നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക ലേയില്‍; 225 അടി നീളം 150 അടി വീതി 1000 കിലോയോളം ഭാരം

    ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക ലേയില്‍; 225 അടി നീളം 150 അടി വീതി 1000 കിലോയോളം ഭാരം

    225 അടി നീളവും 150 അടി വീതിയുമുള്ള ത്രിവര്‍ണ്ണ പതാകയ്ക്ക് 1000 കിലോയോളം ഭാരമുണ്ട്.

    Image courtesy: ANI

    Image courtesy: ANI

    • Share this:
      ലേ: ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക ലഡാക്കിലെ ലേയില്‍ അനാവരണം ചെയ്തു. മഹാത്മ ഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ശനിയാഴ്ച ലഡാക്ക് ലഫ്റ്റനന്റ് ആര്‍ കെ മാത്തൂറാണ് ദേശീയ പതാക അനാവരണം ചെയ്തത്.

      225 അടി നീളവും 150 അടി വീതിയുമുള്ള ത്രിവര്‍ണ്ണ പതാകയ്ക്ക് 1000 കിലോയോളം ഭാരമുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ 57എഞ്ചിനീയര്‍ റെജിമെന്റാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രി കമ്മീഷന്‍ ആണ് പതാക നിര്‍മ്മിച്ചത്.



      'നമ്മുടെ പതാക ഐക്യത്തിന്റെയും മാനവികതയുടെയും അടയാളമാണെന്നും രാജ്യത്തെ എല്ലാവരും അംഗീകരിക്കുന്ന പ്രതീകമാണെന്നും ഗാന്ധിജി പറഞ്ഞിരുന്നു. ലേയിലെ പതാക സൈനികര്‍ക്കുള്ള ആവേശത്തിന്റെ അടയാളമായിരിക്കും' ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു.



      ദേശീയ പതാകയെ അഭിവാദ്യം ചെയ്യുന്നതിന് ലേയിലെ പരിപാടി നടക്കുന്ന സ്ഥലത്തിന് മുകളിലൂടെ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ പറക്കുന്ന വീഡിയോ വാര്‍ത്ത എഎന്‍ഐ പങ്കുവെച്ചിരുന്നു.

      Mahatma Gandhi Statue ലക്ഷദ്വീപിൽ മഹാത്മാഗാന്ധിയുടെ പ്രതിമ; അനാവരണം ചെയ്തത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

      ലക്ഷദ്വീപില്‍ മഹാത്മാ ഗാന്ധിയുടെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്‌തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് കവരത്തിയിൽ രാഷ്ട്രപിതാവിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്‌തത്. മഹാത്മാഗാന്ധിയുടെ 152 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് പ്രതിമ അനാച്ഛാദനം നടന്നത്. ഗാന്ധി ജയന്തി പ്രമാണിച്ച്‌ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ദ്വീപ് ഭരണകൂടം സംഘടിപ്പിച്ചിരുന്നു. അതിനൊടുവിലാണ് ഇന്ന് പ്രതിമ അനാച്ഛാദനവും നടത്തിയത്.

      ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത മഹത്തായ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകളെ അനുസ്മരിക്കുന്ന ലക്ഷദ്വീപ് ദ്വീപുകളിലെ ആദ്യ പ്രതിമയാണിത്. നേരത്തെ, ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി ദ്വീപുകളിലെത്തിയ രാജ്നാഥ് സിംഗിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ അഗത്തി വിമാനത്താവളത്തിൽ സ്വീകരിച്ചു.

      ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഫോഴ്സ് കവരത്തിയിലെത്തിയ സിംഗിന് ഒരു ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

      ഒരു കൂട്ടം നാടോടി നർത്തകർ പരമ്പരാഗത കലാരൂപം അവതരിപ്പിച്ചു (പരിചകളി). ഹെലിപാഡ് മുതൽ ഗസ്റ്റ് ഹൗസ് വരെ റോഡരികിൽ നിന്നുകൊണ്ട് സ്കൂൾ കുട്ടികളും പ്രദേശവാസികളും പ്രതിരോധ മന്ത്രിയെ അഭിവാദ്യം ചെയ്തു.
      Published by:Jayesh Krishnan
      First published:
      )}