• HOME
 • »
 • NEWS
 • »
 • india
 • »
 • China Dusht | മൻ കീ ബാത്തിൽ സംസ്കൃത ശ്ലോകം ചൈനയ്ക്കുള്ള മുന്നറിയിപ്പോ? പ്രധാനമന്ത്രി പറഞ്ഞതിന്‍റെ അർത്ഥമറിയാം

China Dusht | മൻ കീ ബാത്തിൽ സംസ്കൃത ശ്ലോകം ചൈനയ്ക്കുള്ള മുന്നറിയിപ്പോ? പ്രധാനമന്ത്രി പറഞ്ഞതിന്‍റെ അർത്ഥമറിയാം

'ഒരാളുടെ സ്വഭാവത്തില്‍ ദുഷ്ടതയുണ്ടെങ്കില്‍, വ്യക്തി വിദ്യയെ വിവാദത്തിനുവേണ്ടിയും ധനം അഹങ്കാരത്തിനുവേണ്ടിയും, ശക്തി മറ്റുള്ളവരെ കഷ്ടപ്പെടുത്താനും ഉപയോഗിക്കുന്നു'

പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

 • Last Updated :
 • Share this:
  ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ എടുത്തുപറഞ്ഞ സംസ്കൃത ശ്ലോകത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. 'നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്. - വിദ്യാ വിവാദായ ധനം മദായ, ശക്തി പരേഷാം പരപീഡനായ ഖലസ്യ സാധോഃ വിപരീതമേതത്, ജ്ഞാനായ ദാനായ ച രക്ഷണായ'. എന്താണ് ഇതിന്‍റെ അർത്ഥം?

  അർത്ഥം പ്രധാനമന്ത്രി തന്നെ ഹിന്ദിയിൽ വിവരിച്ചു. അതിന്‍റെ മലയാള പരിഭാഷ ഇങ്ങനെയാണ്, "അതായത് ഒരാളുടെ സ്വഭാവത്തില്‍ ദുഷ്ടതയുണ്ടെങ്കില്‍, വ്യക്തി വിദ്യയെ വിവാദത്തിനുവേണ്ടിയും ധനം അഹങ്കാരത്തിനുവേണ്ടിയും, ശക്തി മറ്റുള്ളവരെ കഷ്ടപ്പെടുത്താനും ഉപയോഗിക്കുന്നു. എന്നാല്‍ സജ്ജനങ്ങള്‍ വിദ്യ ജ്ഞാനത്തിനും, ധനം സഹായത്തിനും ശക്തി രക്ഷയ്ക്കുമായിട്ടാണ് ഉപയോഗിക്കുന്നത്"- പ്രധാനമന്ത്രി പറഞ്ഞു.

  'ഭാരതം സ്വന്തം ശക്തി എന്നും ഈ വിചാരത്തോടെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഭാരതത്തിന്റെ നിശ്ചയം - ഭാരതത്തിന്റെ സ്വാഭിമാനവും പരമാധികാരവും കാക്കുക. ഭാരതത്തിന്റെ ലക്ഷ്യം - സ്വാശ്രയഭാരതം. ഭാരതത്തിന്റെ പാരമ്പര്യം - വിശ്വാസം, മൈത്രി. ഭാരതത്തിന്റെ വികാരം - ബന്ധുത്വം. നാം ഈ ആദര്‍ശങ്ങളുമായിട്ടാകും മുന്നേറുക'- പ്രധാനമന്ത്രി വ്യക്തമാക്കി.

  ആപത്ത് എത്രതന്നെ വലുതാണെങ്കിലും ഭാരതത്തിന്റെ സംസ്‌കാരം, നിസ്വാര്‍ഥതയോടെ സേവനം ചെയ്യാനുള്ള പ്രേരണയേകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഭാരതം കഷ്ടപ്പാടിന്റെ സമയത്ത് ലോകത്തെ സഹായിച്ചത് ഇന്ന് ശാന്തിയിലും വികസനത്തിലും ഭാരതത്തിന്റെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ലോകം ഇതിനിടയില്‍ ഭാരതത്തിന്റെ വിശ്വബന്ധുത്വമനോഭാവത്തെ മനസ്സിലാക്കിയിട്ടുണ്ട്, അതോടൊപ്പം ലോകം തങ്ങളുടെ പരമാധികാരവും അതിര്‍ത്തികളും രക്ഷിക്കുന്നതിന് ഭാരതത്തിന്റെ ശക്തിയും ഭാരതത്തിന്റെ അക്കാര്യത്തിലുള്ള നിശ്ചയദാര്‍ഢ്യവും മനസ്സിലാക്കിയിട്ടുണ്ട്. ലഡാക്കില്‍ ഭാരതത്തിന്റെ മണ്ണില്‍ കണ്ണുവയ്ക്കുന്നവര്‍ക്ക് കടുത്ത തിരിച്ചടി കിട്ടി. ഭാരതത്തിന് മൈത്രി പുലര്‍ത്താനുമറിയാം, തറപ്പിച്ചു നോക്കാനുമറിയാം, ഉചിതമായ മറുപടി കൊടുക്കാനുമറിയാം. തങ്ങള്‍ ഒരിക്കലും ഭാരതാംബയുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാനനുവദിക്കില്ലെന്ന് നമ്മുടെ വീര സൈനികര്‍ കാട്ടിക്കൊടുത്തു'- പ്രധാനമന്ത്രി പറഞ്ഞു.

  Also Read- Indo China | Mann ki Baat| 'സൗഹൃദം നിലനിർത്താൻ ഇന്ത്യയ്ക്ക് അറിയാം; ആവശ്യമെങ്കിൽ തിരിച്ചടിക്കാനും': പ്രധാനമന്ത്രി

  'ലഡാക്കില്‍ നമ്മുടെ ബലിദാനികളായ വീര ജവാരുടെ ശൗര്യത്തെ രാജ്യം മുഴുവന്‍ നമിക്കുന്നു, ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. രാജ്യം മുഴുവന്‍ അവരോട് കൃതജ്ഞരാണ്, അവരുടെ മുന്നില്‍ ശിരസ്സു നമിക്കുന്നു. അവരുടെ കുടുംബത്തെപ്പോലെതന്നെ എല്ലാ ഭാരതീയരും അവരെ നഷ്ടപ്പെട്ടതിന്റെ വേദന അനുഭവിക്കുന്നു. നമ്മുടെ വീരപുത്രന്‍മാരുടെ ബലിദാനത്തിലും അവരെക്കുറിച്ച് അവരുടെ കുടുംബത്തിനുള്ള അഭിമാനബോധവും രാജ്യത്തോടുള്ള ഉത്കടമായ ആവേശവുമാണ് രാജ്യത്തിന്റെ ശക്തി. മക്കള്‍ ബലിദാനികളായ മാതാപിതാക്കള്‍, തങ്ങളുടെ മറ്റു പുത്രന്‍മാരെയും വീട്ടിലെ മറ്റു സന്താനങ്ങളെയും സൈന്യത്തിലേക്കയക്കുന്നതിനെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങള്‍ കണ്ടിരിക്കും. ബിഹാറില്‍ നിന്നുള്ള ബലിദാനി കുന്ദന്‍ കുമാറിന്റെ പിതാവിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങുകയാണ്. തന്റെ കൊച്ചുമക്കളെയും കൂടി രാജ്യത്തിന്റെ രക്ഷയ്ക്കായി സൈന്യത്തിലേക്കയയ്ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ ഉത്സാഹമാണ് എല്ലാ ബലിദാനികളുടെയും കുടുംബങ്ങള്‍ക്കുള്ളത്'- പ്രധാനമന്ത്രി പറഞ്ഞു.
  TRENDING:കോവിഡ് കാലത്ത് മകന്‍റെ വിവാഹത്തിന് അമ്പതിലേറെപ്പേരേ ക്ഷണിച്ചു; അച്ഛന് 6.26 ലക്ഷം രൂപ പിഴ [NEWS]ഒന്നര വർഷത്തിനു ശേഷം ജയിൽ മോചിതനായി വീട്ടിലെത്തിയപ്പോൾ ഭാര്യക്ക് ഒരു കുട്ടി; ഭർത്താവിന്റെ പരാതിയിൽ ജാരനെ തേടി പൊലീസ് [NEWS]Covid 19 | പതഞ്ജലിയുടെ കോവിഡ് മരുന്ന്; ബാബാ രാംദേവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്ഐആർ [NEWS]
  'വാസ്തവത്തില്‍ ഈ ബന്ധുജനങ്ങളുടെ ത്യാഗം പൂജിക്കത്തക്കതാണ്. ഭാരതമാതാവിന്റെ രക്ഷയെന്ന ഏതൊരു ദൃഢനിശ്ചയത്തോടെയാണോ നമ്മുടെ ജവാന്‍മാര്‍ ജീവന്‍ ബലി നല്കിയത്, അതേ ദൃഢനിശ്ചയത്തെ നമുക്കും, എല്ലാ ദേശവാസികള്‍ക്കും ജീവിത ലക്ഷ്യമാക്കേണ്ടതുണ്ട്. അതിര്‍ത്തികളുടെ രക്ഷക്കായി രാജ്യത്തിന്റെ ശക്തി വര്‍ധിക്കണം, രാജ്യം കൂടുതല്‍ കഴിവുറ്റതാകണം, രാജ്യം സ്വാശ്രയത്വം നേടണം എന്ന ലക്ഷ്യത്തോടെയായിരിക്കണം നമ്മുടെ എല്ലാ ശ്രമങ്ങളും -ഇതായിരിക്കും ഈ ബലിദാനികള്‍ക്കുള്ള യഥാര്‍ഥ ആദരാഞ്ജലിയും' - പ്രധാനമന്ത്രി പറഞ്ഞു.
  Published by:Anuraj GR
  First published: