കറാച്ചി: ഷാര്‍ജയില്‍ നിന്ന് ലക്‌നൗവിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിലെ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പു തന്നെ 67 വയസുകാരനായ യാത്രക്കാരന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
You may also like:'ഇന്ധന, പാചകവാതക വില വർധനവിൽ മോദിയും പിണറായിയും കണ്ണും പൂട്ടിയിരിക്കുന്നു': ഉമ്മന്‍ ചാണ്ടിഹബീബ് ഉര്‍ റഹ്‌മാൻ എന്ന യാത്രക്കാരനാണ് വിമാനത്തിൽവെച്ച് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. മാനുഷിക പരിഗണന നല്‍കിയാണ് വിമാനം ലാന്‍ഡിംഗിന് അനുവദിച്ചതെന്ന് കറാച്ചി വിമാനത്താവളം അധികൃതര്‍ പറയുകയുണ്ടായി. പിന്നീട് അഹമ്മദാബാദിലേക്ക് പുറപ്പെട്ട വിമാനം ഇവിടെയെത്തി മരിച്ച യാത്രക്കാരൻ ഇരുന്ന സീറ്റ് ശുചിയാക്കിയ ശേഷമാണ് ലക്‌നൗവിലേക്ക് പുറപ്പെട്ടതെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
You May Also Like-
സിന്ദൂരം തൊട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ; വീണ്ടും ചർച്ചയായി ഹസീൻ ജഹാൻചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. ഷാർജയിൽ നിന്ന് ലക്നൌവിലേക്കു പോയി ഇൻഡിഗോ 6 ഇ 1412 വിമാനം ആണ് കറാച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. ഒരു യാത്രക്കാരന് നെഞ്ചുവേദനയുണ്ടെന്ന് വിമാനത്താവള അധികൃതരെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിലേക്കുള്ള വിമാനം ലാൻഡ് ചെയ്യാൻ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അനുമതി നൽകി. എന്നാൽ വിമാനം ഇറങ്ങുന്നതിന് മുമ്പ് 67 കാരനായ ഹബീബ്-ഉർ-റഹ്മാൻ എന്ന യാത്രക്കാരന്‍റെ മരണം സംഭവിച്ചു.
You May Also Like-
മാൻ ഓഫ് ദി മാച്ചിന് 5 ലിറ്റർ പെട്രോൾ സമ്മാനം; ഭോപ്പാലിൽ ഒരു വ്യത്യസ്ത ക്രിക്കറ്റ് മത്സരംയാത്രക്കാരന് ഹൃദയാഘാതം സംഭവിച്ചതായി പാകിസ്ഥാൻ ദിനപത്രം എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. യാത്രക്കാരന്‍റെ മോശം ആരോഗ്യനില കണക്കിലെടുത്ത് കറാച്ചി എയർ ട്രാഫിക് കൺട്രോളർ വിമാനം ഇറങ്ങാൻ അനുവദിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. രോഗി മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ വിമാനം അഹമ്മദാബാദിലേക്ക് പുറപ്പെട്ടു, വിമാനം ശുചിത്വവത്കരിക്കാൻ പൈലറ്റ് കറാച്ചി വിമാനത്താവള അധികൃതരോട് അഭ്യർത്ഥിച്ചെങ്കിലും അഭ്യർത്ഥന സ്വീകരിച്ചില്ലെന്ന് ലഖ്‌നൗ വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
You may also like:ഇന്ധനവില വർധനയ്ക്കെതിരേ സംസ്ഥാനത്ത് ഇന്ന് വാഹനപണിമുടക്ക്; പരീക്ഷകൾ മാറ്റി'യാത്രക്കാരെ അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറക്കി. അതിനുശേഷം വിമാനം ശുചിയാക്കിയ ശേ,മാണ് ലഖ്‌നൗവിലേക്ക് തിരിച്ചത്. യാത്രക്കാരന്‍റെ മോശം ആരോഗ്യനിലയെ തുടർന്ന് ഷാർജയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള ഇൻഡിഗോ ഫ്ലൈറ്റ് 6 ഇ 1412 കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. നിർഭാഗ്യവശാൽ യാത്രക്കാരനെ രക്ഷിക്കാനായില്ലെന്നും വിമാനത്താവള മെഡിക്കൽ സംഘം എത്തിയപ്പോൾ മരിച്ചതായി സ്ഥിരീകരിച്ചു'- ഇൻഡിഗോ എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.