• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

MISSION PAANI: ഇന്ത്യ നേരിടുന്ന ജലക്ഷാമത്തിന്റെ കാരണം ഇതാണ്

ജനസംഖ്യയിലുണ്ടായ അനിയന്ത്രിതമായ വർധന, നഗരവൽക്കരണം, വ്യാവസായികവൽക്കരണം എന്നിവ ജലത്തിന്റെ ആവശ്യകത വർധിപ്പിച്ചു.

news18-malayalam
Updated: August 23, 2019, 10:49 PM IST
MISSION PAANI: ഇന്ത്യ നേരിടുന്ന ജലക്ഷാമത്തിന്റെ കാരണം ഇതാണ്
water crisis
  • Share this:
ലോകം 'കാലാവസ്ഥാ വർണ്ണവിവേചന'ത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. മാരകമായ വരൾച്ച, ക്ഷാമം, ഉഷ്ണ തരംഗം എന്നിവയെ നേരിടാനുള്ള അടിസ്ഥാന വിഭവങ്ങൾ സമ്പന്നർക്ക് മാത്രമേ ലഭിക്കുകയുള്ളു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ റിപ്പോർട്ടില്‍ പറയുന്നതാണ് ഇക്കാര്യം.

ഇന്ത്യയിൽ ഇതിനോടകം തന്നെ നിരവധി പ്രദേശങ്ങളിൽ ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഈ അവസ്ഥ കൂടുതൽ പരിതാപകരമാകും. ഇന്ത്യയിലെ വിലമതിക്കാനാകാത്ത ശുദ്ധജല സ്രോതസ്സുകളുടെ നാശത്തിലേക്ക് നയിക്കുന്ന ചില കാരണങ്ങൾ ഇതാ.

also read: #MISSIONPAANI: വരണ്ടുണങ്ങിയ കോട്ട് ദ്വാറിന്റെ മുഖം മാറി; ഇനി ജല സമൃദ്ധം

ജനസംഖ്യയിലുണ്ടായ അനിയന്ത്രിതമായ വർധന, നഗരവൽക്കരണം, വ്യാവസായികവൽക്കരണം എന്നിവ ജലത്തിന്റെ ആവശ്യകത വർധിപ്പിച്ചു. ഗ്രാമീണ മേഖലകളിൽ നിന്ന് നഗരങ്ങളിലേക്ക് വൻതോതിൽ ആളുകൾ കുടിയേറിയതോടെ ഗ്രാമീണ മേഖലയെ അപേക്ഷിച്ച് നഗരങ്ങളിൽ ജലത്തിന്റെ ആവശ്യകത വർധിച്ചു.

ഭൂഗർഭജലം കുറയുന്നു

രാജ്യത്തെ ശുദ്ധജല വിതരണത്തിന്റെ 40 ശതമാനം ലഭിക്കുന്നത് ഭൂഗർഭജലത്തിൽ നിന്നാണ്. വർഷങ്ങളായി ഇത് ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഇറങ്ങിയ വിദഗ്ദ്ധ പഠനമനുസരിച്ച്, അടുത്ത കുറച്ച് വർഷങ്ങള്‍ക്കുള്ളിൽ 21 ഇന്ത്യൻ നഗരങ്ങളിൽ ഭൂഗർഭ ജലം തീർന്നുപോകും.ജലാശയങ്ങളുടെ മലിനീകരണം

രാസവസ്തുക്കൾ, മാലിന്യങ്ങൾ, വ്യാവസായിക , നഗര മാലിന്യങ്ങൾ, മലിനജലം എന്നിവ തടാകങ്ങളിലേക്കും നദികളിലേക്കും തുറന്ന് വിടുന്നതിനെ തുടർന്ന് ശുദ്ധജലസ്രോതസുകൾ ഭയാനകമായ തോതിൽ മലിനമാകുന്നു. ഉപരിതല ജലത്തിന്റെ ഓക്സിജൻ കുറയുന്ന അവസ്ഥ സമീപഭാവിയിൽ തന്നെ വർദ്ധിക്കുമെന്നാണ് കരുതുന്നത്

ജലത്തിന്റെ സമമല്ലാത്ത വിതരണം
ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ധാരാളം വെള്ളമുണ്ട്. എന്നാൽ മറ്റിടങ്ങളില്‍ വരൾച്ചയും നേരിടുന്നു. കാര്യക്ഷമമല്ലാത്ത രീതിയില്‍ ജലം കൈകാര്യം ചെയ്യുന്നത്, നഗര ഉപഭോക്താക്കൾ, കാർഷിക മേഖല, വ്യവസായ മേഖല എന്നിവയിലെ ജലവിതരണത്തിന്റെ അഭാവം എന്നിവ ആശങ്കയ്ക്ക് വർധിപ്പിക്കുന്നവയാണ്.

ഡെസിലിംഗ് പ്രവർത്തനങ്ങളുടെ അഭാവം
മൺസൂൺ സമയത്ത് ജലസംഭരണ ​​ശേഷി ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയുന്ന വലിയ ജലാശയങ്ങളിലെ മണ്ണും മറ്റ് മാലിന്യങ്ങളും കൃത്യസമയത്ത് നീക്കം ചെയ്യുന്നതിന് സംസ്ഥാന സർക്കാരുകൾ മുൻഗണന നൽകിയിട്ടില്ല. ഇന്ത്യയിലെ ജലദൗർലഭ്യത്തിനുള്ള ചില കാരണങ്ങളാണിവ. നേരിടാൻ പോകുന്ന വലിയ ജല പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ സ്ഥാപനങ്ങളും സാധാരണ പൗരന്മാരും നടപടിയെടുക്കേണ്ട സമയമാണിത്.

നമ്മുടെ വീടുകളിലും ദൈനംദിന ജീവിതത്തിലും വെള്ളം ലാഭിക്കാൻ എങ്ങനെയൊക്കെ കഴിയുമെന്ന് ചിന്തിക്കണം. കുളിക്കുക, പല്ല് തേക്കുക, പാത്രങ്ങൾ വൃത്തിയാക്കുക തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്ന വെള്ളം വിവേകപൂർവ്വം ഉപയോഗിച്ചാൽ ജലം സംരക്ഷിക്കാം.

ഇന്ത്യയിലെ ജല പ്രതിസന്ധിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ട് നെറ്റ് വർക്ക് 18, ഹാർപിക്കുമായി ചേർന്ന് മിഷൻ പാനി സംരംഭം ആരംഭിച്ചു. നിരവധി സെലിബ്രിറ്റികളും സർക്കാർ സ്ഥാപനങ്ങളും എൻ‌ജി‌ഒകളും മിഷൻ പാനിയെ പിന്തുണച്ച് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍