ഇത്തവണത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി സി.പി.എം ടിക്കറ്റിൽ

ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി അസമിൽ നിന്നാണ്.

news18
Updated: April 2, 2019, 11:03 PM IST
ഇത്തവണത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി സി.പി.എം ടിക്കറ്റിൽ
ബിരാജ് ദേക
  • News18
  • Last Updated: April 2, 2019, 11:03 PM IST
  • Share this:
ദിസ്പുർ: ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി അസമിൽ നിന്നാണ്. സി.പി.എം ടിക്കറ്റിൽ മത്സരിക്കുന്ന വിദ്യാർഥിനേതാവ് ബിരാജ് ദേക. 25 വയസ് മാത്രമാണ് ബിരാജ് ദേകയുടെ പ്രായം. ലോക് സഭയിൽ മത്സരിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായവും 25 വയസാണ്.

അസമിലെ കൊക്രജാറിൽ നിന്നാണ് ബിരാജ് ദേക ജനവിധി തേടുന്നത്.

അതേസമയം, കൊക്രജാറിലെ സി.പി.എം ഓഫീസിന് ഒരു ഫ്ലക്സിനപ്പുറം ആർഭാടമില്ല. പ്രായത്തെക്കുറിച്ച് ചോദിച്ചാൽ പ്രായമല്ല പ്രശ്നമെന്നും വിഷയങ്ങളാണെന്നുമാണ് ബിരാജിന്‍റെ മറുപടി.

എസ്.എഫ്.ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റാണ് ബിരാജ്. ബോഡോലാൻഡ് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം നേടിയ ബിരാജിന് അടിസ്ഥാന ജനവിഭാഗത്തിനായി പ്രവർത്തിക്കാനാണ് ഇഷ്ടം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടരലക്ഷം വോട്ടുകൾ; കേരളത്തിൽ പക്ഷേ ഇത്തവണ ആം ആദ്മിയില്ല

വലിയ കോലാഹലങ്ങളില്ലാതെയാണ് ബിരാജിന്‍റെ പ്രചാരണം. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ മുമ്പോട്ടു പോകുന്നത്. സിറ്റിംഗ് എം.പി നബ കുമാർ സരണിയ ഇത്തവണയും ഇവിടെ മത്സരത്തിനുണ്ട്. ബോഡോ പീപ്പിൾസ് ഫ്രണ്ടും കോൺഗ്രസും മറ്റ് പ്രാദേശിക പാർട്ടികളും ഇവിടെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഇവർക്കെതിരെയാണ് 25 വയസുകാരനായ ബിരാജ് ദേകയുടെ പോരാട്ടം.

First published: April 2, 2019, 11:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading