അലഹബാദ് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ സമയക്കുറവും ഹൈക്കോടതി ദൂരയായതും കൊണ്ടാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്'', അഭിഭാഷകന്‍ വ്യക്തമാക്കി.

    നിയമവശം

    പ്രായപൂര്‍ത്തി ആയ ഒരാള്‍ മരണപ്പെട്ടാല്‍ മാത്രമേ അയാളുടെ അവയവങ്ങളോ ടിഷ്യുകളോ ദാനം ചെയ്യാന്‍ സാധിക്കൂ. ജീവിച്ചിരിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ആളുകളില്‍ നിന്നും അവയവം സ്വീകരിക്കാന്‍ ഇന്ത്യയില്‍ നിയമമില്ല. എന്നാല്‍, 2011ലെ ഒരു ഭേദഗതി പ്രകാരം, പ്രായപൂര്‍ത്തി ആകാത്ത ഒരാള്‍ക്ക് ചില മാനദണ്‍ങ്ങള്‍ അുസരിച്ചുകൊണ്ട് അവയവങ്ങള്‍ ദാനം ചെയ്യാന്‍ സാധിക്കും. പുതിയ ഭേദഗതി നിയമത്തിലെ റൂള്‍ 5(2) (ജി) പ്രകാരം ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സാധിക്കുമെന്ന് അഭിഭാഷകനായ ഓസ ഇന്ത്യ ടുഡേയോട് പറഞ്ഞു.

    സുപ്രീംകോടതി പറഞ്ഞത്

    18 വയസ്സിന് താഴെയുള്ളവര്‍ക്ക് അവയവദാനം നടത്താന്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ ദാതാവ് പ്രായപൂര്‍ത്തി ആയിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

    ഹര്‍ജിക്കാരനോട് ആശുപത്രിയെ സമീപിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കുട്ടിയ്ക്ക് അവയവം ദാനം ചെയ്യാന്‍ സാധുക്കുമോ എന്ന് അറിയാനുള്ള ടെസ്റ്റുകള്‍ ആശുപത്രി നടത്തണമെന്നും കോടതി നിര്‍ദ്ദേശത്തിലുണ്ട്.

    ഇതിന് മുന്‍പും കരള്‍ തകരാറിലായ തന്റെ പിതാവിന് കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാന്‍ 17 വയസുള്ള പെണ്‍കുട്ടി കോടതിയുടെ അനുമതി തേടിയിരുന്നു.
    Published by:Anuraj GR
    First published: