• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കട കുത്തിത്തുറക്കും മുൻപേ കള്ളന്റെ നൃത്തം


Updated: July 12, 2018, 8:32 PM IST
കട കുത്തിത്തുറക്കും മുൻപേ കള്ളന്റെ നൃത്തം

Updated: July 12, 2018, 8:32 PM IST
ന്യൂഡൽഹി: മോഷ്ടിക്കാനെത്തിയ കള്ളൻ സിസിടിവി ക്യാമറയ്ക്ക് മുന്നിൽ നൃത്തം വയ്ക്കുന്ന വീഡിയോ പുറത്ത് വന്നു. ഡൽഹിയിലാണ് സംഭവം. കട കുത്തുതുറന്ന് മോഷണത്തിനെത്തിയ സംഘത്തിലെ ഒരാളുടെ നൃത്തരംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രാത്രി കട കുത്തിതുറന്ന് മോഷണത്തിനെത്തിയ മൂന്നു പേരില്‍ ഒരാളാണ് റോഡിൽ നൃത്തം ചെയ്തത്.

വീഡിയോയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന കള്ളനാണ് മുഖം മറയ്ക്കാതെ നൃത്തം ചെയ്തത്. പിന്നാലെ മറ്റൊരു കള്ളനും രംഗത്തെത്തി. തുടർന്ന് കടയുടെ ഷട്ടർ തുറക്കാൻ ശ്രമിക്കുമ്പൊഴാണ് മൂന്നാമൻ രംഗപ്രവേശം ചെയ്യുന്നത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ജൂലൈ 10ന് രാത്രി 11 മണിയോടെയാണ് മോഷണശ്രമം നടന്നതെന്ന് സിസിടിവിയില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഇവരെ തിരിച്ചറിയാനോ പിടികൂടാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ആരോപണമുണ്ട്.
Loading...


 
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍