• HOME
  • »
  • NEWS
  • »
  • india
  • »
  • Surgery | ചായ കുടിക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസ് വിഴുങ്ങി! മധ്യവയസ്ക്കന്‍റെ വൻകുടൽ കീറി പുറത്തെടുത്തു

Surgery | ചായ കുടിക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസ് വിഴുങ്ങി! മധ്യവയസ്ക്കന്‍റെ വൻകുടൽ കീറി പുറത്തെടുത്തു

ഗ്ലാസ് വൻകുടലിൽ എത്തിയത് എങ്ങനെയെന്ന കാര്യം ദുരൂഹമാണെന്ന് ഡോക്ടർമാർ പറയുന്നു. വായിലൂടെ വിഴുങ്ങുന്ന ഗ്ലാസ് ഒരുകാരണവശാലും വൻകുടലിൽ എത്തില്ലെന്നും പറയപ്പെടുന്നു.

Surgery

Surgery

  • Share this:
    മുസാഫർപുർ: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ 55കാരന്‍റെ വൻകുടലിൽനിന്ന് കുപ്പി ഗ്ലാസ് നീക്കം ചെയ്തു. ശസ്ത്രക്രിയയിലൂടെയാണ് (Surgery) ഗ്ലാസ് പുറത്തെടുത്തത്. ബീഹാറിലെ (Bihar) മുസാഫർനഗറിലാണ് വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ച സംഭവം ഉണ്ടായത്. ചായ കുടിക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസ് വിഴുങ്ങിയെന്നാണ് രോഗി ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ വായിലൂടെ വിഴുങ്ങുന്ന വലുപ്പമുള്ള ഗ്ലാസ് ഒരുകാരണവശാലും വൻകുടൽ വരെ എത്തില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വൻകുടലിൽ ഗ്ലാസ് എത്തണമെങ്കിൽ അത് മലദ്വാരത്തിലൂടെയായിരിക്കും ഉള്ളിലേക്ക് പോയിട്ടുണ്ടാകുക എന്നാണ് ഡോക്ടർമാർ സൂചിപ്പിക്കുന്നത്. എന്നാൽ രോഗിയുടെ സ്വകാര്യത മാനിച്ച് ഇക്കാര്യത്തിൽ കൂടുതൽ പരിശോധനയ്ക്ക് മുതിരുന്നില്ലെന്നും ഡോക്ടർമാർ അറിയിച്ചു. എൻഡിടിവി വെബ്സൈറ്റിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    മഡിപ്പുർ പട്ടണത്തിലെ ആശുപത്രിയിലാണ് ആരോഗ്യവിദഗ്ദ്ദരെ അമ്പരപ്പിച്ച സംഭവം ഉണ്ടായത്. കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയതായിരുന്നു 55കാരനായ രോഗി. എക്സ് റേ പരിശോധനയിൽ രോഗിയുടെ വൻകുടലിൽ എന്തോ ഒരു വസ്തു കുടുങ്ങിയിരിക്കുന്നതായി വ്യക്തമായി. എൻഡോസ്കോപ്പി പരിശോധനയിലാണ് ഇത് ഒരു ഗ്ലാസാണെന്ന് മനസിലായത്. തുടർന്ന് രോഗിയോട് വിവരം അന്വേഷിച്ചപ്പോഴാണ് ചായ കുടിച്ചപ്പോൾ അബദ്ധത്തിൽ ഗ്ലാസ് വിഴുങ്ങിയ കഥ പറയുന്നത്. എന്നാൽ ഡോക്ടർമാർ ഇക്കാര്യം വിശ്വസിച്ചിട്ടില്ല. മനുഷ്യ ശരീരത്തിന്‍റെ പ്രത്യേകത കാരണം വായിലൂടെ ഇത്രയും വലിയ ഒരു വസ്തു വിഴുങ്ങിയാൽ അത് ചെറുകുടൽ കടന്ന് വൻകുടലിൽ എത്തില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

    ഗ്ലാസ് എൻഡോസ്കോപ്പിയിലൂടെ എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടർന്നാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. നാലു മണിക്കൂറോളം നീണ്ട മേജർ ശസ്ത്രക്രിയയിലൂടെയാണ് ഗ്ലാസ് പുറത്തെടുത്തത്. രോഗി സുഖംപ്രാപിച്ചുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടർ മഖ്ദുലുൽ ഹഖിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്.

    Also Read- Capital Punishment | വയനാട്ടിൽ നവദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; 17 ലക്ഷം രൂപ പിഴയും ഒടുക്കണം

    ബീഹാറിലെ വൈശാലി ജില്ലയിലെ മഹുവ സ്വദേശിയായ 55കാരനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി വൻകുടലിൽനിന്ന് ഗ്ലാസ് പുറത്തെടുത്തത്. ഗ്ലാസ് വൻകുടലിൽ എത്തിയത് എങ്ങനെയെന്ന കാര്യം ദുരൂഹമാണെന്ന് ഡോക്ടർ ഹഖ് പറയുന്നു. ഒരുകാരണവശാലും വായിലൂടെ വിഴുങ്ങുന്ന വലുപ്പമുള്ള ഒരു വസ്തു വൻകുടലിൽ എത്തില്ല. മലദ്വാരത്തിലൂടെയാകാം ഗ്ലാസ് വൻകുടലിൽ എത്തിയതെന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. എന്നാൽ രോഗിയുടെ സ്വകാര്യത മാനിച്ച് ഇക്കാര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലിന് ഡോക്ടർമാർ മുതിർന്നിട്ടില്ല. ഇപ്പോൾ നിരീക്ഷണത്തിലൂടെ രോഗിയെ വൈകാതെ ഐസിയുവിൽനിന്ന് മാറ്റും. അതേസമയം വൻകുടലിൽ ശസ്ത്രക്രിയ നടത്തിയതുമൂലം ഉണ്ടായ മുറിവ് ഉണങ്ങാൻ മാസങ്ങൾ പിടിക്കുമെന്നും, ഏറെ ശ്രദ്ധയും പരിചരണവും ഈ കാലയളവിൽ വേണ്ടിവരുമെന്നും ഡോക്ടർമാ സൂചിപ്പിച്ചു. നിലവിൽ മലം പോകുന്നതിനായി രോഗിക്ക് വയറിന് താഴെയായി പ്രത്യേക സംവിധാനം ശസ്ത്രക്രിയയിലൂടെ ഒരുക്കിയതായും ഡോക്ടർമാർ അറിയിച്ചു.

    Summary- The glass tumbler was removed from the large intestine of a 55-year-old man who was hospitalized with severe abdominal pain. The glass was surgically removed. The incident took place in Muzaffarnagar, Bihar, which shocked even the medical community. The patient told doctors that he accidentally swallowed a glass while drinking tea. But doctors say the large glass swallowed through the mouth never reaches the large intestine
    Published by:Anuraj GR
    First published: