• HOME
  • »
  • NEWS
  • »
  • india
  • »
  • Global Hunger Index | ഇന്ത്യയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നു; ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സില്‍ 107-ാം സ്ഥാനത്ത്

Global Hunger Index | ഇന്ത്യയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നു; ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സില്‍ 107-ാം സ്ഥാനത്ത്

ആഗോള, പ്രാദേശിക, ദേശീയ തലങ്ങളില്‍ മനുഷ്യരുടെ വിശപ്പ് അളക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സൂചികയാണ് ആഗോള പട്ടിണി സൂചിക (GHI).

  • Share this:
ഇന്ത്യയില്‍ (India) ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. പട്ടിണിക്കാരുടെ എണ്ണം കണക്കാക്കുന്ന ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സില്‍ (Global Hunger Index) 121 രാജ്യങ്ങളില്‍ ഇന്ത്യ 107 ലെത്തി. 2021ല്‍ 101ാം സ്ഥാനത്തായിരുന്നു ഇന്ത്യ ഒരു വര്‍ഷം കൊണ്ടാണ് 107ലേക്ക് താഴ്ന്നത്. ആഗോള, പ്രാദേശിക, ദേശീയ തലങ്ങളില്‍ മനുഷ്യരുടെ വിശപ്പ് (Hunger) അളക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സൂചികയാണ് ആഗോള പട്ടിണി സൂചിക (GHI).

എന്താണ് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്, അത് എങ്ങനെയാണ് കണക്കാക്കുന്നത്?

2000 മുതല്‍ പ്രസിദ്ധീകരിച്ച സൂചിക, പട്ടിണിയുടെ പല തലങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഓരോ രാജ്യത്തിന്റെയും ജിഎച്ച്‌ഐ
സ്‌കോര്‍ കണക്കാക്കുന്നത് നാല് സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ്.

1.-പോഷകാഹാരക്കുറവ്: അപര്യാപ്തമായ കലോറി ഉപഭോഗമുള്ള ജനസംഖ്യ

2. കുട്ടികളുടെ വളര്‍ച്ചക്കുറവ്; പ്രായത്തിനനുസരിച്ച് ഉയരമില്ലാത്ത അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം.

3-കുട്ടികളിലെ ഭാരക്കുറവ്; ഉയരത്തിനനുസരിച്ച് ഭാരമില്ലാത്ത അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം പോഷകാഹാരക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.

4-കുട്ടികളുടെ മരണനിരക്ക്: അഞ്ച് വയസിന് മുമ്പ് മരിക്കുന്ന കുട്ടികളുടെ എണ്ണം അപര്യാപ്തമായ പോഷകാഹാരത്തിന്റെയും അനാരോഗ്യകരമായ ചുറ്റുപാടുകളുടെയും പ്രതിഫലിപ്പിക്കുന്നു.

പോഷകാഹാരക്കുറവ് ജനസംഖ്യയുടെ മൊത്തത്തിലുള്ള ഭക്ഷണ ലഭ്യതയാണ് കാണിക്കുന്നത്. കുട്ടികളിലെ ഭാരക്കുറവും കുട്ടികളുടെ വളര്‍ച്ച നിലക്കുന്നതും ഉള്‍പ്പെടുത്തിയാണ് ജിഎച്ച്‌ഐക്ക് രാജ്യത്തെ പോഷകാഹാരക്കുറവ് കണ്ടെത്തുന്നത്. ഈ നാല് സൂചകങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള (എസ്ഡിജി) പുരോഗതി ട്രാക്കുചെയ്യുന്നതിന് യുഎന്‍ ഉപയോഗിക്കുന്ന സൂചകങ്ങളുടെ ഭാഗമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, 9.9 ല്‍ താഴെയോ അതിന് തുല്യമോ ആയ സ്‌കോര്‍ ഉള്ള രാജ്യങ്ങളെ പട്ടിണിയുടെ അടിസ്ഥാനത്തില്‍ ''താഴ്ന്നത്'' എന്നും 20 മുതല്‍ 34.9 വരെ സ്‌കോര്‍ ഉള്ളവയെ ''ഗുരുതരമായത്'' എന്നും 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്‌കോര്‍ ഉള്ളവ എന്നിങ്ങനെ 'അങ്ങേയറ്റം ഗുരുതരം'' എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. യുഎന്നില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ജിഎച്ച്‌ഐ പറയുന്നു.

ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം
പ്രകടമാണെന്നാണ് ജിഎച്ച്‌ഐ പറഞ്ഞു. കുട്ടികളുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രോഗ്രാമുകളും നയങ്ങളും രൂപപ്പെടുത്തുമ്പോള്‍ വിവിധ സംസ്ഥാനങ്ങളുടെ പശ്ചാത്തലം പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ഛത്തീസ്ഗഡ്, ഗുജറാത്ത്, ഒഡീഷ, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ 2006 നും 2016 നും ഇടയില്‍ കുട്ടികളുടെ വളര്‍ച്ച തടസപ്പെടുത്തുന്ന കാരണങ്ങള്‍ എന്താണെന്ന് ഗവേഷകര്‍ അന്വേഷിച്ചിരുന്നു. ഇതുപ്രകാരം ആരോഗ്യ, പോഷകാഹാര ഇടപെടലുകള്‍, ഗാര്‍ഹിക സാഹചര്യങ്ങള്‍ (സാമൂഹ്യസാമ്പത്തിക സ്ഥിതി, ഭക്ഷ്യസുരക്ഷ എന്നിവ പോലുള്ളവ), മാതൃ ഘടകങ്ങള്‍ (അമ്മമാരുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവ പോലുള്ളവ) എന്നിവയാണ് പ്രധാനമായും കുട്ടികളുടെ വളര്‍ച്ചക്ക് തടസമാകുന്ന കാരണങ്ങളെന്ന്‌ ഗവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

Also read : കേരളം ഇന്ത്യയിൽ ഏറ്റവും പിന്നിൽ; ദാരിദ്ര്യത്തിന്‍റെ കാര്യത്തിലാണെന്ന് മാത്രം!

അതേസമയം, യുദ്ധം, കാലാവസ്ഥാ പ്രതിസന്ധി, യുക്രെയ്നിലെ യുദ്ധം,
കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്നിവയിലൂടെ പട്ടിണി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ലോകം ഗുരുതരമായ തിരിച്ചടി നേരിടുന്നുണ്ടെന്ന് ജിഎച്ച്‌ഐ പറയുന്നു. ആഗോള പ്രതിസന്ധികള്‍ കൂടിവരുന്നതിനാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
Published by:Amal Surendran
First published: