നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇനി ധൈര്യമായിട്ട് രണ്ട് പാക്കറ്റ് പൊറോട്ട വാങ്ങാം, 18 ശതമാനം ജിഎസ്ടി ചുമത്തണമെന്ന ഉത്തരവ് റദ്ദാക്കി

  ഇനി ധൈര്യമായിട്ട് രണ്ട് പാക്കറ്റ് പൊറോട്ട വാങ്ങാം, 18 ശതമാനം ജിഎസ്ടി ചുമത്തണമെന്ന ഉത്തരവ് റദ്ദാക്കി

  ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ എന്ന സ്ഥാപനം ഇതുമായി ബന്ധപ്പെട്ട് അതോറിറ്റിയെ സമീപിക്കുകയായിരുന്നു.

  പൊറോട്ട

  പൊറോട്ട

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പൊറോട്ടയ്ക്ക് 18 ശതമാനം ജി എസ് ടി ഏർപ്പെടുത്തിയെന്ന വാർത്ത ഈ വർഷം ജൂണിൽ ആയിരുന്നു എത്തിയത്. കർണാടക അതോറിറ്റി ഫോർ അഡ്വാൻസ്ഡ് റൂളിങ്ങിന്റേത് ആയിരുന്നു ഉത്തരവ്. എന്നാൽ, പൊറോട്ടയ്ക്ക് 18 ശതമാനം ജി എസ് ടി ചുമത്തണമെന്ന ആ ഉത്തരവ് കർണാടക് അപ് ലേറ്റ് അതോറിറ്റി അഡ്വാൻസ് റൂളിങ് റദ്ദാക്കി.

   ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ എന്ന സ്ഥാപനം ഇതുമായി ബന്ധപ്പെട്ട് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. ജുഡീഷ്യൽ മെംബർ ഡി.പി നാഗേന്ദ്ര കുമാർ, അക്കൗണ്ട് മെമ്പർ എം.എസ് ശ്രീകർ എന്നിവർ ഉൾപ്പെടുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. മുൻ ഉത്തവുണ്ടായത് വസ്തുതകളെ മറച്ചുവച്ചു കൊണ്ടാണെന്ന് അതോറിറ്റി വ്യക്തമാക്കി.

   You may also like:സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കൊക്കയിൽ വീണു: വാഗമണിൽ യുവാവ് മരിച്ചു [NEWS]യുണിടാക് ഉടമ സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ് [NEWS] ഡി.കെ ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് [NEWS]

   റെഡി ടു കുക്ക് പൊറോട്ടയ്ക്ക് ഏഴു ദിവസം വരെ ആയുസുണ്ടെന്നും റഫ്രിജറേറ്റർ ചെയ്യുന്നത് അതിന്റെ ഫ്രഷ്നസ് നിലനിർത്താൻ മാത്രമാണെന്നും ഇക്കാരണത്താൽ 18 ശതമാനം ജി എസ് ടി ചുമത്താൻ കഴിയില്ലെന്നും ആയിരുന്നു അതോറിറ്റിയുടെ വിശദീകരണം. സാധാരണ റൊട്ടിയിൽ നിന്നും വ്യത്യസ്തമാണ് പൊറോട്ടയെന്നും അതിനാൽ ജി എസ് ടി ചുമത്താമെന്നുമായിരുന്നു ഉത്തരവ്.   ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 'ഫുഡ് ഫാസിസം' എന്നായിരുന്നു അതിനെ പലരും വിശേഷിപ്പിച്ചത്.
   ഐഡി ഫ്രഷ് ഫുഡ് എന്ന ബ്രാൻഡിൽ ഭക്ഷ്യവസ്തുക്കൾ വിപണിയിലിറക്കുന്ന സ്ഥാപനം പൊറോട്ട റൊട്ടി വിഭാഗത്തില്‍പ്പെട്ട ഭക്ഷ്യ ഉൽപന്നമെന്നാണ് വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച തർക്കത്തിലാണ് പൊറോട്ട റൊട്ടിയല്ലെന്നും 18 ശതമാനം ജിഎസ്ടി നൽകണമെന്നുമുള്ള ഉത്തരവുണ്ടായിരിക്കുന്നത്. ചപ്പാത്തിയെപ്പോലെ പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.
   Published by:Joys Joy
   First published:
   )}