നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജെഎന്‍യുവിലും ജാമിയയിലും പ്രതിഷേധിക്കുന്നവർക്കുള്ള ശരിയായ 'ചികിത്സ' അറിയാം; ഭീഷണിയുമായി കേന്ദ്രമന്ത്രി

  ജെഎന്‍യുവിലും ജാമിയയിലും പ്രതിഷേധിക്കുന്നവർക്കുള്ള ശരിയായ 'ചികിത്സ' അറിയാം; ഭീഷണിയുമായി കേന്ദ്രമന്ത്രി

  പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള വിദ്യാർഥികൾക്ക് 10 ശതമാനം സംവരണം നൽകിയാൽ മതി. നമുക്ക് എല്ലാവരെയും ചികിത്സിക്കാൻ കഴിയും-മന്ത്രി പറഞ്ഞു

  Sanjeev Balyan (Reuters)

  Sanjeev Balyan (Reuters)

  • Share this:
   ന്യൂഡൽഹി: ജെഎൻയുവിലും ജാമിയ മിലിയയിലും പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ ഭീഷണിയുമായി കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യൻ. പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്കുള്ള ശരിയായ ചികിത്സ അറിയാമെന്നാണ് മന്ത്രി പറയുന്നത്.

   ജാമിയ മിലിയയിലും ജെഎൻയുവിലും പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള വിദ്യാർഥികൾക്ക് 10 ശതമാനം സംവരണം നൽകിയാൽ മതിയെന്നും ഇതാണ് ശരിയായ ചികിത്സ എന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്

   also read:പൗരത്വ ബില്‍ ചര്‍ച്ചയ്ക്കിടെ പ്രതിഷേധിച്ച യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

   പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള വിദ്യാർഥികൾക്ക് 10 ശതമാനം സംവരണം നൽകിയാൽ മതി. നമുക്ക് എല്ലാവരെയും ചികിത്സിക്കാൻ കഴിയും. അവിടെ പഠിക്കണമെന്ന കാര്യം അവർ മറക്കും. പിന്നീടൊരിക്കലും രാജ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കാൻ ആരും ധൈര്യപ്പെടില്ല- അദ്ദേഹം പറഞ്ഞു.

   ഉത്തർ പ്രദേശിലെ മീററ്റിൽ നടന്ന റാലിക്കിടെയാണ് മന്ത്രിയുടെ പ്രസ്താവന. ഡിസംബറിൽ പൗരത്വ നിയമ ഭേദഗതി പാസാക്കിയതിന് പിന്നാലെ ജെഎൻയുവിലും ജാമിയ മിലിയയിലും കടുത്ത പ്രതിഷേധങ്ങളാണ് ഉയർന്നിരിക്കുന്നത്. ഡിസംബറിൽ ജാമിയ മില്ലിയയിലെ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിനു പിന്നാലെയാണ് സിഎഎ പ്രതിഷേധങ്ങൾ ചൂടുപിടിച്ചത്.
   First published:
   )}