• HOME
  • »
  • NEWS
  • »
  • india
  • »
  • Climate Crisis | കാലാവസ്ഥാ പ്രതിസന്ധിക്ക് ഏറ്റവും കൂടുതൽ ഇരയാകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ; UN റിപ്പോർട്ട് പുറത്ത് 

Climate Crisis | കാലാവസ്ഥാ പ്രതിസന്ധിക്ക് ഏറ്റവും കൂടുതൽ ഇരയാകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ; UN റിപ്പോർട്ട് പുറത്ത് 

ഇന്ത്യയും പാകിസ്ഥാനും പോലുള്ള കാർഷികാധിഷ്ഠിത സമ്പദ്‌വ്യവസ്ഥകളാണ് കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു

  • Share this:
    ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (Intergovernmental Panel on Climate Change) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയും (India) പാകിസ്ഥാനും (Pakistan) അടക്കമുള്ള ദക്ഷിണേഷ്യൻ (south Asia) രാജ്യങ്ങളിൽ കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത. അതിരൂക്ഷമായ കാലാവസ്ഥാ സാഹചര്യങ്ങൾ ഭക്ഷ്യസുരക്ഷയ്ക്ക് വലിയൊരു ഭീഷണി ആയേക്കാം.

    കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണിയും വരൾച്ചാ ഭീഷണിയും ഇന്ത്യയെയും പാകിസ്ഥാനെയും ദുർബലമാക്കിയേക്കാം എന്നാണ് യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ 'കാലാവസ്ഥാ വ്യതിയാനം 2022: ആഘാതങ്ങൾ എന്ന വിഷയത്തിലുള്ള പഠന റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

    read also- Excessive Sweating | തണുത്ത കാലാവസ്ഥയിലും അമിതമായി വിയർക്കാറുണ്ടോ? ഫലപ്രദമായ ചികിത്സയ്ക്ക് ബോട്ടോക്‌സ് കുത്തിവെയ്പ്പ്

    ഐപിസിസിയുടെ റിപ്പോർട്ടിന്റെ രണ്ടാം ഭാഗത്തിൽ കാലാവസ്ഥ പ്രതിസന്ധികൾ ഏഷ്യയിലെ കൃഷിക്കും ഭക്ഷ്യ സമ്പ്രദായങ്ങൾക്കും മാറ്റം വരുത്തുമെന്ന് പറയുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് ചർച്ച ചെയ്ത റിപ്പോർട്ടിൽ കാലാവസ്ഥ മാറുന്നതിനനുസരിച്ച് അപകടസാധ്യതകൾ ക്രമാതീതമായി ഉയരുമെന്നും അവ തീവ്രമാകുമെന്നും ദക്ഷിണേഷ്യൻ മേഖലയിൽ ഉടനീളം ഇതുമൂലം വ്യത്യസ്‌തമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ട് പ്രസ്താവിച്ചു

    കാലാവസ്ഥാ പ്രതിസന്ധികൾ രൂക്ഷമാകുന്നതോടുകൂടി ദക്ഷിണേഷ്യയിൽ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയരുന്നു. ഇന്ത്യയും പാകിസ്ഥാനും പോലുള്ള കാർഷികാധിഷ്ഠിത സമ്പദ്‌വ്യവസ്ഥകളാണ് കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉദ്‌വമനം വർധിക്കുന്നതോടുകൂടി ഒഡീഷ, അസം, മേഘാലയ, ത്രിപുര, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ 11 ഇന്ത്യൻ സംസ്ഥാനങ്ങളെയാണ് കാലാവസ്ഥ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുക.

    read also- Climate Change | കേരളത്തില്‍ മാത്രമുള്ള പാറ്റപിടിയന്‍ പക്ഷികളില്‍ പകുതിയോളം 2050 ഓടെ നശിക്കും; കാരണം കാലാവസ്ഥാ വ്യതിയാനം

    ഇത് തുടരുകയാണെങ്കിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും 30 ഡിഗ്രി സെൽഷ്യസിനോ അതിൽ കൂടുതലോ ആയ രീതിയിൽ താപനില അനുഭവപ്പെട്ടേക്കാം. ഇന്ത്യയുടെ വടക്കൻ തീരദേശ മേഖലകളിൽ 31 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപ നില അനുഭവപ്പെട്ടേക്കാം എന്ന് യുഎൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

    കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന പ്രത്യാഘാതങ്ങൾ കാർഷിക, ഭക്ഷ്യ മേഖലയിൽ പ്രതിഫലിക്കും. മത്സ്യബന്ധനം, മത്സ്യകൃഷി, വിള ഉൽപ്പാദനം എന്നിവയിൽ തെക്കുകിഴക്കൻ ഏഷ്യയിൽ വൻ ഇടിവ് രേഖപ്പെയുത്തിയേക്കും. മാത്രമല്ല ഇന്ത്യയിലെ അരി ഉൽപ്പാദനം 10 മുതൽ 30 ശതമാനം വരെ കുറയുമെന്നും ചോളം ഉത്പാദനം 25 മുതൽ 70 ശതമാനം വരെ കുറയുമെന്നും ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചന്റെ റിപ്പോർട്ട് വ്യക്തമാകുന്നു.

    താപനില വർദ്ധനവ് 1 ഡിഗ്രി മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. താപനിലയുടെ പരിധി വർധിക്കുമെന്ന അനുമാനത്തിലാണ് റിപ്പോർട്ട് എത്തിച്ചേരുന്നത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധി കാരണം അന്താരാഷ്ട്ര ഭക്ഷ്യ വിതരണവും ഭീഷണിയിലാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉദ്‌വമനം (Emission) അതിവേഗം കുറച്ചില്ലെങ്കിൽ വ്യാപകമായ വിളനാശം ഉണ്ടാകുമെന്നും അപകടസാധ്യത വർദ്ധിക്കുമെന്നും യു എൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
    Published by:Arun krishna
    First published: