ലാലു കുടുംബത്തിൽ കാര്യങ്ങൾ അത്ര സുഖകരമല്ല; തേജ് പ്രതാപ് യാദവ് പാർട്ടി പദവിയിൽ നിന്ന് രാജിവെച്ചു

ആർജെഡി നേതാവും ലാലുവിന്റെ മൂത്തമകനുമായ തേജ് പ്രതാപ് യാദവ് പാർട്ടി പദവിയിൽ നിന്ന് രാജിവെച്ചു. ആര്‍ജെഡി വിദ്യാർഥി സംഘടനയുടെ അധ്യക്ഷ പദവിയിൽ നിന്നാണ് തേജ് പ്രതാപ് രാജിവെച്ചത്.

news18
Updated: March 28, 2019, 11:15 PM IST
ലാലു കുടുംബത്തിൽ കാര്യങ്ങൾ അത്ര സുഖകരമല്ല; തേജ് പ്രതാപ് യാദവ് പാർട്ടി പദവിയിൽ നിന്ന് രാജിവെച്ചു
news18
  • News18
  • Last Updated: March 28, 2019, 11:15 PM IST IST
  • Share this:
പാട്ന: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ നിന്ന് പുറത്തു വരുന്നത് അസ്വാരസ്യങ്ങളുടെ വാർത്തകൾ. ആർജെഡി നേതാവും ലാലുവിന്റെ മൂത്തമകനുമായ തേജ് പ്രതാപ് യാദവ് പാർട്ടി പദവിയിൽ നിന്ന് രാജിവെച്ചു. ആര്‍ജെഡി വിദ്യാർഥി സംഘടനയുടെ അധ്യക്ഷ പദവിയിൽ നിന്നാണ് തേജ് പ്രതാപ് രാജിവെച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

also read:രണ്ടാംക്ലാസ് വിദ്യാർഥിനി പീഡനത്തിനിരയായി മരിച്ചു; പ്രതിഷേധത്തിനൊടുവിൽ ആറ് പ്രതികൾ പിടിയിൽ

'എനിക്ക് പക്വത ഇല്ലെന്ന് പറയുന്നവർക്കാണ് യഥാർഥത്തിൽ പക്വത ഇല്ലാത്തത്. ആർക്കൊക്കെ എന്തൊക്കെ വിലയുണ്ടെന്ന് എനിക്ക് നന്നായി അറിയാം'- തേജ് പ്രതാപ് ട്വിറ്ററിൽ കുറിച്ചു.

പുതിയ നീക്കങ്ങൾ പാർട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ഇളയ സഹോദരനും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവുമായി തേജ് പ്രതാപിന് നേരത്തെ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതേസമയം തേജ് പ്രതാപിന്റെ രാജി പാർട്ടിയിൽ പിളർപ്പുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ.

തേജ്പ്രതാപിന്റെ രാജിയെ കുറിച്ച് പ്രതികരിക്കാൻ പാർട്ടിയിലുള്ളവർ സമ്മതിച്ചിട്ടില്ല. എന്നാൽ തേജ് പ്രതാപിന്റെ രാജി സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട സമ്മർദ തന്ത്രമാണെന്നാണ് മറ്റൊരു റിപ്പോർട്ട്. താനുമായി അടുത്ത് ബന്ധമുള്ളവർക്ക് സീറ്റ് നൽകണമെന്ന് തേജ് പ്രതാപ് ആവശ്യപ്പെട്ടിരുന്നു.

ഇളയ മകനായ തേജസ്വി യാദവിനെ ലാലു പാർട്ടി ചുമതലകൾ ഏൽപ്പിച്ചതിൽ തേജ് പ്രതാപിന് അതൃപ്തിയുണ്ട്. നേരത്തെ തേജ് പ്രതാപ് യാദവ് വിവാഹ ബന്ധം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും കുടുംബത്തിൽ തർക്കങ്ങളുണ്ടായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 28, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍