• HOME
 • »
 • NEWS
 • »
 • india
 • »
 • റോഡപകടങ്ങളിൽപ്പെട്ടവരെ സഹായിക്കാന്‍ നസറുദ്ദീന്‍ ഷാ; നിങ്ങളും ഒപ്പം ചേരൂ 

റോഡപകടങ്ങളിൽപ്പെട്ടവരെ സഹായിക്കാന്‍ നസറുദ്ദീന്‍ ഷാ; നിങ്ങളും ഒപ്പം ചേരൂ 

ഒരു അപകടം നടന്ന് 60 മിനിട്ടില്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിലൂടെ സമൂഹത്തിന്റെ നിസംഗത ഒരു പരിധി വരെ ഇല്ലാതാക്കാനകും. നടനും സംവിധായകനുമായ നസറുദ്ദീന്‍ ഷായാണ് ഈ ബോധവത്ക്കരണ പരിപാടിക്ക് ശബ്ദവും പിന്തുണയും നല്‍കിയിരിക്കുന്നത്. 

news18

news18

 • Last Updated :
 • Share this:
  ലോകം വളരെ വേഗത്തില്‍ വളരുകയാണ്. അതിനനുസരിച്ച് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതിയുമുണ്ടായിട്ടുണ്ട്. എന്നാല്‍ മനുഷ്യന് തന്റെ അടിസ്ഥാന മൂല്യങ്ങളും മാനവികതയും ഒരുപോലെ നഷ്ടമാകുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഒരു റോഡപകടം ഉണ്ടാകുമ്പോള്‍ അതില്‍ പരുക്കേറ്റവരോടുള്ള പ്രതികരണം നമ്മുടെ ഉള്ളിലുള്ള നിര്‍വികാരത വ്യക്തമാക്കുന്നതാണ്.

  അപകടത്തിന് ദൃക്‌സാക്ഷികളാകുന്നവരില്‍ ഏറെയും നിര്‍വികാരതയോടെ അത് നോക്കി നില്‍ക്കുന്നവരാണ്. ആംബുലന്‍സ് വിളിക്കാനോ അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാനോ ശ്രമിക്കാതെ പലരും ആ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനുള്ള തിരക്കിലായിരിക്കും പലരും. ഇതാണ് നിസംഗതയേക്കാള്‍ ഏറെ ദുഃഖകരം.

  അപകടത്തില്‍പ്പെട്ടതിനു ശേഷമുള്ള ആദ്യ 60 മിനിട്ടുകള്‍ ഏറെ നിര്‍ണ്ണായകമാണ്. ഈ 60 മിനിട്ടില്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിലൂടെ സമൂഹത്തിന്റെ നിസംഗത ഒരു പരിധി വരെ ഇല്ലാതാക്കാനകും. നടനും സംവിധായകനുമായ നസറുദ്ദീന്‍ ഷായാണ് ഈ ബോധവത്ക്കരണ പരിപാടിക്ക് ശബ്ദവും പിന്തുണയും നല്‍കിയിരിക്കുന്നത്.

  എന്താണ് ഗോള്‍ഡന്‍ അവര്‍
  അപകടം നടന്ന് ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ ശരിയായ വൈദ്യ സഹായം നല്‍കിയാല്‍ അപകടത്തിൽപ്പെട്ടയാളുടെ ജീവന്‍ രക്ഷിക്കാനാകും. ഇതാണ് 'ഗോള്‍ഡന്‍ അവര്‍' എന്ന് അറിയപ്പെടുന്നത്. ഈ നിര്‍ണായക സമയത്ത് സഹായത്തിനെത്തുന്നവര്‍ ഒരു ജീവന്‍ രക്ഷിക്കുക മാത്രമല്ല, പരുക്കിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യും.

  അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഭയപ്പെടുന്നത് എന്തുകൊണ്ട്?

  • • ആംബുലന്‍സ് വരുന്നതുവരെ അപകടത്തില്‍പ്പെട്ടയാളെ സുരക്ഷിതമായി സൂക്ഷിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. അപകട സ്ഥലത്തു നിന്നും മാറ്റിക്കിടത്തണമോയെന്ന സംശയമാണ് പലരെയും ഭയപ്പെടുത്തുന്നത്.

  •  പൊലീസ് കേസില്‍ കുടുങ്ങിയേക്കാമെന്ന ഭയവും പലരെയും പിന്തിരിപ്പിക്കും.

  •  ജോലിക്കു പോലും പോകാനാകാതെ പൊലീസ് സ്റ്റേഷനില്‍ കയിറിയിറങ്ങേണ്ടി വരുമെന്നാണ് പലരും ഭയപ്പെടുന്നത്. എന്നാല്‍ ഡല്‍ഹിയിലാണെങ്കില്‍ അപകടത്തിപ്പെട്ടയാളെ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 2000 രൂപ പാരിതോഷികം നൽകുകയും ആദരിക്കുകയും ചെയ്യും.


  ആദ്യ 60 മിനിറ്റിനുള്ളില്‍ ഒരു ജീവന്‍ എങ്ങനെ രക്ഷിക്കാം

  • ആംബുലന്‍സ് വിളിക്കാന്‍ 108 ഡയല്‍ ചെയ്യുക.

  •  നഗര പരിധിക്കുള്ളിലാണെങ്കില്‍100-ല്‍ വിളിച്ച് പൊലീസിനെ വിവരമറിയിക്കുക.

  • ദേശീയ പാതയിലാണ് അപകടം നടക്കുന്നതെങ്കില്‍ നാഷണല്‍ ഹൈവെ അതോറിട്ടിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1033 എന്ന നമ്പരില്‍ വിളിക്കുക. https://ihmcl.com/24x7-national-highways-helpline-1033/

  • അപകടത്തില്‍പ്പെട്ടയാളുടെ മൊബൈല്‍ ഫോണില്‍ തിരഞ്ഞ് അദ്ദേഹത്തിന്റെ കുടുംബത്തെ വിവരം അറിയിക്കുക.

  • അപകടത്തില്‍പ്പെട്ടയാള്‍ക്ക് ശുദ്ധവായു സുഗമമായി ലഭിക്കാന്‍ ചുറ്റും കൂടി നില്‍ക്കുന്നവരെ മാറ്റി നിര്‍ത്തുക.

  • മറ്റ് വാഹനങ്ങള്‍ അപകട സ്ഥലത്ത് നിര്‍ത്തുന്നതുമൂലമുണ്ടാകുന്ന ഗതാഗത കുരുക്ക് ഒവിവാക്കാന്‍ കുറച്ച് പേരെ നിയോഗിക്കുക.

  • ആംബുലന്‍സ് വേഗത്തിലെത്താൻ റോഡിന്റെ വലതു ഭാഗത്ത് ഗതാഗതക്കുരുക്ക് ഇല്ലെന്ന് ഉറപ്പാക്കുക. കടന്ന് പോകുന്ന എല്ലാ വാഹനങ്ങളും ഇടതുവശത്തെ പാതയിലൂടെ സഞ്ചരിക്കാനും പതുക്കെ ആകാതിരിക്കുവാനും നിര്‍ദ്ദേശം നല്‍കുക.

  • അപകടത്തില്‍പ്പെട്ടയാല്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കില്‍, തല കുലുക്കാതെ, സ്ട്രാപ്പുകള്‍ അയയ്ക്കുകയോ ഹെല്‍മറ്റ് മുഴുവനായി നീക്കം ചെയ്യുകയോ ചെയ്യുക.

  • കഴുത്ത്, നെഞ്ച്, ഇടുപ്പ് എന്നിവിടങ്ങളിലെ വസ്ത്രം അയച്ചിടുക. പ്രഥമ ശൂശ്രൂഷ ചെയ്യേണ്ടത് എങ്ങനെയാണെന്ന് അറിയാമെങ്കില്‍ മാത്രം അതിന് ശ്രമിക്കുക. അല്ലെങ്കില്‍ വിദഗ്ധരുടെ സഹായത്തിന് കാത്തിരിക്കുന്നതാകും ഉത്തമം.

  • രക്തസ്രാവമുള്ള മുറിവുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും തുളച്ച് കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യരുത്. ഒരുപക്ഷെ രക്തക്കുഴലുകള്‍ക്കും നാഡികള്‍ക്കും അതി കേടുപാടുണ്ടാക്കുകയും അമിത രക്തസ്രാവത്തിനിടയാക്കുകയും ചെയ്യും.

  • രക്തസ്രാവം തടയുന്നതിന് മുറിവിനു മുകളില്‍ വൃത്തിയുള്ള തുണി കെട്ടിവയ്ക്കുവാന്‍ ശ്രമിക്കുക.

  • കാലുകളില്‍ രക്തസ്രാവമുണ്ടെങ്കില്‍, അവ ഉയര്‍ത്തി വയ്ക്കുക.

  • വായില്‍ നിന്ന് രക്തം വരുകയോ രക്തം ഛര്‍ദ്ദിക്കുകയോ ചെയ്താല്‍ ശ്വാസംമുട്ടല്‍ തടയാനായി തിരിക്കുകയോ ചരിച്ച് കിടത്തുകയോ ചെയ്യുക.

  • മുറിവിന്റെ ഇരുവശത്തും അമര്‍ത്തി മുറിവ് അടയ്ക്കുവാന്‍ ശ്രമിക്കുക. ഇത് രക്തസ്രാവം കുറയ്ക്കുകയും രക്തസ്രാവത്താലുള്ള മരണം തടയാന്‍ ഇടയാക്കുകയും ചെയ്യും.

  • ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെങ്കില്‍, സഹായം ലഭിക്കാതിരിക്കുകയോ വൈകുകയോ ചെയ്താല്‍, സുവര്‍ണ്ണ മണിക്കൂറിനുള്ളില്‍ ചികിത്സ ലഭിക്കാനായി അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക.


  ഉത്തരവാദിത്തമുള്ള പൗരനാകാനുള്ള നിങ്ങളുടെ ശ്രമത്തിന് നിസംഗതയും ഭയവും ഒരിക്കലും തടസമാകരുത്. അപകടങ്ങള്‍ക്കിരയാകുന്നവരെ സഹായിക്കുന്നവര്‍ക്കു നിയമ പരിരക്ഷ നല്‍കുന്ന 'നല്ല ശമരിയക്കാരന്‍' ബില്ലിനു 2016-ല്‍ രാഷ്ട്രപതി അംഗീകരം നല്‍കിയിട്ടുണ്ടെന്നും ഓർക്കുക.

  മനുഷ്യത്വപരമായി പെരുമാറി അപകട മരണങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള യഞ്ജത്തില്‍ നിങ്ങളും പങ്കാളികളാകൂ. കൂടുതല്‍ അറിയാന്‍ വീഡിയോ കാണൂ. മാറ്റത്തിന്റെ തരംഗമുണ്ടാക്കാന്‍ ശരിയായ കാര്യങ്ങള്‍ ചെയ്യൂ.( Network 18 and DIAGEO സംരംഭം)

  First published: