ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആണവായുധ പരാമര്‍ശത്തില്‍ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. ഇന്ത്യ ആണവശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ലെന്നായിരുന്നു മോദിയുടെ പരാമര്‍ശം സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മോദിക്ക് ക്ലിന് ചിറ്റ് നല്കി.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനിടയാണ് ആണവായുധം ദീപാവലിക്ക് വേണ്ടിയല്ലെന്ന പരാമര്‍ശം പ്രധാനമ്നത്രി നടത്തുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാട്ടി കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.
Also read: അമിത് ഷായ്ക്ക് എതിരായ 'കൊലയാളി' പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ക്ലീൻ ചിറ്റ്നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെ ഭൂരിപക്ഷ ന്യൂനപക്ഷ ജനസംഖ്യയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിലും പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷന് കണ്ടെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.