ഇന്റർഫേസ് /വാർത്ത /India / കുരങ്ങുകളിൽ നിന്ന് രക്ഷപെടാൻ ടെറസിൽനിന്ന് ചാടിയ ബിജെപി നേതാവിന്‍റെ ഭാര്യ മരിച്ചു

കുരങ്ങുകളിൽ നിന്ന് രക്ഷപെടാൻ ടെറസിൽനിന്ന് ചാടിയ ബിജെപി നേതാവിന്‍റെ ഭാര്യ മരിച്ചു

Monkey_Attack

Monkey_Attack

വീടി​ന്‍റെ ടെറസിലേക്ക് പോയ 50കാരിയായ വീട്ടമ്മയാണ് കുരങ്ങുകളുടെ ആക്രമണത്തിൽനിന്ന് രക്ഷപെടാൻ താഴേക്കു ചാടിയപ്പോൾ മരണപ്പെട്ടത്.

  • Share this:

ആക്രമിക്കാനെത്തിയ കുരങ്ങുകളിൽനിന്ന് രക്ഷപെടാനായി വീടിന്‍റെ ടെറസിൽനിന്ന് ചാടിയ ബിജെപി നേതാവിന്‍റെ ഭാര്യ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന ടൗണിലെ സ്വന്തം വീട്ടിലായിരുന്നു സംഭവം. വീടി​ന്‍റെ ടെറസിലേക്ക് പോയ 50കാരിയായ സുഷമാ ദേവിയാണ് ദാരുണമായി മരിച്ചത്​. പ്രാദേശിക ബി.ജെ.പി നേതാവ് അനില്‍ കുമാര്‍ ചൗഹാ​ന്‍റെ ഭാര്യയാണ്​ ഇവര്‍​.

വീഴ്ചയിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ഭർത്താവ് അനിൽ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പ്രാദേശിക ബിജെപി നേതാവായ അനിൽ അന്തരിച്ച മുൻ പാർട്ടി എംപിയായ ഹുക്കും സിങ്ങിന്റെ അനന്തരവനാണ്, 2014 മെയ് മുതൽ 2018 ഫെബ്രുവരി 3 വരെ ഹുക്കും സിങ് കൈരാന ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കുരങ്ങുകളുടെ ആക്രമണം മാരകമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ച നിരവധി സംഭവങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച, ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ, കുരങ്ങിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് 11 വയസ്സുള്ള കുട്ടി മരിച്ചു. ഷാംലിയിൽ നടന്നതിന് സമാനമായിരുന്നു ഈ സംഭവവും. ഇരയായ ദിവ്യാന്ശ് ശർമ്മ രാവിലെ 6:30 ഓടെ വീടിന്റെ രണ്ടാം നിലയിലായിരുന്നപ്പോൾ കുരങ്ങൻ ആക്രമിച്ചതായി പോലീസ് പറഞ്ഞു. കുരങ്ങിൽനിന്ന് രക്ഷപെടാൻ ഓടിയപ്പോൾ കുട്ടി കെട്ടിടത്തിന് താഴേക്കു വീഴുകയായിരുന്നു.

അധികൃതർ കുരങ്ങുകളുടെ ഭീഷണി നേരിടാൻ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. ന്യൂസ്ബൈറ്റ്സിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, മഥുര മുനിസിപ്പൽ കോർപ്പറേഷൻ 100 ഓളം കുരങ്ങുകളെ പിടികൂടി. കുരങ്ങു ശല്യത്തിനെതിരെ സിവിൽ ബോഡി 15 ദിവസത്തെ പ്രത്യേക കർമ്മപദ്ധതി ആരംഭിച്ചു, ആദ്യഘട്ടത്തിൽ മഥുരയിലെ മൂന്ന് ക്ഷേത്രങ്ങളിൽ നിന്ന് കുരങ്ങുകളെ പിടികൂടും. പരിപാടിയുടെ ആദ്യ ഘട്ടത്തിൽ ബങ്കി ബിഹാരി ക്ഷേത്ര പരിസരം വൃന്ദാവൻ, ചൗബിയ പാറ, മഥുരയിലെ ദ്വാരകാധിഷ് ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ നിന്ന് കുരങ്ങുകളെ പിടികൂടും.

മദ്യപാനത്തിന് 'ടച്ചിംഗ്സ്' വിഷപ്പാമ്പ് ചുട്ടത്; രണ്ട് യുവാക്കൾ ആശുപത്രിയിൽ

മദ്യ ലഹരിയിൽ വിഷപ്പാമ്പിനെ ചുട്ട് തിന്ന രണ്ട് യുവാക്കൾ ആശുപത്രിയിൽ ചികിത്സയിൽ. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്പായ ശംഖുവരയനെയാണ് ഇരുവരും ഭക്ഷിച്ചത്. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും സാഹസം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ തന്നെ കുടുംബാംഗങ്ങൾ ഇരുവരെയും സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ചയായിരുന്നു കോർബ ടൗണിന് കീഴിലെ സിറ്റി പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.

Also Read- പെരുമ്പാമ്പിനെ കയറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; വനംവകുപ്പ് അന്വേഷണം തുടങ്ങി

ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗൻപരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ കുടുംബാംഗം പാമ്പിനെ പിടികൂടി എരിയുന്ന തീയിലേക്ക് എറിഞ്ഞു. പാതിവെന്ത പാമ്പിനെ റോഡിലേക്ക് എറിയുകയും ചെയ്തു. കുറച്ചു സമയത്തിന് ശേഷം ഇതുവഴി വന്ന സമീപത്ത് താമസിക്കുന്ന ഗുഡ്ഡു ആനന്ദും സുഹൃത്തായ രാജു ജാങ്ഡേും റോഡിൽ പാമ്പ് കിടക്കുന്നത് കണ്ടു. മദ്യലഹരിയിലായിരുന്ന ഇരുവരും പാമ്പിനെ തിന്നുകയായിരുന്നു.

രാജു പാമ്പിന്റെ തലഭാഗവും ഗുഡ്ഡു വാൽഭാഗവും ഭക്ഷിക്കുകയായിരുന്നു. ഇതിനുശേഷം ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങൾ ഇരുവരെയും സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. രാജുവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.

First published:

Tags: Monkey attack, Uttarpradesh