നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ക്ഷേത്രങ്ങളിൽ തമിഴിൽ മന്ത്രങ്ങൾ ജപിക്കുന്നതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

  ക്ഷേത്രങ്ങളിൽ തമിഴിൽ മന്ത്രങ്ങൾ ജപിക്കുന്നതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

  തമിഴിലോ സംസ്‌കൃതത്തിലോ മന്ത്രങ്ങള്‍ ചൊല്ലുന്നത് ഭക്തരുടെ ഇഷ്ട പ്രകാരമാണെന്ന് 1998ലെ റിട്ട് ഹര്‍ജികള്‍ തള്ളിക്കളഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

  • Share this:
   തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ തമിഴില്‍ മന്ത്രങ്ങള്‍ ജപിക്കുന്നതിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ക്ഷേത്രങ്ങളുടെ ശ്രീകോവിലിനുള്ളില്‍ പൂജകള്‍ നടത്തുമ്പോള്‍ സംസ്‌കൃതത്തിനുപകരം, ഭക്തര്‍ക്ക് വേണ്ടി തമിഴില്‍ സ്തുതിഗീതങ്ങള്‍ ചൊല്ലുന്ന പുരോഹിതന്മാരെ തിരഞ്ഞെടുക്കാനാകുന്ന 'അണ്ണൈ തമിഴ് അര്‍ച്ചനൈ' പദ്ധതി പിന്‍വലിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച തള്ളി.

   ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയും ജസ്റ്റിസ് പി.ഡി. അഡികേശവലുവും കേസ് വീണ്ടും പരിഗണിക്കാന്‍ വിസമ്മതിച്ചു. നിയമത്തിന് കീഴില്‍ പരിഹരിക്കപ്പെടാത്ത ചോദ്യമായതിനാലാണ് കേസ് തള്ളിയത്. ജസ്റ്റിസുമാരായ എലിപ്പെ ധര്‍മ്മ റാവു, കെ.ചന്ദ്രു (ഇരുവരും വിരമിച്ചവരാണ്) എന്നിവരുടെ മറ്റൊരു ഡിവിഷന്‍ ബെഞ്ച്, 2008 മാര്‍ച്ചില്‍ 1998ല്‍ ഫയല്‍ ചെയ്ത ഇത്തരം ഒരു കൂട്ടം കേസുകള്‍ തള്ളിക്കളഞ്ഞിരുന്നതായും അവര്‍ പറഞ്ഞു.

   ആഗമ ശാസ്ത്രം തമിഴില്‍ മന്ത്രങ്ങള്‍ ജപിക്കുന്നത് നിരോധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്തര്‍ക്ക് സംസ്‌കൃതത്തിലോ തമിഴിലോ മന്ത്രങ്ങള്‍ ചൊല്ലാമെന്നും ദൈവത്തിന് തമിഴല്ല, സംസ്‌കൃതം മാത്രമേ മനസ്സിലാകൂ എന്ന് തോന്നിപ്പിച്ചതിന് ബെഞ്ച് കക്ഷികളെ വിമര്‍ശിക്കുകയും ചെയ്തു.

   തമിഴിലോ സംസ്‌കൃതത്തിലോ മന്ത്രങ്ങള്‍ ചൊല്ലുന്നത് ഭക്തരുടെ ഇഷ്ട പ്രകാരമാണെന്ന് 1998ലെ റിട്ട് ഹര്‍ജികള്‍ തള്ളിക്കളഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

   'ദൈവനിന്ദയെന്ന്' ഹര്‍ജിക്കാരന്‍
   സംസ്‌കൃതത്തില്‍ നിന്ന് ശ്ലോകങ്ങളും മന്ത്രങ്ങളും തമിഴിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ട് ഒരു പുതിയ ഭാഷ അവതരിപ്പിക്കാനുള്ള എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന്റെ ശ്രമം ദൈവനിന്ദയാണെന്നും ആചാരങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും സത്യവാങ്മൂലത്തില്‍ ഹര്‍ജിക്കാരനായ നരസിംഹന്‍ പ്രസ്താവിച്ചിരുന്നു. കാലാതീതവും കാലഹരണപ്പെടാത്തതുമായ ആചാരങ്ങളെ വകവയ്ക്കാതെ പുതിയ ആരാധനാ മാര്‍ഗ്ഗം അവതരിപ്പിക്കുന്നത് ദൈവനിന്ദയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മതേതര രാഷ്ട്രം മതപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്നും അദ്ദേഹം വാദിച്ചു.

   സ്തുതിഗീതങ്ങള്‍ തമിഴില്‍ അവതരിപ്പിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമം ഭാഷാ വംശീയതയാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 'മാതൃഭാഷയോട് അടുപ്പം പുലര്‍ത്തുന്നവരോട് ആദരവുണ്ടെങ്കിലും ഭക്തരുടെ മതവിശ്വാസത്തില്‍ ഇടപെടാന്‍ അനുവദിക്കാനാവില്ലെന്നും' അദ്ദേഹം പറഞ്ഞു. ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, മതവിശ്വാസങ്ങള്‍ എന്നിവയ്ക്കെതിരായി പുതിയ സമ്പ്രദായങ്ങള്‍ അവതരിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   മറ്റ് തരത്തില്‍ തമിഴിനെ ജനപ്രിയമാക്കാനും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനം തമിഴിനെ ജനകീയമാക്കാനും ഭാഷ വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, സൗജന്യ കോച്ചിംഗ് ക്ലാസുകള്‍ നടത്തുകയോ തമിഴ് സാഹിത്യ രചനകള്‍ സൗജന്യമായി വിതരണം ചെയ്യുകയോ ചെയ്തുകൊണ്ട് മറ്റ് വഴികള്‍ തേടാനും ഹര്‍ജിയില്‍ പറയുന്നു.

   'സംസ്ഥാനം ഒരു മതേതര സ്ഥാപനമാണ്, അത് എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങളില്‍ സംസ്‌കൃതമോ തമിഴോ ഉപയോഗിക്കുന്ന ഒരു പുതിയ സമ്പ്രദായം ആരുടെയെങ്കിലും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ല, മറിച്ച് ആചാരങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം വാദിച്ചു. വേദ ഭാഷയില്‍ മന്ത്രങ്ങള്‍ ജപിക്കുന്നതിന് പിന്നില്‍ ആഴത്തിലുള്ള ഒരു ശാസ്ത്രമുണ്ട്. പുരോഹിതന്മാര്‍ക്ക് സംസ്‌കൃത ശ്ലോകങ്ങളുടെ പരിഭാഷ പതിപ്പ് നല്‍കി അവ വായിക്കാന്‍ ആവശ്യപ്പെടുന്നു 'ഒരു ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ മന്ത്രം ജപിക്കുന്നത് ഹൃദയത്തില്‍ നിന്ന് ആചാരം നടത്തുന്ന വ്യക്തിയാണെന്നും അല്ലാതെ ദൈവത്തിന് വേണ്ടി വായിക്കാന്‍ ഒരു പേപ്പര്‍ കഷണം കൈവശം വയ്ക്കുകയല്ല വേണ്ടതെന്നും ' ഹര്‍ജിക്കാരന്‍ പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}