• HOME
  • »
  • NEWS
  • »
  • india
  • »
  • Lata Mangeshkar| ലത മങ്കേഷ്കറിന്റെ നിര്യാണം; രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം; ദേശിയ പതാക പാതി താഴ്ത്തും

Lata Mangeshkar| ലത മങ്കേഷ്കറിന്റെ നിര്യാണം; രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം; ദേശിയ പതാക പാതി താഴ്ത്തും

ഈ രണ്ട് ദിവസങ്ങളിലും ദേശീയ പതാക പാതി താഴ്ത്തും.

  • Last Updated :
  • Share this:
    ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്കറിന്റെ (Lata Mangeshkar)മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാജ്യം. രാജ്യത്തിന്റെ വാനമ്പാടിയുടെ വിയോഗത്തെ തുടർന്ന് രണ്ട് ദിവസത്തെ ദുഃഖാചരണം ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

    മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് ലത മങ്കേഷ്കറിന്റ നിര്യാണം. കോവിഡ് ബാധിതയായതിനെ തുടർന്ന് ജനുവരി 8 നാണ് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


    ഇന്നും നാളെയുമാണ് (ഫെബ്രുവരി 6, 7) രാജ്യത്ത് ദുഃഖാചരണം. ഈ രണ്ട് ദിവസങ്ങളിലും ദേശീയ പതാക പാതി താഴ്ത്തും.

    Also Read-Lata Mangeshkar Passes Away| വിടവാങ്ങിയത് ഇന്ത്യയുടെ വാനമ്പാടി; ലത മങ്കേഷ്കർ അനശ്വരമാക്കിയ ഗാനങ്ങൾ


    ഗായികയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 3 വരെ പെദ്ദാർ റോഡിലെ വസതിയായ പ്രഭുകുഞ്ചിലേക്ക് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകിട്ട് നാലരയോടെ മൃതദേഹം മുംബൈയിലെ ശിവാജി പാർക്കിലേക്ക് കൊണ്ടുപോകും. ഇവിടെ വെച്ചാണ് ശവസംസ്കാരം.

    Also Read-Lata Mangeshkar Passes Away | ഇന്ത്യയുടെ വാനമ്പാടിയ്ക്ക് വിട; ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

    ഏഴ് പതിറ്റാണ്ട് നീണ്ടു നിന്ന സംഗീത ജിവതത്തിൽ ലത മങ്കേഷ്കറിനെ തേടിയെത്താത്ത ബഹുമതികൾ വിരളമാണ്. പത്മഭൂഷൺ(1969), പത്മവിഭൂഷൺ(1999), ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌(1989), ഭാരതരത്നം(2001), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ആശാ ഭോസ്‌ലേ ഇളയ സഹോദരിയാണ്‌.
    Published by:Naseeba TC
    First published: