നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹി കലാപം രാഷ്ട്രീയവത്കരിക്കാൻ ശ്രമം: ആഭ്യന്തര മന്ത്രി

  ഡൽഹി കലാപം രാഷ്ട്രീയവത്കരിക്കാൻ ശ്രമം: ആഭ്യന്തര മന്ത്രി

  There was attempt to politicise Delhi riots, says HM Amit Shah | 'ഫെബ്രുവരി 25ന് ശേഷം ആക്രമണങ്ങൾ ഒന്നും നടന്നിട്ടില്ല, സമാധാനം പുലരാനാണ് സർക്കാർ ശ്രമിച്ചത്'

  അമിത് ഷാ

  അമിത് ഷാ

  • Share this:
  ന്യൂഡൽഹി: ഡൽഹി കലാപം രാഷ്ട്രീയവത്കരിക്കാൻ ശ്രമം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഫെബ്രുവരി 25ന് ശേഷം ആക്രമണങ്ങൾ ഒന്നും നടന്നിട്ടില്ല, സമാധാനം പുലരാനാണ് സർക്കാർ ശ്രമിച്ചത്.  എന്നാൽ കോൺഗ്രസ് പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിച്ചില്ല. ഡൽഹി പൊലീസ് ജാഗ്രതയോടെ പ്രവർത്തിച്ചു.

  പൊലീസിന്റെ പ്രവർത്തനം പ്രശംസനീയമെന്നും അദ്ദേഹം പറഞ്ഞു. 36 മണിക്കൂറുകൾക്കുള്ളിൽ സമാധാനം പുനസ്ഥാപിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം നേരത്തെ തീരുമാനിച്ചതായിരുന്നു. ആ സമയത്ത് താൻ നേരിട്ട് ഡൽഹിലെ സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു. തന്റെ നിർദേശപ്രകാരം കലാപ മേഖലയിൽ അജിത് ഡോവൽ നേരിട്ടെത്തി. 700 ലധികം എഫ്ഐആർ രജിസ്റ്റർ ചെയ്തു.

  പൗരത്വ നിയമത്തെപ്പറ്റി തെറ്റിദ്ധാരണ പരത്തുകയാണെന്നും,
  രാജ്യത്തെ ന്യൂനപക്ഷങ്ങളെ പുറത്താക്കുമെന്ന് പ്രചാരണം നടത്തുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഏത് വകുപ്പു പ്രകാരമാണതെന്ന് വ്യാജ പ്രചാരണം നടത്തുന്നവർ വ്യക്തമാക്കണം.
  നിയമം ചർച്ച ചെയ്ത് വോട്ടിനിട്ട് പാസാക്കിയതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  First published:
  )}