• HOME
  • »
  • NEWS
  • »
  • india
  • »
  • THICKNESS OF PLASTIC CARRY BAGS TO BE INCREASED TO 75 MICRONS FROM SEPTEMBER 30

Plastic Ban| 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സെപ്തംബർ 30 മുതൽ നിരോധനം; നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന എന്നിവക്ക് അടുത്ത വർഷം ജൂലൈ മുതൽ നിരോധനം.

News18 Malayalam

News18 Malayalam

  • Share this:
    ന്യൂഡല്‍ഹി: പ്ലാസ്റ്റിക് ഉപയോഗത്തിന് തടയിടാൻ കേന്ദ്ര സർക്കാർ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന എന്നിവ നിരോധിക്കാനുള്ള പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് അമെന്‍ഡ്‌മെന്റ് റൂള്‍സ് 2021 കേന്ദ്രം പുറത്തിറക്കി. 2022 ജൂലായ് മുതലാണ് നിരോധനം. അതേസമയം ഈ വർഷം സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്കും നിരോധനം ഉണ്ടാകും.

    Also Read- NBA to NBDA| ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ ഇനി ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ

    കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയമാണ് ചട്ടം പുറത്തിറക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്കില്‍ ഉണ്ടാക്കുന്ന കപ്പ്, പ്ലേറ്റ്, സ്പൂണ്‍, സ്‌ട്രോ, മിഠായി കവര്‍, ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ് എന്നിവയ്ക്ക് 2022 ജൂലായ് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. 100 മൈക്രോണില്‍ താഴെയുള്ള പി വി സി ബാനറുകളും ഉപയോഗിക്കാനാവില്ല. ഇയര്‍ ബഡ്ഡുകള്‍ക്കും ബലൂണുകള്‍ക്കുമുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണ്.

    Also Read- 'വിവാഹജീവിതത്തിലെ നിർബന്ധിത ലൈംഗിക ബന്ധത്തെ നിയമവിരുദ്ധമെന്ന് വിളിക്കാനാകില്ല': മുംബൈ കോടതി

    നിലവില്‍ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കാം. എന്നാല്‍ സെപ്തംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഉപയോഗിക്കാനാവില്ല. 2022 ഡിസംബർ 31 മുതല്‍ കുറഞ്ഞ പരിധി 120 മൈക്രോണ്‍ ആയി ഉയര്‍ത്തും.

    ഒറ്റത്തവണ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് സംസ്ഥാനങ്ങള്‍ കര്‍മസമിതി രൂപീകരിക്കണം. സംസ്ഥാനതലപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേശീയതലത്തിലും സമിതി രൂപീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

    English Summary: The Centre has notified the Plastic Waste Management Amendment Rules, 2021, prohibiting manufacture, import, stocking, distribution, sale and use of identified single-use plastic (SUP) items, including candy sticks, plates, cups and cutlery, from July 1, 2022. The thickness of plastic carry bags will be increased from 50 microns to 75 microns from September 30, 2021, and to 120 microns from December 31, 2022, according to the notification dated August 12. This will also allow the plastic carry bags to be reused, it stated.
    Published by:Rajesh V
    First published:
    )}