നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണിക്കൃഷ്ണന്‍റെ ജീവിതകഥ സിനിമയാകുന്നു 'മേജർ'

  മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണിക്കൃഷ്ണന്‍റെ ജീവിതകഥ സിനിമയാകുന്നു 'മേജർ'

  ആർമി മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെ ആയിരുന്നു വീരമൃത്യു വരിച്ചത്.

  • Share this:
   കൊച്ചി: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിന്ദിയിലും തെലുങ്കിലുമായി സിനിമ വരുന്നു. മേജര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്‍റർടയിൻമെന്‍റുമായി (ജിഎംബി) ചേര്‍ന്നാണ് സോണി പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്നത്.

   ടോളീവുഡില്‍ സോണി പിക്‌ച്ചേഴ്‌സിന്റെ അരങ്ങേറ്റം കുറിക്കുന്നത് കൂടിയായിരിക്കും മേജര്‍. പൃഥ്വിരാജ് ചിത്രം നയനിന് ശേഷം സോണി പിക്‌ച്ചേഴ്‌സിന്‍റെ ഏറ്റവും പുതിയ സംരംഭമാണ് മേജര്‍.

   തെലുങ്കിലെ യുവതാരം ആദിവി സേഷ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍,മേയ് മാസങ്ങളില്‍ ആരംഭിക്കും. ഗൂഡാച്ചാരി എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകന്‍ ഷഷികിരണ്‍ ടിക്കയാണ് മേജറിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്.

   ഇന്ത്യക്കാരെ മാത്രമല്ല അതിര്‍ത്തിക്കപ്പുറമുള്ളവരെയും പ്രചോദിപ്പിക്കാനാകുന്ന ശക്തമായ കഥയാണ് മേജറിന്‍റേതെന്ന് സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് മേധാവിയും എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്‍റുമായ ലെയ്ന്‍ ക്ലൈന്‍ പറഞ്ഞു. ആഗോളതലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന സിനിമകള്‍ ചെയ്യാനാണ് ജിഎംബിയിലൂടെ താനും മഹേഷ് ബാബുവും ആഗ്രഹിച്ചിരുന്നതെന്ന് ജിഎംബി മാനേജിംഗ് ഡയറക്ടര്‍ നമ്രത ഷിരോദ്കര്‍ പറഞ്ഞു. രാജ്യത്തിന്‍റെ ഒരു ഹീറോയെക്കുറിച്ചുള്ള ജീവിതകഥ സിനിമയാക്കാന്‍ കഴിയുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും അവര്‍ പറഞ്ഞു. മേജര്‍ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.   ബഡ്ഗമിൽ സൈന്യത്തിന്‍റെ ചെറുവിമാനം തകർന്ന് ആറ് എയർ ഫോഴ്സുകാരും ഒരു സിവിലിയനും കൊല്ലപ്പെട്ടു

   ആർമി മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെ 2008 നവംബർ 28നാണ് വീരമൃത്യു വരിച്ചത്. 2008ൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. തീവ്രവാദികൾ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാൻഡോകൾ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്നായിരുന്നു അറിയപ്പെട്ടത്.

   ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിന്നിൽ വെടിയേറ്റു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

   1995ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന സന്ദീപ് ഉണ്ണിക്കൃഷ്ണൻ പഠനത്തിനു ശേഷം 1999ൽ ഇന്ത്യൻ കരസേനയുടെ ബിഹാർ റെജിമെന്‍റിൽ ചേരുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ സ്വദേശിയായ സന്ദീപും കുടുംബവും ബാംഗ്ലൂരിലാണ് താമസിച്ചിരുന്നത്.

   ഉറി മിന്നലാക്രമണത്തെ പശ്ചാത്തലമാക്കിയെടുത്ത സിനിമ 'ഉറി: ദ സർജിക്കൽ സ്ട്രൈക്ക്' വൻ ഹിറ്റായിരുന്നു. ഇതിനു പിന്നാലെയാണ് സന്ദീപ് ഉണ്ണിക്കൃഷ്ണന്‍റെ കഥയുമായി 'മേജർ' എത്തുന്നത്.

   First published:
   )}