നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം സബ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തു

    ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം സബ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തു

    ഇവരുടെ 10 വയസ്സുള്ള മകൾ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നുവെങ്കിലും കുട്ടി സംഭവത്തിന് സാക്ഷിയല്ലെന്ന് പൊലീസ് പറഞ്ഞു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ഭോപ്പാൽ: ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം സബ് ഇൻസ്പെക്ടർ ആത്മഹത്യ (Suicide) ചെയ്തു. മധ്യപ്രദേശിലെ (Madhya Pradesh) ഷഹ്ദോലിലാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞു മടങ്ങി താമസ സ്ഥലത്ത് എത്തിയ ശേഷമാണ് ഹീരാ സിംഗ് എന്ന സബ് ഇൻസ്പെക്ടർ ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ജീവനൊടുക്കിയത്. താമസ സ്ഥലത്തുനിന്ന് 200 കിലോമീറ്റർ അകലെ രേവ ജില്ലയിലാണ് ഹീര സിങ് ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടം നടത്തിയ ഇരുവരുടെയും മൃതദേഹം ശനിയാഴ്ച വൈകുന്നേരത്തോടെ സംസ്ക്കരിച്ചു.

      സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് ഷാഡോൾ പോലീസ് സൂപ്രണ്ട് അവധേഷ് കുമാർ ഗോസ്വാമി പറഞ്ഞു. ഒരു സംഘം ഇയാളുടെ സഹപ്രവർത്തകരുടെ മൊഴികൾ രേഖപ്പെടുത്തിയപ്പോൾ മറ്റൊരു സംഘം ഖമാരിയ മേഖലയിൽ താമസിക്കുന്ന ഭാര്യാ സഹോദരന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് ഷാഹ്‌ദോളിലെ ദമ്പതികളുടെ വാടകവീട്ടിൽവെച്ച് ഹീരാ സിംഗ് ഭാര്യ റാണിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

      തുടർന്ന് ഇയാൾ സ്വയം വെടിവച്ചു മരിച്ചു. ഇവരുടെ 10 വയസ്സുള്ള മകൾ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നുവെങ്കിലും കുട്ടി സംഭവത്തിന് സാക്ഷിയല്ലെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റാണ് മരണകാരണം എന്നാൽ എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത് അറിയില്ലെന്നും എസ്.പി പറഞ്ഞു.

      ഓടിളക്കി വീട്ടിൽകയറി 90കാരിയെ പീഡിപ്പിച്ച 23കാരന് ജീവപര്യന്തം

      ആലപ്പുഴ: വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ഓടിളക്കി വന്ന് 90കാരിയെ പീഡിപ്പിച്ച കേസില്‍ 23കാരനായ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കണ്ടിയൂര്‍ കുരുവിക്കാടുകോളനിയില്‍ ഗിരീഷിനെയാണു ഹരിപ്പാട് അതിവേഗക്കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്. പ്രതി രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. മാവേലിക്കര സ്വദേശിനിയായ വയോധികയെയാണ് ഗിരീഷ് ക്രൂരമായി പീഡിപ്പിച്ചത്.

      Also Read- അമ്മയുടെ കാമുകന്റ കൊടുംപീഡനത്തിന് ഇരയായ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി; അമ്മ അറസ്റ്റില്‍

      2017 മാര്‍ച്ച്‌ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മകൾക്കൊപ്പം താമസിച്ചുവരികയായിരുന്ന വയോധികയാണ് പീഡനത്തിന് ഇരയായത്. സംഭവം നടക്കുമ്പോൾ മകൾ വീട്ടിൽ ഇല്ലായിരുന്നു. വീടിന്‍റെ വാതിൽ അടച്ചിരുന്നതിനാൽ ഓടിളക്കിയാണ് പ്രതി അകത്തുകടന്ന് വയോധികയെ ഉപദ്രവിച്ചത്. പീഡനത്തിന് ഇരയായ വയോധിക പിന്നീട് മരണമടഞ്ഞു. വയോധികയെ പീഡിപ്പിച്ച ശേഷം പ്രതി മൊബൈൽ ഫോൺ എടുക്കാതെ അവിടെ നിന്ന് പോയതാണ് സംഭവത്തിൽ നിർണായക തെളിവായത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ മുൻനിർത്തിയാണ് പ്രോസിക്യൂഷൻ കേസ് വാദിച്ചത്.

      കേസ് വാദത്തിനിടെ 25 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. 19 തൊണ്ടിമുതലുകള്‍ ശാസ്ത്രീയപരിശോധന നടത്തി തെളിവ് ശേഖരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 376-ാം വകുപ്പുപ്രകാരം പ്രതിക്കു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയുമാണു കോടതി വിധിച്ചത്. ഇതിനൊപ്പം ഏഴുവര്‍ഷം തടവും 50,000 രൂപപിഴയും പ്രത്യേകമായി വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്. രഘുവാണ് കോടതിയിൽ ഹാജരായത്.
      Published by:Anuraj GR
      First published:
      )}