നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കാൻസർ രോഗ വിദഗ്ധരുടെ ഗുരുനാഥ ഡോ വി ശാന്ത അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

  കാൻസർ രോഗ വിദഗ്ധരുടെ ഗുരുനാഥ ഡോ വി ശാന്ത അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

  കാൻസർ രോഗികളെ പരിപാലിക്കുക, രോഗത്തെക്കുറിച്ച് പഠിക്കുക, രോഗ പ്രതിരോധത്തെക്കുറിച്ചുള്ള ഗവേഷണം, ഓങ്കോളജിയിലെ വിവിധ ഉപവിഭാഗങ്ങളിൽ വിദഗ്ദരെയും ശാസ്ത്രജ്ഞരെയും വികസിപ്പിക്കുക എന്നീ കാര്യങ്ങൾക്കായി പരിശ്രമിച്ച വ്യക്തിയാണ്.

  ഡോ വി ശാന്ത

  ഡോ വി ശാന്ത

  • News18
  • Last Updated :
  • Share this:
   ചെന്നൈ: കാൻസർ രോഗ വിദഗ്ദ ആയിരുന്ന ഡോ. വി ശാന്ത അന്തരിച്ചു. 94 വയസ് ആയിരുന്നു. ചെന്നൈ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട് ചെയർപേഴ്സൺ ആയിരുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മഗ്സെസെ അവാർഡ്, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

   ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ ഉപദേശക സമിതി ഉൾപ്പെടെ ആരോഗ്യവും വൈദ്യവും സംബന്ധിച്ച നിരവധി ദേശീയ - അന്തർദേശീയ സമിതികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

   കാൻസർ രോഗികളെ പരിപാലിക്കുക, രോഗത്തെക്കുറിച്ച് പഠിക്കുക, രോഗ പ്രതിരോധത്തെക്കുറിച്ചുള്ള ഗവേഷണം, ഓങ്കോളജിയിലെ വിവിധ ഉപവിഭാഗങ്ങളിൽ വിദഗ്ദരെയും ശാസ്ത്രജ്ഞരെയും വികസിപ്പിക്കുക എന്നീ കാര്യങ്ങൾക്കായി പരിശ്രമിച്ച വ്യക്തിയാണ്.

   അതേസമയം, ഡോ. വി ശാന്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. ഉയർന്ന ഗുണനിലവാരമുള്ള ക്യാൻസർ ചികിത്സയും, പരിചരണവും ഉറപ്പുവരുത്തുന്നതിൽ നൽകിയ സവിശേഷമായ ശ്രമങ്ങൾക്ക് ഡോ. വി. ശാന്ത എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പാവപ്പെട്ടവരെയും അധഃസ്ഥിരേയും സേവിക്കുന്നതിൽ മുൻപന്തിയിലാണ്. 2008-ൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് നടത്തിയ സന്ദർശനം താൻ ഓർക്കുന്നെന്നും ഡോ. വി. ശാന്തയുടെ ദേഹവിയോഗത്തിൽ അതിയായി ദുഃഖിക്കുന്നെന്നും പ്രധാനമന്ത്രി കുറിച്ചു.
   You may also like:അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ് [NEWS]ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ [NEWS] പൊലീസുകാരിങ്ങനെ തൊട്ടാവാടിയായാലോ? ഒരു കമന്റിനോട് പോലും മുട്ടി നിൽക്കാൻ കേരള പൊലീസിന് പറ്റില്ലേ? ട്രോളായ മറുപടി മുക്കി [NEWS]

   പ്രധാനമന്ത്രി കുറിച്ചത്,

   'ഉയർന്ന ഗുണനിലവാരമുള്ള കാൻസർ ചികിത്സയും, പരിചരണവും ഉറപ്പു വരുത്തുന്നതിൽ നൽകിയ സവിശേഷമായ ശ്രമങ്ങൾക്ക് ഡോ. വി. ശാന്ത എക്കാലവും സ്മരിക്കപ്പെടും. ചെന്നൈയിലെ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പാവപ്പെട്ടവരെയും, അധഃസ്ഥിരേയും സേവിക്കുന്നതിൽ മുൻപന്തിയിലാണ്. 2008-ൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് നടത്തിയ സന്ദർശനം ഞാൻ ഓർക്കുന്നു. ഡോ. വി. ശാന്തയുടെ ദേഹവിയോഗത്തിൽ അതിയായി ദുഃഖിക്കുന്നു. ഓം ശാന്തി.'
   Published by:Joys Joy
   First published:
   )}