തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 96 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ജമ്മു കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിലെ ഒരു ജില്ലയും വോട്ടെടുപ്പ് മാറ്റിവെച്ച ത്രിപുര ഈസ്റ്റും മൂന്നാം ഘട്ടത്തില്‍ വിധി എഴുതും. ഇതോടെ തമിഴ്നാട്ടിലെ വെല്ലൂര്‍ ഒഴികെ ദക്ഷിണേന്ത്യയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാകും.
ഏഴു ഘട്ടമായി നടക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ വിധിയെഴുതുന്നതു മൂന്നാം ഘട്ടത്തിലാണ്. 12 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും അടക്കം 116 മണ്ഡലങ്ങളാണ് വോട്ടവകാശം വിനിയോഗിക്കുക. കേരളത്തിന് പുറമെ ഗുജറാത്തിലെയും ഗോവയിലെയും മുഴുവന്‍ മണ്ഡലങ്ങളും ചൊവ്വാഴ്ച വിധിയെഴുതും.
Also Read: പൊന്നാനിയില്‍ റോഡ് ഷോയ്ക്കിടെ സംഘര്‍ഷം; വീടുകള്‍ക്കു നേരെ കല്ലേറ്
കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും പതിനാലു മണ്ഡലങ്ങളില്‍ വീതമാണ് വോട്ടെടുപ്പ്. യുപിയിലെ പത്തും ഛത്തീസ്ഗഡിലെ ഏഴും ഒഡിഷയിലെ ആറും പശ്ചിമ ബംഗാളിലെയും ബിഹാറിലെയും അഞ്ചു വീതവും അസമിലെ നാലു മണ്ഡലങ്ങളും പോളിംഗ് ബൂത്തിലെത്തും.കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്ര നഗര്‍ ഹവേലി എന്നിവിടങ്ങളിലും അന്നേ ദിവസമാണ് വോട്ടെടുപ്പ്
എല്‍കെ അദ്വാനി പ്രതിനിധീകരിച്ചിരുന്ന ഗാന്ധി നഗറില്‍ നിന്ന് ജനവിധി തേടുന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായും വയനാട്ടില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് മൂന്നാം ഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. സ്വന്തം തട്ടകമായ മെയിന്‍പുരിയില്‍ നിന്ന് മുലായം സിംഗ് യാദവ് ജനവിധി തേടും.
Dont Miss: പുലര്‍ച്ചെ എത്തേണ്ട വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്തത് വൈകിട്ട്; പ്രതിഷേധവുമായി യാത്രക്കാര്‍
ഫിറോസാബാദില്‍ യാദവ കുടുംബങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മുലായത്തിന്റെ അനുജന് ശിവപാല്‍ യാദവും ,മുലായത്തിന്റെ ബന്ധു രാംഗോപാല്‍ യാദവിന്റെ മകന് അക്ഷയ് യാദവും തമ്മിലാണ് മത്സരം. രാംപുരില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെ നേരിടുന്നത് ബിജെപിയിലെ ജയപ്രദയാണ് ബിഹാറിലെ മധേപുരയില്‍ നിന്ന് ആര്‍ജെഡി ടിക്കറ്റില്‍ ലോക്താന്ത്രിക്ക് ജനതാദള്‍ നേതാവ് ശരത് യാദവ് ജനവിധി തേടും.
ബാരമതിയില്‍ നിന്ന് സുപ്രിയ സുലെ വീണ്ടും മത്സരിക്കുമ്പോള്‍ പിലിഭിത്തില്‍ വരുണ്‍ ഗാന്ധി, ഗുല്‍ബര്‍ഗയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഉത്തര കന്നടയില്‍ അനന്ത്കുമാര്‍ ഹെഗ്ഡെ, ഷിമോഗയില്‍ ബി വൈ രാഘവേന്ദ്ര എന്നിവരും ജനവിധി തേടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.