HOME » NEWS » India » THIRD ROUND OF TALKS BETWEEN FARMERS AND GOVERNMENT FAILED TO REACH CONSENSUS MM TV KPA

കർഷക സമരം: ഒത്തുതീർപ്പിനായി കേന്ദ്ര സർക്കാർ നടത്തിയ മൂന്നാം വട്ട ചർച്ചയിലും തീരുമാനമായില്ല

Third round of talks between farmers and government failed to reach consensus | അഞ്ചു മണിക്കൂർ നീണ്ട ചർച്ചയാണ് പരാജയപ്പെട്ടത്

News18 Malayalam | news18-malayalam
Updated: December 5, 2020, 8:44 PM IST
കർഷക സമരം: ഒത്തുതീർപ്പിനായി കേന്ദ്ര സർക്കാർ നടത്തിയ മൂന്നാം വട്ട ചർച്ചയിലും തീരുമാനമായില്ല
Farmers protest against the Centre's new farm laws at Singhu border, in New Delhi on December 5, 2020. (PTI Photo/Arun Sharma)
  • Share this:
കർഷക സമരം ഒത്തുതീർപ്പാക്കാൻ കർഷക നേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ മൂന്നാം വട്ട ചർച്ചയും തീരുമാനമാവാതെ പിരിഞ്ഞു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, റയിൽ മന്ത്രി പീയൂഷ് ഗോയൽ, കൃഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കർഷക നേതാക്കൾ നടത്തിയ അഞ്ചു മണിക്കൂർ നീണ്ട ചർച്ചയാണ് പരാജയപ്പെട്ടത്.

കരാർ കൃഷിയിൽ തർക്കമുണ്ടായാൽ എസ്ഡിഎമ്മിനുപകരം സിവിൽ കോടതിയെ സമീപിക്കാം. പാൻ കാർഡിന് പകരം സ്വകാര്യ വാങ്ങലുകാരുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. കാർഷികോൽപന്ന വിപണന കേന്ദ്രങ്ങൾ  ശക്തിപ്പെടുത്തും. വൈക്കോൽ കത്തിക്കുന്നതിന്  കർഷകർക്കുള്ള പിഴയിൽ ഇളവ് നൽകും. വൈദ്യുതി നിയമവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും പരിഗണിക്കും. ഇത് സംബന്ധിച്ച് കർഷകർക്ക് രേഖാമൂലം ഉറപ്പ് നൽകും. ഈ പറഞ്ഞ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ മുന്നോട്ടു ചെയ്യതായാണ് വിവരം.



വിവിധ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കും. ഡിസംബർ ഒൻപതിന് നടക്കുന്ന ചർച്ചയിൽ കർഷക സംഘടനകൾ ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കും.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഡിസംബർ എട്ടിന് ഭാരത് ബന്ദിന് കർഷകർ ആഹ്വാനം നൽകിയിട്ടുണ്ട്. ഇടത് സംഘടനകളുടെ കൂട്ടായ്മ ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്. സി.പി.എം., സി.പി.ഐ., സി.പി.ഐ. (എം.എൽ), ആർ.എസ്.പി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നീ സംഘടനകളാണ് പിന്തുണ അറിയിച്ചത്. ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും കർഷകരുടെ പ്രതിഷേധ സമരം തുടരുകയാണ്.
Published by: user_57
First published: December 5, 2020, 8:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading