News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 14, 2021, 9:21 AM IST
കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സജ്ജൻ സിംഗ് വര്‍മ്മ ഖേദപ്രകടനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
ഭോപ്പാൽ: പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മുന്‍ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ സജ്ജൻ സിംഗ് വർമ്മ. പതിനേഴ് വയസ് ആകുമ്പോഴേക്കും ഒരു കുഞ്ഞിന് ജന്മം നൽകാൻ പെൺകുട്ടി പ്രാപ്തയാകും. അതുകൊണ്ട് തന്നെ വിവാഹത്തിനായുള്ള പ്രായപരിധി ഉയർത്തേണ്ട കാര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Also Read-
ടെക്സ്റ്റ് ബുക്ക് വിതരണത്തിന് വിളിച്ചുവരുത്തി വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രധാന അധ്യാപകൻ അറസ്റ്റിൽപെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തണമെന്നും ഇത് ഒരു ചർച്ചാവിഷയമാക്കാൻ ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി ശിവ രാജ് സിംഗ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. '17 വയസ് കഴിയുമ്പോൾ തന്നെ ഒരു ഏത് പെൺകുട്ടിയും പ്രത്യത്പ്പാദനത്തിന് ശാരീരികമായ ശേഷിയുള്ളവരാണെന്ന് ഡോക്ടര്‍മാർ പറയുന്നു. അവരെക്കാൾ വലിയ ഫിസിഷ്യനായോ അദ്ദേഹം'ശിവ രാജ് സിംഗിന് മറുപടിയായി വർമ്മ പറഞ്ഞു. സംസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുൻ എഐസിസി സെക്രട്ടറി കൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം.
Also Read-
വിവാഹം തകർന്ന സങ്കടത്തിൽ കൂട്ടുകാരിയെ കാണാനെത്തി; ഒടുവിൽ കൂട്ടുകാരിക്കും ഭർത്താവിനുമൊപ്പം പുതിയ ജീവിതം ആരംഭിച്ച് യുവതി
അതേസമയം കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സജ്ജൻ സിംഗ് വര്‍മ്മ ഖേദപ്രകടനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ആവശ്യമില്ലാത്ത കാര്യങ്ങളുടെ പേരിൽ ബിജെപി പ്രശ്നമുണ്ടാക്കുന്നു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
Published by:
Asha Sulfiker
First published:
January 14, 2021, 9:19 AM IST