നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മീടൂ വിൽ കുടുങ്ങിയവർ: നാന പടേകർ മുതൽ മുകേഷ് വരെ

  മീടൂ വിൽ കുടുങ്ങിയവർ: നാന പടേകർ മുതൽ മുകേഷ് വരെ

  • Share this:
   ന്യൂഡൽഹി: രാജ്യത്തെ ഇളക്കിമറിച്ചാണ് #മീടു കാമ്പയിൻ മുന്നേറുന്നത്. ബോളിവുഡ് താരം നാനാ പടേകർ മുതൽ ഇങ്ങ് കേരളത്തിൽ മുകേഷ് വരെ #മീടൂ കാമ്പയിനിൽ കുടുങ്ങി. ബോളിവുഡിൽ നടി തനുശ്രീ ദത്തയാണ് നാനാ പടേകറിനെതിരെ രംഗത്തെത്തിയത്. കൂടാതെ, നിർമാതാവ് സമീ സിദ്ദിഖി, നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ, സംവിധായകൻ രാകേഷ് സാരംഗ് എന്നിവർക്ക് മഹാരാഷ്ട്ര വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. തനുശ്രീയുടെ പരാതിയിലാണ് ഇവർക്കെല്ലാം എതിരെ വനിതാ കമ്മീഷൻ പരാതി അയച്ചത്.

   തനുശ്രീ ദത്ത - നാനാ പടേകർ

   പത്തുവർഷം മുമ്പ് നാനാ പടേകർ തന്നെ പീഡിപ്പിച്ചെന്നായിരുന്നു തനുശ്രീയുടെ ആരോപണം. 'ഹോൺ ഒകെ പ്ലീസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാനാ പടേകർ ലൈംഗികമായി ഉപദ്രവിച്ചു. നൃത്തസംവിധായകൻ അതിന് കൂട്ടു നിന്നെന്നും സംവിധായകനും നിർമാതാവും മൗനം പാലിച്ചെന്നും തനുശ്രീയുടെ പരാതിയിൽ ഉന്നയിക്കുന്നു. മുംബൈ പൊലീസ് സ്റ്റേഷനിൽ ഇവർ ശനിയാഴ്ച പരാതി നൽകിയിരുന്നു.

   സന്ധ്യാ മൃദുല - അലോക് നാഥ്

   നടൻ അലോക് നാഥ് ലൈംഗികമായി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നടി സന്ധ്യാ മൃദുല പരാതി നൽകിയത്. അലോക് ബലാത്സംഗം ചെയ്തെന്ന് എഴുത്തുകാരി വിനിതാ നന്ദയും ചൊവ്വാഴ്ച ആരോപണം ഉന്നയിച്ചിരുന്നു.

   'സ്ത്രീകളെ ഉപദ്രവിച്ചാൽ എല്ലാക്കാലവും മിണ്ടാതിരിക്കുമെന്ന് കരുതേണ്ട'

   അഡ്വ. സീമ സപ്ര - സോളി സൊറാബ്ജി

   ജൂനിയർ അഭിഭാഷക അഡ്വ സീമ സപ്രയാണ് മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. അഭിഭാഷകർ ഉൾപ്പെടെ ഒട്ടേറെ വനിതകളോട് സൊറാബ്ജി മോശമായി പെരുമാറിയെന്നാണ് സുപ്രീംകോടതിയിൽ ഇവർ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിൽ പറയുന്നത്. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആയിരുന്നു സോളി സൊറാബ്ജിയുടെ പ്രതികരണം.

   തനുശ്രീയുടെ പരാതിയിൽ നാനാപടേക്കർക്കെതിരെ കേസെടുത്തു

   പ്രിയ രമണി - എം ജെ അക്ബർ

   മുൻ മാധ്യമപ്രവർത്തകനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ എം ജെ അക്ബറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് പത്രപ്രവർത്തകയായ പ്രിയ രമണിയായിരുന്നു. തുടർന്ന് ബുധനാഴ്ചയോടെ അക്ബറിനെതിരെ ആരോപണവുമായി കൂടുതൽ സ്ത്രീകൾ രംഗത്തെത്തി. മാധ്യമപ്രവർത്തകരായ കനിക ഗെഹ്ലോത്, സുപർണ ശർമ, ശുതാപ പോൾ, ഗസാല വഹാബ് എന്നിവരാണ് ആരോപണം ഉന്നയിച്ചത്.

   തൊഴിലിടങ്ങളിൽ സ്ത്രീകളെ മോശമായി സ്പർശിച്ചാൽ അഞ്ചുവർഷം ജയിൽ

   ടെസ് ജോസഫ് - മുകേഷ്

   ഇരുപതു വർഷം മുമ്പുണ്ടായ അനുഭവമാണ് മീ ടൂ കാമ്പയിനിൽ ബോളിവുഡ് കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് പങ്കുവെച്ചത്. കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ ഹോട്ടലിൽ താമസിക്കുമ്പോൾ മുകേഷ് ഫോണിൽ വിളിച്ച് ശല്യം ചെയ്തെന്നായിരുന്നു ടെസിന്‍റെ ആരോപണം.
   താമസം തൊട്ടടുത്ത മുറിയിലേക്ക് മാറ്റാൻ ശ്രമം നടന്നെന്നുമായിരുന്നു ആരോപണം.

   ചിന്മയി - വൈരമുത്തു

   ഗായിക ചിന്മയിയും മറ്റൊരു സ്ത്രീയുമാണ് തമിഴ് കവിയും ഗാന രചയിതാവുമായ വൈരമുത്തുവിനെതിരെ രംഗത്തെത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഒരു പരിപാടിക്കായി സ്വിറ്റ്സർലണ്ടിൽ എത്തിയപ്പോളാണ് മോശം അനുഭവം ഉണ്ടായതെന്നാണ് ചിന്മയിയും അവരുടെ അമ്മയും പറഞ്ഞത്. വൈരമുത്തുവിന്‍റെ മുറിയിലേക്ക് വിളിച്ച് 'സഹകരണം' വേണമെന്ന് പറഞ്ഞെന്നും ഇന്ത്യൻ എംബസിയിൽ പരാതി നൽകുമെന്ന് പരഞ്ഞതിനാലാണ് അന്ന് രക്ഷപ്പെട്ടതെന്നും ചിന്മയി പറഞ്ഞിരുന്നു.

   അനുരാഗ് കശ്യപ്

   സംവിധായകൻ അനുരാഗ് കശ്യപിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. അനുരാഗ് അംഗമായിട്ടുള്ള ഫാന്‍റം ഫിലിംസിനെതിരെയാണ് ആരോപണമുയർന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ മാമി (മുംബൈ അക്കാദമി ഓഫ് ദ മൂവിങ് ഇമേജസ്) ചലച്ചിത്ര മേളയുടെ ഭരണസമിതിയിൽ നിന്ന് ഇദ്ദേഹം രാജിവെച്ചു.

   മാധ്യമസ്ഥാപനമായ പൂനെ സിംബയോസിസ്

   ഇവിടുത്തെ അധ്യാപകരും മുതിർന്ന വിദ്യാർത്ഥികളും ചൂഷണം ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച് സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥിനികൾ രംഗത്തെത്തി. ട്വീറ്റുകളിലൂടെയായിരുന്നു പൂർവ വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സിംബയോസിസ് വ്യക്തമാക്കി.    
   First published: