HOME » NEWS » India » THIEVES STEAL CHILDREN S VACCINE THINKING THEY WERE COVID VACCINE

കോവിഡ് വാക്സിനെന്നു കരുതി മോഷ്ടിച്ചത് കുട്ടികളുടെ വാക്സിൻ; നഷ്ടമായത് പോളിയോ, റൂബെല്ലാ വാക്സിനുകൾ

വാക്സിൻ കുപ്പികളുടെ പുറത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റിക്കർ കണ്ട് കോവിഡ് വാക്സിൻ എന്ന് കരുതിയതാകാമെന്നാണ് കരുതുന്നത്

News18 Malayalam | news18-malayalam
Updated: May 28, 2021, 3:43 PM IST
കോവിഡ് വാക്സിനെന്നു കരുതി മോഷ്ടിച്ചത് കുട്ടികളുടെ വാക്സിൻ; നഷ്ടമായത് പോളിയോ, റൂബെല്ലാ വാക്സിനുകൾ
പ്രതീകാത്മക ചിത്രം
  • Share this:
മുംബൈ: കോവിഡിനുള്ള വാക്സിനാണെന്ന് കരുതി മോഷ്ടാവ് കവർന്നത് കുട്ടികൾക്കുള്ള വാക്സിൻ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കുട്ടികൾക്കുള്ള വിവിധ വാക്സിനുകളുടെ മുന്നൂറ് കുപ്പികളാണ് മോഷ്ടിച്ചത്. കോവിഡ് വാക്സിൻ മോഷ്ടിക്കാനെത്തിയ ആൾ മരുന്ന് മാറി കുട്ടികളുടെ വാക്സിനുമായി കടന്നതാണെന്നാണ് പൊലീസ് കരുതുന്നത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റിക്കർ പതിച്ച വാക്സിൻ കുപ്പികളാണ് മോഷണം പോയത്. സിറം ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിനാകും ഇതെന്ന് കരുതിയാണ് മോഷ്ടാവ് മരുന്നുകൾ കവർന്നതെന്ന് പൊലീസ് കരുതുന്നു. ആരാണ് മോഷണം നടത്തിയതെന്ന് വ്യക്തമല്ല.

സിസിടിവി ക്യാമറയുടെ ഡിവിആറും മോണിറ്ററും അടക്കം മോഷ്ടാവ് കവർന്നിട്ടുണ്ട്. ആരാണ് മോഷണം നടത്തിയതെന്നതിന് യാതൊരു തെളിവും ലഭിക്കാതെ കുഴങ്ങിയിരിക്കുകയാണ് പൊലീസ്. രാവിലെ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ ജോലിക്കായി എത്തിയപ്പോഴാണ് മോഷണത്തെ കുറിച്ച് അറിയുന്നത്.

You may also like:പത്ത് ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള ലഹരിവസ്തു; 24 കാരിയുടെ കൈവശമുള്ള ലഹരിമരുന്ന് കണ്ട് ഞെട്ടി പൊലീസ്

വാക്സിൻ സൂക്ഷിച്ച് വെച്ച ഫ്രിഡ്ജിന്റെ വാതിൽ തകർത്ത നിലയിലായിരുന്നു. ചില കുപ്പികൾ നിലത്ത് വീണ് പൊട്ടിയ നിലയിലും കണ്ടെത്തി. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ക്ഷയരോഗത്തിനെതിരെയുള്ള വാക്സിന്റെ 25 കുപ്പികൾ, വില്ലൻ ചുമയ്ക്കുള്ള വാക്സിന്റെ 17 കുപ്പികൾ, ടെറ്റനസിനുള്ള 13 കുപ്പി, പോളിയോ വാക്സിന്റെ 15 കുപ്പികൾ, 30 റൂബെല്ലാ വാക്സിൻ കുപ്പികൾ, റോട്ടാവൈറസിന്റെ 270 കുപ്പി വാക്സിൻ എന്നിവയാണ് നഷ്ടമായത്.

കോവിഡ് വാക്സിൻ മോഷ്ടിക്കാനെത്തിയവർ തെറ്റിദ്ധരിച്ച് കുട്ടികൾക്കുള്ള വിവിധ വാക്സിൻ കുപ്പികളുമായി പോയതായിരിക്കാമെന്ന് ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ സീനിയർ ഉദ്യോഗസ്ഥൻ എംകെ ഖന്ദാരേ പറയുന്നു. വാക്സിൻ കുപ്പികളുടെ പുറത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റിക്കർ കണ്ട് കോവിഡ് വാക്സിൻ എന്ന് കരുതിയതാകാമെന്നും പൊലീസ് പറയുന്നു.

എന്തായാലും സംഭവത്തിൽ മോഷണം അടക്കമുള്ള വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Published by: Naseeba TC
First published: May 28, 2021, 3:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories