ചെന്നൈ: നീറ്റ് പരീക്ഷപ്പേടിയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ മൂന്നാമത്തെ മരണം. വെല്ലൂര്‍ സ്വദേശിനി സൗന്ദര്യ എന്ന വിദ്യര്‍ഥിനിയാണ് ഒടുവില്‍ ജീവന് ഒടുക്കിയത്. നീറ്റ് പരീക്ഷയ്ക്ക് ശേഷം സൗന്ദര്യ കടുത്ത മാനസിക സംഘര്ത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
കഴിഞ്ഞദിവസം അരിയാളൂര്‍ സ്വദേശിനിയായ 18കാരിയും സേലം സ്വദേശിയായ ധനുഷ് എന്ന വിദ്യാര്‍ഥിയും പരീക്ഷയ്ക്ക് പിന്നാലെ ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും പരാജയ ഭീതിയെ തുടര്‍ന്നായിരുന്നു ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് നടത്തിയത്.
Also Read-NEET പരീക്ഷയെഴുതാനിരുന്ന ഇരുപതുകാരൻ ആത്മഹത്യ ചെയ്തു; മൂന്നാം തവണയും പരാജയപ്പെടുമോ എന്ന പേടി
ശനിയാഴ്ച വൈകിട്ടാണ് ധനുഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കരുമലൈ കൂടല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പത്താം ക്ലാസില്‍ ധനുഷിന് 500 ല്‍ 457 മാര്‍ക്ക് ലഭിച്ചിരുന്നുവെന്ന് സഹോദരന് നിഷാന്ത് പറയുന്നു. 12ാം ക്ലാസിലും ഉന്നത വിജയം കൈവരിച്ച ധനുഷിന് നീറ്റ് പരീക്ഷ പാസാവാന്‍ കഴിയാതിരുന്നത് ഏറെ സങ്കടത്തിലാക്കിയിരുന്നു. എന്നാല്‍ കഷ്ടപ്പെട്ട് പഠിച്ചിട്ടും പരാജയപ്പെടുമോ എന്ന പേടിയാണ് കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സഹോദരന് പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
NEET | നീറ്റ് പരീക്ഷ ഒഴിവാക്കാന്‍ പ്രമേയംപാസാക്കി തമിഴ്നാട്; പ്ലസ്ടു മാര്‍ക്ക് മുഖ്യം
പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നല്കാന് നിയമനിര്‍മ്മാണവുമായി തമിഴ്നാട് സര്‍ക്കാര്‍. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് ഒഴിവാക്കാനാണ് നിയമനിര്‍മാണം കൊണ്ട് ലക്ഷ്യമിടുന്നത്. നീറ്റ് പരീക്ഷാപ്പേടിയില്‍ സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തതിനിടെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.
സാമൂഹിക നീതിയും ഐക്യവും തുല്യ അവസരവും ഉറപ്പാക്കുമെന്നും സമൂഹത്തിന്റെ താഴേത്തട്ടിലുള്ള വിദ്യാര്‍ഥികള്‍ക്ക് പോലും വിവേചനങ്ങളെ മറികടന്ന് മുഖ്യധാരയിലെത്തിക്കാന്‍ ഈ ബില്‍ സഹായിക്കുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് പറഞ്ഞു. മത്സരപരീക്ഷകളല്ല വിദ്യാഭാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നീറ്റ് പരീക്ഷയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ധനുഷ് എന്ന വിദ്യാര്‍ഥിയ്ക്ക് അനുശോചനം രേഖപ്പെടുത്തിയ സ്റ്റാലിന്, വിദ്യാര്‍ഥികള്‍ പ്രതീക്ഷ കൈവിടരുതെന്ന് പറഞ്ഞു.
ഡിഎംകെ അധികാരത്തില്‍ വന്നതിനു ശേഷം നീറ്റിനെകുറിച്ച് പഠിക്കാന്‍ കമ്മിഷനെ വച്ചതും നീറ്റ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചതും ധനുഷിനെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് അനാവശ്യ പ്രതീക്ഷകള്‍ നല്‍കിയെന്നും ഇതാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവച്ചതെന്നും എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമി ആരോപിച്ചു.
നീറ്റിനെതിരെ സംസ്ഥാനത്തിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയാണെന്നാണ് ബില്ല് അവതരിപ്പിച്ച് സ്റ്റാലിന് പ്രഖ്യാപിച്ചു. അതേ സമയം നീറ്റ് പരീക്ഷമൂലം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയാസം മനസ്സിലാക്കാതെ കേന്ദ്ര സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്നും സ്റ്റാലിന് കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്ത് ആദ്യമായാണ് നീറ്റിനെ എതിര്‍ത്ത് ബില്‍ ഒരു സംസ്ഥാനം പാസാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.