നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഉത്തര്‍പ്രദേശില്‍ വനിത സ്ഥാനാര്‍ത്ഥിക്ക് നേരെയുണ്ടായ ആക്രമണം; കടുത്ത നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

  ഉത്തര്‍പ്രദേശില്‍ വനിത സ്ഥാനാര്‍ത്ഥിക്ക് നേരെയുണ്ടായ ആക്രമണം; കടുത്ത നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

  ബ്ലോക് പ്രമുഖ് തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിക്ക് നേരെയായിരുന്നു ആകമണം

   Yogi Adityanath

  Yogi Adityanath

  • Share this:
  ലഖ്‌നൗ: ഉത്തർപ്രദേശിൽ വനിത സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. ലഖിംപൂർ പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരേയും സസ്പെൻഡ് ചെയ്തു. ബ്ലോക് പ്രമുഖ് തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിക്ക് നേരെയായിരുന്നു ആകമണം.

  പ്രാദേശിക ബി ജെ പി നേതാവ് സ്ഥാനാർത്ഥിയുടെ സാരി അഴിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം.  അതിക്രമം തടയാൻ പൊലീസ് ഇടപെട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി.

  കമാൻഡിംഗ് ഓഫീസർ  മുതൽ കോൺസ്റ്റബിൾ വരെയുള്ള മുഴുവൻ ഉദ്യോഗസ്ഥരേയും സസ്പെന്റ് ചെയ്യാൻ മുഖ്യമന്തി യോഗീ ആദിത്യനാഥ് നിർദേശം നൽകുകയായിരുന്നു. ബ്ലോക് പ്രമുഖ് തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക സമർപ്പിക്കാൻ വനിതാ സ്ഥാനാർത്ഥി  എത്തുമ്പോൾ രണ്ട് പേർ തടഞ്ഞ് നിർത്തുകയും സാരി അഴിച്ച് അപമാനിക്കാൻ ശ്രമിക്കുന്നതും ദ്യശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് പ്രവർത്തകൾ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്യുന്നുണ്ട്.

  Also Read-ഏകീകൃത സിവില്‍ കോഡ്; ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി

  വനിതയ്ക്ക് നേരെ ഉണ്ടായ ആക്രമണം പൊലീസ് തടയാതിരുന്നതിൽ പ്രതിഷേധം ശക്തമാണ്. ആക്രമണങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന് സമാജ് വാദി പാർട്ടി അധ്യക്ഷൻ  അഖിലേഷ്  യാദവ് കുറ്റപ്പെടുത്തി. ഗുണ്ടകളെ സംരക്ഷിക്കുന്ന സർക്കാരാണ് യോഗീ ആദിത്യ നാഥിന്റേത് എന്നും അഖിലേഷ് കുറ്റപ്പെടുത്തി.അതേസമയം അക്രമികൾ ബിജെപി പ്രവർത്തകരല്ലെന്ന് മന്ത്രി മൊഹസിൻ  റാസ പ്രതികരിച്ചു.

  Also Read-കശ്മീരിലെ ഏറ്റുമുട്ടൽ; മലയാളി ജവാൻ ഉൾപ്പെടെ രണ്ടുപേർക്ക് വീരമൃത്യു

  ശനിയാഴ്ചയാണ് ബ്ലോക്ക് പ്രമുഖ് തിരഞ്ഞെടുപ്പ്. ക്ഷേത്രപഞ്ചായത്തിലോ ബ്ലോക്ക് ഡവലപ്മെൻറ് കൗൺസിലിലോ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ബ്ലോക്ക് പ്രമുഖുകളെ തിരഞ്ഞെടുക്കുന്നത്.  ഉത്തർപ്രദേശിലെ 826 ബ്ലോക്കുകളിൽ 825 ലും ശനിയാഴ്ച വോട്ടെടുപ്പ്  നടക്കും.  ജില്ലാ പഞ്ചായത്ത്  അധ്യക്ഷ തെരഞ്ഞെടുപ്പിൽ 75 സീറ്റുകളിൽ 65 സീറ്റും ബിജെപി നേടിയിരുന്നു.
  Published by:Jayesh Krishnan
  First published:
  )}