• HOME
  • »
  • NEWS
  • »
  • india
  • »
  • അമേരിക്കയുടെ ഇന്ത്യയിലെ ഇടക്കാല ഷാഷ് ദ അഫേഴ്സ് ആയി എലിസബത്ത് ജോൺസ് ചുമതലയേൽക്കും

അമേരിക്കയുടെ ഇന്ത്യയിലെ ഇടക്കാല ഷാഷ് ദ അഫേഴ്സ് ആയി എലിസബത്ത് ജോൺസ് ചുമതലയേൽക്കും

74 കാരിയായ ജോൺസ് ഉടൻ ന്യൂഡൽഹിയിലെത്തി ചുമതലയേൽക്കും

 (Pic: Carnegie Mellon University)

(Pic: Carnegie Mellon University)

  • Share this:
മുതിർന്ന വിദേശ സേവനകാര്യ ഉദ്യോഗസ്ഥ എലിസബത്ത് ജോൺസിനെ ന്യൂ ഡൽഹിയിലെ യു.എസ്. എംബസിയിൽ ഇടക്കാല ഷാഷ് ദ അഫേഴ്സ് ആയി ജോ ബൈഡൻ ഭരണകൂടം നിയമിച്ചു. ലോകത്തിലെ ഏറ്റവും 'ഫലപ്രദമായ' ഉഭയകക്ഷി പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതും വിപുലീകരിക്കുന്നതും ലക്ഷ്യമിട്ടാണ് നിയമനം.

അടുത്തിടെ അഫ്ഗാൻ കുടിയേറ്റ ശ്രമങ്ങളുടെ കോർഡിനേറ്ററായിരുന്ന 74 കാരിയായ ജോൺസ് ഉടൻ ന്യൂഡൽഹിയിലേക്ക് പോകുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഒക്ടോബർ 24 ന് പുറപ്പെടുവിച്ച അറിയിപ്പിൽ പറഞ്ഞു.

നിലവിൽ പട്രീഷ്യ എ ലസീനയാണ് ന്യൂഡൽഹിയിലെ യുഎസ് എംബസിയിലെ ഷാഷ് ദ അഫേഴ്സ്. 2021 സെപ്റ്റംബർ 9ന് അവർ ചുമതലയേറ്റു.

എലിസബത്ത് ജോൺസ് മുമ്പ് യൂറോപ്പിന്റെയും യുറേഷ്യയുടെയും അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായും, നിയർ ഈസ്റ്റിന്റെ ആക്ടിംഗ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായും, കസാക്കിസ്ഥാനിലെ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു കരിയർ അംബാസഡറുടെ ഏറ്റവും ഉയർന്ന വിദേശ സേവന റാങ്ക് അവർ വഹിക്കുന്നു.

ലോസ് ഏഞ്ചൽസ് മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായി 2021 ജൂലൈയിൽ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഗാർസെറ്റിയുടെ നാമനിർദ്ദേശത്തിന് യുഎസ് സെനറ്റിൽ നിന്ന്
ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇദ്ദേഹത്തിന്റെ മുതിർന്ന ജീവനക്കാരിൽ ഒരാൾ അനുചിതമായ പെരുമാറ്റം ഉണ്ടായി എന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ റിപ്പബ്ലിക്കൻ സെനറ്റർ ചക്ക് ഗ്രാസ്ലി നാമനിർദ്ദേശം തടഞ്ഞിരുന്നു.

നാമനിർദ്ദേശത്തിനു മേലുള്ള വിലക്ക് നീക്കിയെങ്കിലും, വേണ്ടത്ര വോട്ടുകളില്ലെന്ന് വിശ്വസിക്കുന്നതിനാൽ ഡെമോക്രാറ്റുകൾ അദ്ദേഹത്തിന്റെ നാമനിർദ്ദേശം വോട്ടിനിടാൻ വിമുഖരാണ്‌. ഗാർസെറ്റി 2013 മുതൽ ലോസ് ഏഞ്ചൽസിലെ മേയറാണ്.

സെനറ്റ് സ്ഥിരീകരണം ലഭിച്ചാൽ, ഡൊണാൾഡ് ട്രംപ് ഭരണകാലത്ത് 2017 മുതൽ 2021 വരെ ഇന്ത്യയിലെ യു.എസ്. അംബാസഡറായി സേവനമനുഷ്ഠിച്ച കെന്നത്ത് ജസ്റ്ററിന് പകരക്കാരനായി 51 കാരനായ ഗാർസെറ്റിയെ നിയമിക്കും.

Summary: The US Embassy in New Delhi's Charge d' Affaires is Elizabeth Jones
Published by:user_57
First published: