• HOME
  • »
  • NEWS
  • »
  • india
  • »
  • Flight | യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കി; എമർജൻസി ലാൻഡിങ് നടത്തി വിമാനം

Flight | യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കി; എമർജൻസി ലാൻഡിങ് നടത്തി വിമാനം

ശനിയാഴ്ച രാത്രി ദോഹയിൽനിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രക്കാരന്‍ പ്രശ്‌നം ഉണ്ടാക്കിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മുംബൈ: യാത്രക്കാരന്‍ മദ്യപിച്ച്‌ ബഹളം വെച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ദോഹ- ബംഗളൂരു വിമാനമാണ് മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്. സംഭവത്തില്‍ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച യാത്രക്കാരൻ വിമാനത്തിനുള്ളിൽവെച്ച് ബഹളമുണ്ടാക്കുകയും ജീവനക്കാരെ ശല്യപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.

    ശനിയാഴ്ച രാത്രി ദോഹയിൽനിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രക്കാരന്‍ പ്രശ്‌നം ഉണ്ടാക്കിയത്. ദോഹയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തില്‍ യാത്രക്കാരന്‍ മദ്യപിച്ച്‌ ബഹളം ഉണ്ടാക്കുകയായിരുന്നു. യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ജീവനക്കാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അടിയന്തരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 336-ാം വകുപ്പ് അനുസരിച്ചും വിമാന ചട്ടങ്ങള്‍ പ്രകാരവുമാണ് നടപടി എടുത്തതെന്ന് പൊലീസ് പറയുന്നു.

    സ്വകാര്യ ബാങ്കിൽ കവർച്ച; മോഷണത്തിന് മുൻപു പൂജ; തറയിൽ മുടി വിതറി

    പത്തനാപുരത്ത് (Pathanapuram) നഗരമധ്യത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ച. സ്വർണവും പണവും അപഹരിച്ചു. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം എന്ന പ്രാഥമിക കണക്ക്. പോലീസ് അന്വേഷണം ആരംഭിച്ചു

    പത്തനാപുരം നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന പണമിടപാട് സ്ഥാപനത്തിൽ ആണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. ശനിയാഴ്ച ഉച്ചവരെ ബാങ്ക് പ്രവർത്തിച്ചിരുന്നു. ഞായറാഴ്ച അവധി കഴിഞ്ഞ് ബാങ്ക് ജീവനക്കാർ തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്

    തിരുട്ടു ഗ്രാമത്തിൽ നിന്നുമുള്ളവര്‍ നടത്തിയ മോഷണം എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. തറയിൽ ബാർബർ ഷോപ്പിൽ നിന്നും ശേഖരിച്ച മുടി വിതറിയിട്ടുണ്ട്. മോഷണശേഷം ദൈവത്തിന്റെ ഫോട്ടോ വച്ച് നാരങ്ങയും പൂവും ചന്ദനത്തിരിയും വച്ച് പൂജ നടത്തിയിട്ടുമുണ്ട്. പുനലൂർ ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

    Also Read- ഭർതൃവീട്ടിൽ ഉറങ്ങാൻ കിടന്ന യുവതിയെ കാണാതായി; മടങ്ങിയെത്തിയത് രണ്ട് ദിവസം കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ; ഭർത്താവിനെ വേണ്ടെന്ന് മൊഴി

    തിരിട്ടു ഗ്രാമത്തിൽ നിന്നുള്ള മോഷ്ടാക്കളാണെന്ന പ്രതീതി ഉണ്ടാക്കിയിരിക്കുന്നത് അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുനലൂർ ഡിവൈഎസ്പിയുടെ പരിധിയിൽ ഇത്തരത്തിൽ മോഷണം ആദ്യമായാണ്.

    കഴിഞ്ഞദിവസം പത്തനാപുരത്ത് ശക്തമായ മഴയും വൈദ്യുതി മുടക്കവും ഉണ്ടായിരുന്നത് മോഷ്ടാക്കൾക്ക് സഹായകരമായി കാണുമെന്ന് വിലയിരുത്തലിലാണ് പൊലീസ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.
    Published by:Anuraj GR
    First published: