നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഭര്‍ത്താവ് വീട്ടില്‍ പാനിപുരി വാങ്ങിക്കൊണ്ടുവന്നു; ഭാര്യ ജീവനൊടുക്കി

  ഭര്‍ത്താവ് വീട്ടില്‍ പാനിപുരി വാങ്ങിക്കൊണ്ടുവന്നു; ഭാര്യ ജീവനൊടുക്കി

  ഭര്‍ത്താവ് പുറത്ത് നിന്ന് ഭക്ഷണം മേടിച്ചുകൊണ്ടുവന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആത്മഹത്യയിലേക്ക് എത്തിയത്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   പൂനെ: ഭര്‍ത്താവ് പറയാതെ പാനിപുരി വാങ്ങിക്കൊണ്ടുവന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് സംഭവം. 23കാരിയായ പ്രതീക്ഷ സറവാഡെയാണ് ആത്മഹത്യ ചെയ്തത്.

   കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഭര്‍ത്താവ് പുറത്ത് നിന്ന് ഭക്ഷണം മേടിച്ചുകൊണ്ടുവന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആത്മഹത്യയിലേക്ക് എത്തിയത്.

   വൈകുന്നേരത്തേക്കുള്ള ഭക്ഷണം പ്രതീക്ഷ തയാറിക്കാിയിരുന്നു ഇതിന് പിന്നാലെയാണ് പറയാതെ തട്ടുകടയില്‍ നിന്ന് പാനിപുരി മേടിച്ചുകൊണ്ടു വന്നത്. ഇതിനെച്ചൊല്ലി ഇരുവരും കലഹമുണ്ടായി. പിറ്റേന്ന് പ്രതീക്ഷ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആശുിപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

   രണ്ടു വര്‍ഷം മുന്‍പായിരുന്നു പ്രതീക്ഷയുടെയും ഗഹനിനാത് സര്‍വാഡെയും തമ്മിലുള്ള വിവാഹം നടന്നത്. ആംബെഗാവില്‍ താമസിക്കുന്ന ഇവര്‍ തമ്മില്‍ പലപ്പോഴും വഴക്ക് നടന്നിരുന്നെന്ന് സമീപവാസികള്‍ പറയുന്നു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)
   Published by:Jayesh Krishnan
   First published: