കുതിച്ചുയർന്ന് ഉള്ളിവില: ഇറക്കുമതി സാധ്യത തേടി കേന്ദ്രം
കാലംതെറ്റിപ്പെയ്ത മഴയിൽ കൃഷി നശിച്ചത് ഉള്ളി ലഭ്യത കുറച്ചതാണ് വില കൂടാൻ ഇടയാക്കിയിരിക്കുന്നത്

പ്രതീകാത്മക ചിത്രം
- News18
- Last Updated: November 6, 2019, 12:42 PM IST
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഉള്ളിവില കുതിച്ചുയരുന്നു. രാജ്യ തലസ്ഥാനത്ത് വില ഉയര്‍ന്ന് കിലോയ്ക്ക് നൂറു രൂപ വരെയെത്തി നിൽക്കുകയാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ 80 രൂപയാണ് വില. ഇത് 120 രൂപ വരെയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒഡീഷയിലും മുംബൈയിലും 70 രൂപയാണ് കിലോയ്ക്ക് വില. ചെന്നൈയില്‍ ഉള്ളിവില കിലോയ്ക്ക് 90 രൂപ വരെയെത്തി.
കാലംതെറ്റിപ്പെയ്ത മഴയിൽ കൃഷി നശിച്ചത് ഉള്ളി ലഭ്യത കുറച്ചതാണ് വില കൂടാൻ ഇടയാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ഉള്ളിക്കൃഷി നടത്തുന്ന സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ 54 ലക്ഷം ഹെക്ടറോളം കൃഷി മഴയത്ത് നശിച്ചുവെന്നാണ് റിപ്പോർട്ട്. ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉള്ളി ദൗർലഭ്യം പരിഹരിക്കാൻ ബദൽ മാർഗങ്ങൾ തേടുകയാണ് സർക്കാർ. Also Read-രണ്ട് വർഷത്തിനിടെ 10 കൊല: 'സയനൈഡ് പ്രസാദം' നല്കി കൊല നടത്തുന്ന സീരിയൽ കില്ലർ അറസ്റ്റിൽ
ഉപഭോക്തൃ കാര്യ സെക്രട്ടറി അവിനാശ് കെ ശ്രീവാസ്തവയുടെ നേതൃത്തിൽ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ആഭ്യന്തര യോഗം ചേർന്നിരുന്നു. അവശ്യ വസ്തുക്കളിലൊന്നായ ഉള്ളിയുടെ ആഭ്യന്തര വിതരണം വർധിപ്പിക്കുന്നതിനായി അഫ്ഗാനിസ്ഥാൻ., ഇറാൻ, ഈജിപ്റ്റ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള തീരുമാനമാണ് യോഗത്തിലുണ്ടായത്.
കാർഷിക വിള ഇറക്കുമതി മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തി മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത് സംസ്ഥാനത്തെ ഉള്ളി ദൗർലഭ്യം പരിഹരിക്കാനുള്ള നടപടി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നാണ് ഉപഭോക്തൃ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്.
കാലംതെറ്റിപ്പെയ്ത മഴയിൽ കൃഷി നശിച്ചത് ഉള്ളി ലഭ്യത കുറച്ചതാണ് വില കൂടാൻ ഇടയാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ഉള്ളിക്കൃഷി നടത്തുന്ന സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ 54 ലക്ഷം ഹെക്ടറോളം കൃഷി മഴയത്ത് നശിച്ചുവെന്നാണ് റിപ്പോർട്ട്. ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉള്ളി ദൗർലഭ്യം പരിഹരിക്കാൻ ബദൽ മാർഗങ്ങൾ തേടുകയാണ് സർക്കാർ.