നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്രധാനമന്ത്രിയുടെ യോഗത്തില്‍നിന്ന് വിട്ടുനിന്ന ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

  പ്രധാനമന്ത്രിയുടെ യോഗത്തില്‍നിന്ന് വിട്ടുനിന്ന ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

  യോഗത്തില്‍ നിന്ന് വിട്ടു നിന്നതിന് മൂന്നു ദിവസങ്ങള്‍ക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം

  News18

  News18

  • Share this:
   ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്ന പശ്ചിമ ബംഗള്‍ മുന്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം വിരമിച്ച ആലാപന്‍ ബന്ദോപാധ്യായയ്ക്കാണ് ദുരന്ത നിവാരണ നിയമത്തിലെ 51-ാം വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയിരിക്കുന്നത്. യാസ് ചുഴലിക്കാറ്റ് സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് വിട്ടു നിന്നത്.

   ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം പാലിക്കാന്‍ വിസമ്മതിക്കുകയും മതിയായ കാരണമില്ലാതെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയതിനുമെതിരെയാണ് നടപടി. യോഗത്തില്‍ നിന്ന് വിട്ടു നിന്നതിന് മൂന്നു ദിവസങ്ങള്‍ക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

   Also Read-ലോക്ഡൗണ്‍ നീട്ടാന്‍ കഴിയില്ല; ജനങ്ങള്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണം; തമിഴ്‌നാട് മുഖ്യമന്ത്രി

   ദുരന്ത നിവാരണ നിയമത്തിലെ 51-ാം വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്. അതേസമയം ബന്ദോപാധ്യായ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍നടപടി ഉണ്ടാകും. ഉത്തരവാദിത്വപ്പെട്ട വ്യക്തി നിര്‍ദേശങ്ങള്‍ പാലിക്കാതെ വരുന്നതു മൂലം ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാം.

   ദുരന്തനിവാരണ നിയമപ്രകാരം ഉദ്യോഗസ്ഥനെ എന്തെങ്കിലും ചുമതല ഏല്‍പ്പിച്ചാല്‍ അദ്ദേഹം അതില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് മേലാധികാരിയുടെ രേഖമൂലമുള്ള അനുമതി ആവശ്യമാണ്. അതേസമയം പ്രധാനമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷമാണ് താന്‍ യോഗം വിട്ടതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരുന്നെന്നും പശ്ചിമ ബംഗാളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

   Also Read-Covid 19 | കുട്ടികളില്‍ കോവിഡ് വ്യാപനം; വിദഗ്ധ സംഘത്തെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍

   എന്നാല്‍ മുഖ്യമന്ത്രിക്ക് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ബന്ദോപാധ്യായക്കെതിരെ ക്രിമിനല്‍ നടപടി ആരംഭിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം സംസ്ഥാന സര്‍ക്കാരുമായി മറ്റൊരു തര്‍ക്കത്തിന് തുടക്കം കുറിച്ചേക്കും.
   Published by:Jayesh Krishnan
   First published:
   )}