• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'അയ്യാ, കൊലപണ്റാങ്കെ'; സിനിമയെ വെല്ലുന്ന 'പാതിരാ നാടകം'


Updated: August 7, 2018, 8:59 PM IST
'അയ്യാ, കൊലപണ്റാങ്കെ'; സിനിമയെ വെല്ലുന്ന 'പാതിരാ നാടകം'

Updated: August 7, 2018, 8:59 PM IST
"അയ്യാ, കൊലപണ്റാങ്കെ". ഒരു പക്ഷെ കരുണാനിധി സിനിമയ്‌ക്കു വേണ്ടി എഴുതിയതിനേക്കാൾ ലോകം കേട്ട നിലവിളിയാണിത്.

സിനിമ പോലെ സംഭവബഹുലമാണ് തമിഴ് നാട് രാഷ്ട്രീയവും. കരുണാനിധിയും ജയലളിതയും തമ്മിലുള്ള രാഷ്ട്രീയപോരാട്ടങ്ങൾ തമിഴ് നാടിന് മറക്കാനാകാത്ത ഒട്ടനവധി മുഹൂർത്തങ്ങൾക്ക് കാരണമായിട്ടുണ്ട്.

2001 ജൂൺ 30ന് പുലർച്ചെ 1.45 ന് വീട്ടിൽ ഉറങ്ങിക്കിടന്ന കരുണാനിധിയെ അറസ്റ്റുചെയ്ത് വലിച്ചിഴച്ച് കൊണ്ടുപോയ കാഴ്ച രാജ്യം തന്നെ ഞെട്ടലോടെയാണ് കണ്ടത്.

വാതിൽ ചവിട്ടിപ്പൊളിച്ച് വീട്ടിനുള്ളിലെത്തിയ പൊലീസ് ടെലിഫോൺ ലൈനുകൾ വിച്ഛേദിച്ചശേഷമാണ് മുകളിലത്തെ നിലയിൽ ഉറങ്ങിക്കിടന്ന കരുണാനിധിയെ അറസ്റ്റ് ചെയ്തത്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ കെ മുത്തുക്കറുപ്പനായിരുന്നു അറസ്റ്റിനു നേതൃത്വം നൽകിയത്.

ഇതെല്ലാം കരുണാനിധിക്ക്  വേണ്ടപ്പെട്ട മാരൻ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സൺ ടിവികാണിച്ചു കൊണ്ടേയിരുന്നു . കരുണാനിധിയെ വലിച്ചിഴയ്ക്കുകയും തള്ളിയിടുകയും ചെയ്യുന്നത് ചാനൽ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. "അയ്യോ, കൊലപണ്റാങ്കെ", മറ്റാരേക്കാളും ക്യാമറയുടെ കരുത്തറിയാവുന്ന കരുണാനിധി അലറി വിളിച്ചു. അന്നത്തെ എൻ ഡി എ സർക്കാരിലെ മന്ത്രിമാരായിരുന്ന മുരശൊലി മാരനും ടി.ആർ ബാലുവും  പൊലീസുകാരോട് ക്ഷോഭിച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. മാരനും ബാലുവും അറസ്റ്റ് ചെയ്യപ്പെട്ടു.
Loading...
കേന്ദ്രമന്ത്രിമാരും ഒരു മുൻ മുഖ്യമന്ത്രിയും അറസ്റ്റിലായി എന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമായിരുന്നു. ചെന്നൈയിലെ മേൽപ്പാത നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്‍റെ പേരിലാണ് മുഖ്യമന്ത്രിയായിരുന്ന ജയലളിത, രാഷ്ട്രീയ എതിരാളിയായ കരുണാനിധിയുടെ കൈയിൽ വിലങ്ങുവെക്കാൻ നിർദേശം നൽകിയത്.

നിയമസഭയിൽ കരുണാനിധി പക്ഷത്തെ അംഗങ്ങൾ ജയലളിതയെ വസ്ത്രാക്ഷേപം ചെയ്തതിനു പ്രതികാരമായാണ് പാതിരാത്രിയിലെ അറസ്റ്റെന്നും പറയപ്പെടുന്നുണ്ട്. 1989ൽ കരുണാനിധി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ, അതിനെ എതിർത്തു സംസാരിച്ചതിനാണ് ജയലളിതയ്ക്കുനേരെ ഡിഎംകെ അംഗങ്ങളുടെ അതിക്രമം ഉണ്ടായത്.

കൂടാതെ 1996ൽ അധികാരത്തിലെത്തിയ കരുണാനിധി, ജയലളിതയുടെ വീടുകൾ റെയ്ഡ് ചെയ്ത് കോടികളുടെ സ്വത്ത് വകകളും ആഭരണങ്ങളും കണ്ടെത്തി. ഇത് പിന്നീട് ജയലളിതയുടെ രാഷ്ട്രീയ ജാതകം തന്നെ മാറ്റിമറിക്കുന്നതിന് കാരണമായി. അന്ന് അറസ്റ്റിലായ ജയലളിതയെ മുൻ മുഖ്യമന്ത്രിയെന്ന പരിഗണന പോലും നൽകാതെ സാധാരണ തടവുകാർക്കൊപ്പമാണ് പാർപ്പിച്ചത്.

ജയലളിതയുടെ ഉള്ളിൽ കെടാതെ കിടന്ന ഈ പകയൊക്കെ അർധരാത്രിയിലെ അറസ്റ്റായി പരിണമിക്കുകയായിരുന്നു. എന്നാൽ പിൽക്കാലത്ത് കരുണാനിധിയെ അറസ്റ്റ് ചെയ്ത പൊലീസിന്‍റെ രീതിയെ കോടതി പോലും അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

ജയലളിത അവരുടെ പ്രതികാരം നടപ്പാക്കിയെങ്കിലും അന്തിമയുദ്ധം ജയിച്ചത് കരുണാനിധിയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസിന്‍റെ പേരിൽ ജയലളിതയ്ക്ക് അധികാരത്തിൽനിന്ന് മാറിനിന്ന് ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നു. മരണം വരെ ഈ അഴിമതി കേസ് അവരെ വേട്ടയാടി.
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍