• HOME
  • »
  • NEWS
  • »
  • india
  • »
  • Rahul Gandhi| മൂന്നുദിവസം 30 മണിക്കൂർ ചോദ്യം ചെയ്യൽ; രാഹുൽ ഗാന്ധി വെള്ളിയാഴ്ചയും ഇഡിക്ക് മുന്നിൽ ഹാജരാകണം

Rahul Gandhi| മൂന്നുദിവസം 30 മണിക്കൂർ ചോദ്യം ചെയ്യൽ; രാഹുൽ ഗാന്ധി വെള്ളിയാഴ്ചയും ഇഡിക്ക് മുന്നിൽ ഹാജരാകണം

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനിടെ ഇഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്താനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

  • Share this:
    ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (National Herald Case) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് തുടരും. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച ഹാജരാകാന്‍ രാഹുലിന് ഇ ഡി നോട്ടീസ് നല്‍കി. ബുധനാഴ്ച ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് രാഹുലിനെ വിട്ടയച്ചത്.

    രാവിലെ 11.35 ഓടെയാണ് ഇന്ന് രാഹുല്‍ ഇ ഡി ഓഫീസില്‍ ഹാജരായത്. മൂന്ന് ദിവസങ്ങളിലായി ഇതുവരെ 30 മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്തത്. ഇ ഡിയിലെ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് 23ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഇഡി ഓഫിസിന് ഏർപ്പെടുത്തിയിട്ടുള്ളത്.



    രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനിടെ ഇഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്താനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു.‌ എഐസിസി പരിസരത്ത് ഇന്നും കോണ്‍ഗ്രസിന്റെ കനത്ത പ്രതിഷേധമാണ് ഉണ്ടായത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പിടികൂടാന്‍ എഐസിസി ഓഫീസിനകത്തേക്ക് പൊലീസ് പാഞ്ഞുകയറി.



    പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡല്‍ഹി പൊലീസ് മേധാവിക്ക് പരാതി നല്‍കി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.



    എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, സച്ചിന്‍ പൈലറ്റ്, കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം പി ജെബി മേത്തര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. ജെബി മേത്തറിനെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്.
    Published by:Rajesh V
    First published: