• HOME
  • »
  • NEWS
  • »
  • india
  • »
  • Narendra Modi | 'ഞാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു'; അന്ധവിശ്വാസികള്‍ക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാനാവില്ലെന്ന് പ്രധാനമന്ത്രി

Narendra Modi | 'ഞാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു'; അന്ധവിശ്വാസികള്‍ക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാനാവില്ലെന്ന് പ്രധാനമന്ത്രി

'മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഉടന്‍ തന്നെ വാസ്തുവിന്റെ പേരുപറഞ്ഞ് വീട് മാറിയ ആളാണ് ചന്ദ്രശേഖര റാവു. 50 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്'

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Share this:
    ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ അന്ധവിശ്വാസത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്ധവിശ്വാസികൾക്ക് സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഞാൻ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും വിശ്വസിക്കുന്നു. സന്യാസിയാണെങ്കിലും അന്ധവിശ്വാസത്തിൽ വിശ്വസിക്കാത്ത യോഗി ആദിത്യനാഥിനെയും ഞാൻ അഭിനന്ദിക്കുന്നു. ഇത്തരം അന്ധവിശ്വാസികളിൽ നിന്ന് തെലങ്കാനയെ രക്ഷിക്കണം"- നരേന്ദ്ര മോദി പറഞ്ഞു.

    'തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പിന്തുടരുന്നത് അന്ധവിശ്വാസമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. തെലങ്കാനയെ ഇത്തരം അന്ധവിശ്വാസികളായ ആളുകളില്‍ നിന്ന് രക്ഷിക്കുമെന്നും ബി.ജെ.പി നേതാക്കളെ സാക്ഷിനിര്‍ത്തി മോദി അറിയിച്ചു. സന്യാസിയായിട്ടുപോലും അന്ധവിശ്വാസിയാകാത്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു'.

    Also Read- Modi@8 | മോദി മികച്ച ശ്രോതാവ്; കഠിനാധ്വാനം ചെയ്യുന്ന നേതാവ്; വാഴ്ത്തി ഗിരിരാജ് സിംഗ്

    'മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഉടന്‍ തന്നെ വാസ്തുവിന്റെ പേരുപറഞ്ഞ് വീട് മാറിയ ആളാണ് ചന്ദ്രശേഖര റാവു. 50 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. അഞ്ച് നിലകളോട് കൂടിയ ഏറ്റവും വലിയ ക്യാമ്ബ് ഓഫീസാണ് ബീഗംപേട്ടില്‍ മുഖ്യമന്ത്രിക്ക് കിട്ടിയത്. ഭരിക്കുന്നയാള്‍ മറ്റുള്ളവരേക്കാള്‍ ഏറ്റവും ഉയരത്തിലായിരിക്കണം എന്ന വിശ്വാസത്തിന്റെ ഭാഗമായിട്ടാണിതെന്നും മോദി പറഞ്ഞു'.

    Also Read- സുസ്ഥിരവും ചെലവ് കുറഞ്ഞതും; ഇന്ത്യയിലെ ആരോഗ്യ രം​ഗത്ത് മോദിസർക്കാരിന്റെ നേട്ടങ്ങൾ

    ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്റെ (ഐഎസ്‌ബി) 20-ാം വാർഷികം ആഘോഷിക്കാൻ ഹൈദരാബാദിലെത്തിയതായിരുന്നു പ്രധാനമന്ത്രി മോദി. അതേസമയം പ്രധാനമന്ത്രി ഹൈദരാബാദിൽ എത്തിയപ്പോൾ മുൻ പ്രധാനമന്ത്രി ദേവഗൗഡയെയും മകനും ജെഡി(എസ്) നേതാവുമായ എച്ച്‌ഡി കുമാരസ്വാമിയെയും കാണാനായി മുഖ്യമന്ത്രി കെസിആർ ബെംഗളൂരുവിലേക്ക് പോയിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റയുടൻ ചന്ദ്രശേഖർ റാവു മതപരമായ ചടങ്ങുകളിൽ പങ്കെടുത്ത് വാസ്തുവിന്‍റെ പേരിൽ താമസം മാറിയത് വലിയ വാർത്തയായിരുന്നു.
    Published by:Anuraj GR
    First published: