• HOME
  • »
  • NEWS
  • »
  • india
  • »
  • Heart Attack | ജിമ്മിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു; വർക്കൗട്ടിനിടെ ഹൃദയാഘാതം എന്തുകൊണ്ട്?

Heart Attack | ജിമ്മിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു; വർക്കൗട്ടിനിടെ ഹൃദയാഘാതം എന്തുകൊണ്ട്?

മാരകമായ ഹൃദയാഘാതത്തെത്തുടർന്ന് യുവതി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

woman-death

woman-death

  • Share this:
ബംഗളൂരു: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു (Death). ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ബംഗളൂരു (Bengaluru) ബയപ്പനഹള്ളി സ്വദേശിനിയായ 35കാരിയാണ് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ (Heart Attack) തുടർന്ന് മരിച്ചത്.

വർക്കൗട്ടിനിടെ ഹൃദയാഘാതം എന്തുകൊണ്ട്?

ഒരു വ്യക്തി അത് സ്ത്രീയോ പുരുഷനോ ആകട്ടെ, ജിമ്മിൽ വ്യായാമം ചെയ്യുമ്പോഴോ അതിന് ശേഷമോ ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ചില പഠനങ്ങൾ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ജിമ്മിൽ ഒരു ട്രെഡ്മിൽ വ്യായാമമോ, ഓട്ടം പോലെയുള്ള കഠിനമായ വ്യായാമം, പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനുള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്നു, കഠിനമായ വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പ് നിലയ്ക്കുന്നതിന് കാരണമാകുന്ന നിയന്ത്രണാതീതമായ ആർറിത്മിയ എന്ന ആരോഗ്യപ്രശ്നമാണ് ഇതിന് കാരണം.

സാധാരണഗതിയിൽ പതിവ് ശാരീരിക പ്രവർത്തനങ്ങൾ കൊറോണറി ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കുന്നു, എന്നാൽ ഊർജസ്വലമായ കഠിന വ്യായാമ പ്രവർത്തനം, പെട്ടെന്നുള്ള ഹൃദയാഘാതം, ഹൃദയാഘാത സാധ്യതയുള്ളവരിൽ തീവ്രമായ മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്.

മല്ലേസ്‌പ്ലേയയിലെ ചലഞ്ച് ഹെൽത്ത് ക്ലബിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ജിഎം പാളയ സ്വദേശി വിനയ വിറ്റൽ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാരകമായ ഹൃദയാഘാതത്തെത്തുടർന്ന് യുവതി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സംബഴത്തിൽ ബയപ്പനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Also Read- DHRM | പ്രഭാതസവാരിക്കിടെ വയോധികനെ വെട്ടിക്കൊന്ന സംഭവം: DHRM പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു

പബ്ലിക് സ്‌പോട്ട് എന്ന യൂട്യൂബ് ചാനൽ പങ്കുവെച്ച സിസിടിവി ദൃശ്യങ്ങളിൽ സ്‌ക്വാട്ട് റാക്കിന് സമീപം യുവതി കുഴഞ്ഞു വീഴുന്നത് കാണുന്നുണ്ട്. ജിമ്മിൽ ഉണ്ടായിരുന്ന ജീവനക്കാരും മറ്റ് അംഗങ്ങളും ചേർന്ന് വിനയയെ ഉടൻ തന്നെ സി വി രാമൻ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഡോക്‌ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ പോലീസ് റിപ്പോർട്ട് പ്രകാരം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വിനയയുടെ മരണം സംഭവിച്ചിരുന്നു.

Also Read- നൃത്തപഠനം ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ ഊരുവിലക്കിയ നർത്തകിയെ അഹിന്ദുവായതിനാൽ ക്ഷേത്രപരിപാടിയിൽ നിന്നൊഴിവാക്കി

മംഗലാപുരം ആസ്ഥാനമായുള്ള ഐഡിസിയിൽ ബാക്ക്ഗ്രൗണ്ട് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു വിനയയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജിഎം പാളയയിലെ വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന അവർ എന്നും രാവിലെ ജിമ്മിൽ പോകുമായിരുന്നു. വിനയയുടെ മരണവാർത്ത അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു. വിനയ രാവിലെ ജിമ്മിലേക്ക് പോകുമ്പോൾ കണ്ടിരുന്നുവെന്നും, എന്നാൽ അൽപ്പസമയത്തിനകം മരണ വാർത്തയാണ് തന്നെ തേടിയെത്തിയതെന്നും വീട്ടുടമസ്ഥയായ ജയമ്മ പറഞ്ഞു.

Summary- The young woman collapsed and died while exercising in the gym. The incident took place around 8 a.m. on Saturday. A 35-year-old woman from Bayappanahalli in Bengaluru died of a heart attack while exercising in the gym. Vinaya Vital, a native of the GM camp, was found dead while working out at the Challenge Health Club in Malles േയplay. CCTV footage of the young woman collapsing following a fatal heart attack has now appeared online. A case was registered at the Byappanahalli police station in this regard.
Published by:Anuraj GR
First published: