• HOME
 • »
 • NEWS
 • »
 • india
 • »
 • Ten year old girl killed | പണം മോഷ്ടിച്ചെന്ന് ആരോപിച്ച് തുടയും വായും പെള്ളിച്ചു; പത്ത് വയസ്സുകാരിക്ക് ദാരുണാന്ത്യം

Ten year old girl killed | പണം മോഷ്ടിച്ചെന്ന് ആരോപിച്ച് തുടയും വായും പെള്ളിച്ചു; പത്ത് വയസ്സുകാരിക്ക് ദാരുണാന്ത്യം

സംഭവുമായി ബന്ധപ്പെട്ട് ദുരൂഹ മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

 • Last Updated :
 • Share this:
  ചെന്നെെ :   മോഷണ കുറ്റം ആരോപിച്ച് തമിഴ്നാട്ടിലെ പേരമ്പലൂരില്‍ (Perambalur)അമ്മ തുടയിലും വായിലും പെള്ളല്‍ ഏല്‍പ്പിച്ച പത്ത് വയസ്സുകാരി മരിച്ചു (Deth).

  പേരമ്പലൂര്‍ വേപ്പന്‍തട്ട പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മഹാലക്ഷ്മിയാണ് മരിച്ചത്. പണം മോഷ്ടിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചെന്നും ആരോപിച്ച് അമ്മ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറയുന്നു.

  കഴിഞ്ഞ ജനുവരി ആറിന് ബന്ധു വീട്ടില്‍ നിന്ന് മഹാലക്ഷ്മി 70 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മണിമേഗല മഹാലക്ഷ്മിയെ വീട്ടില്‍ വെച്ച് ചീത്ത പറഞ്ഞതായും. കുട്ടിയുടെ വായിലും തുടയിലും ചൂടുള്ള സ്പൂണ്‍ കൊണ്ട് പെള്ളല്‍ ഏല്‍പ്പിക്കുകയും ചൂടുവെള്ളത്തില്‍ മുളകുപൊടി കലക്കി അതില്‍ നിന്ന് വരുന്ന നീരാവി ശ്വസിക്കാന്‍ നിര്‍ബന്ധിച്ചതായി പോലീസ് പറഞ്ഞു.

  മുളകുപൊടി വെള്ളം ശ്വസിച്ചത തുടര്‍ന്ന് കുട്ടിയുടെ മൂക്കിനെയും വയറിനെയും ഗുരുതരമായി ബാധിക്കുകയും കുട്ടിക്ക് മൂന്ന് ദിവസമായി ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം കൃഷ്ണപുരം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തിരുച്ചിയിലെ  സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ കുട്ടിയെ രക്ഷിക്കാൻ ആയില്ല. ഞായറാഴ്ചയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

  സംഭവുമായി ബന്ധപ്പെട്ട് ദുരൂഹ മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐപിസി സെക്ഷന്‍ 174 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മയ്‌ക്കെതിരെ നടപടിയെടുക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന്  പോലീസ് വൃത്തങ്ങൾ  കൂട്ടിച്ചേർത്തു.

  Suspended| POCSO കേസ് ഒതുക്കി; സ്റ്റേഷനില്‍ മദ്യപാർട്ടി നടത്തി; എസ് ഐ ഉൾപ്പെടെ ആറ് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ

  പൊലീസ് കോൺസ്റ്റബിൾ (Police Constable) പ്രതിയായ പോക്സോ കേസ് (Pocso Case)  ഒതുക്കിതീർക്കാൻ ശ്രമിച്ച സംഭവത്തിൽ വനിതാ എസ്ഐയെയും (Woman SI) പൊലീസ് സ്റ്റേഷനിൽ മദ്യപാർട്ടി (Booze Party)  നടത്തിയതിന് അഞ്ച് വനിതാ പൊലീസുകാരെയും (Woman Police) സസ്പെൻഡ് ചെയ്തു. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറാണ് (Mangaluru City Police Commissioner) നടപടിയെടുത്തത്.

  പോക്സോ കേസ് ഒതുക്കാൻ ശ്രമിച്ച എസ് ഐ റോസമ്മയെയാണ് സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ സസ്പെന്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ ആരോപണ വിധേയൻ ഹെഡ് കോൺസ്റ്റബിളാണ്. കഴിഞ്ഞ ജൂലൈയിലാണ് സംഭവം. ഹെഡ് കോൺസ്റ്റബിളിനെ രക്ഷിക്കുന്നതിനായി ഒത്തുകളിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റോസമ്മയെ സസ്പെന്റ് ചെയ്തത്.

  മറ്റൊരു സംഭവത്തിൽ വനിതാ പൊലീസ് സ്റ്റേഷനിൽ മദ്യപാർട്ടി നടത്തിയതിനാണ് അഞ്ച് വനിതാ പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ പാർട്ടിയുടെ തെളിവുകൾ ലഭിച്ചു. മദ്യപാർട്ടി നടത്തി സസ്പെന്റ് ആയവരിൽ രണ്ട് എഎസ്ഐ, രണ്ട് ഹെഡ്കോൺസ്റ്റബിൾ, ഒരു കോൺസ്റ്റബിൾ എന്നിവർ ഉൾപ്പെടുന്നു.

  Also Read- പീഡിപ്പിക്കാന്‍ ശ്രമിച്ച 38 കാരനെ കറിക്കത്തി വീശി പ്രതിരോധിച്ച് 61കാരി: ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍

  രണ്ട് സംഭവങ്ങളിലും നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസിപി സൗത്ത് സബ് ഡിവിഷൻ രഞ്ജിത് ബണ്ടാരുവും എസിപി സെൻട്രൽ സബ് ഡിവിഷൻ പി എ ഹെഗ്ഡെയുമാണ് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്മേൽ ഡി സി പി ഹരിറാം ശങ്കറിന്റെ അഭിപ്രായം തേടിയശേഷമാണ് നടപടി സ്വീകരിച്ചതെന്ന് കമ്മീഷണർ ശശി കുമാർ പറഞ്ഞു.
  Published by:Jayashankar AV
  First published: