• HOME
  • »
  • NEWS
  • »
  • india
  • »
  • മകന് അന്ത്യചുംബനം നൽകുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

മകന് അന്ത്യചുംബനം നൽകുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

മകന്‍റെ മൃതദേഹം ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ശനിയാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ചെന്നൈ: കളിക്കുന്നതിനിടെ മരിച്ച പതിനഞ്ചുകാരനായ മകന് അന്ത്യചുംബനം നൽകുന്നതിനിടെ അമ്മയും കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈക്കടുത്ത ചെങ്കല്‍പ്പെട്ടിലാണ് സംഭവം. സിംഹപെരുമാള്‍ നഗറിലെ എം.ജി.ആര്‍. സ്ട്രീറ്റില്‍ താമസിക്കുന്ന ശാന്തിയാണ് (33) മരിച്ചത്. പത്താംക്ലാസില്‍ പഠിക്കുന്ന മകന്‍ ജയഗണേഷ് (15) സഹോദരന്‍ തരുണിനൊപ്പം കളിക്കുമ്പോഴുണ്ടായ വീഴ്ചയില്‍ വെള്ളിയാഴ്ചയാണ് മരിച്ചത്.

    ജയഗണേഷിന്‍റെ മൃതദേഹം ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ശനിയാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചിരുന്നു. ഈ സമയം പൊട്ടിക്കരഞ്ഞ് മകന് അന്ത്യചുംബനം നല്‍കുന്നതിനിടയിലാണ് ശാന്തി കുഴഞ്ഞുവീണത്. ഉടന്‍തന്നെ ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

    പിന്നീട് ശാന്തിയുടെയും മകന്റെയും മൃതദേഹം ഒരുമിച്ച് സിംഹപെരുമാള്‍ പൊതുശ്മശാനത്തില്‍ വെച്ച് സംസ്‌കരിച്ചു. പത്താംക്ലാസ് പരീക്ഷയില്‍ 500-ല്‍ 463 മാര്‍ക്ക് നേടിയ ജയഗണേഷ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷിച്ചിരുന്നു. ശനിയാഴ്ച വീടിനു സമീപം സഹോദരനും സുഹൃത്തുക്കളോടുമൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോൾ ബോധരഹിതനായി വീണു. സുഹൃത്തുക്കൾ വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെങ്കൽപേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    പത്താം ക്ലാസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു

    കാസര്‍ക്കോട്: പത്താം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ക്കോട് ചയ്യോത്തിലാണ് സംഭവം. പുതുമന ഷാജി ജോസിന്റെ മകന്‍ അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. ഇന്ന് രാവിലെ ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഷിജിയാണ് അരുൾ വിമലിന്‍റെ അമ്മ.

    നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥി റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ; അപകടമെന്ന് സംശയം

    കൊല്ലം: നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം പുന്നല സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. സ്റ്റോപ്പ് ഇല്ലാതിരുന്ന കുരി സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചിരിക്കാം എന്നാണ് പ്രാഥമിക നി​ഗമനം.

    കൊല്ലത്ത് നിന്ന് നീറ്റ് പരീക്ഷ കഴിഞ്ഞ് പുനലൂരിലേക്കുള്ള ട്രെയിനിലാണ് അക്ഷയ് കയറിയത്. പരീക്ഷ കഴിഞ്ഞെന്നും ട്രെയിനിൽ വരികയാണെന്നുമുള്ള കാര്യം വീട്ടുകാരെ വളിച്ചു അറിയിച്ചിരുന്നു. ഇതനുസരിച്ച് കൂട്ടിക്കൊണ്ടുപോകാൻ അക്ഷയുടെ സഹോദരൻ സ്റ്റേഷനിൽ കാത്തിനിൽക്കുന്നുണ്ടായിരുന്നു.

    കൊട്ടാരക്കരയ്ക്കും ആവണീശ്വരത്തിനും ഇടയിലുള്ള കുരി എന്ന സ്റ്റേഷനിലായിരുന്നു അക്ഷയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ അക്ഷയ് കയറിയ ട്രെയിൻ കുരി സ്റ്റേഷനിൽ നിർത്തിയില്ല. സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിൻ വേ​ഗം കുറച്ചിരുന്നു. ഈ സമയത്ത് അക്ഷയ് ചാടിയിറങ്ങാൻ ശ്രമിച്ചപ്പോൾ അപകടമുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

    ട്രെയിൻ കയറിയെന്ന് പറഞ്ഞ് അക്ഷയ് വിളിച്ചിട്ടും എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

    Published by:Anuraj GR
    First published: