കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യ-പാകിസ്ഥാൻ ചർച്ച ഇന്ന്

Third round of talks over Kartarpur Corridor today | പാകിസ്താനുമായി പല വിയോജിപ്പുകളും ഉണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകണം എന്നതാണ് ഇന്ത്യയുടെ നിലപാട്

news18-malayalam
Updated: September 4, 2019, 7:46 AM IST
കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യ-പാകിസ്ഥാൻ ചർച്ച ഇന്ന്
Third round of talks over Kartarpur Corridor today | പാകിസ്താനുമായി പല വിയോജിപ്പുകളും ഉണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകണം എന്നതാണ് ഇന്ത്യയുടെ നിലപാട്
  • Share this:
#കെ.പി.അഭിലാഷ്

ന്യൂഡൽഹി: കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യ-പാകിസ്ഥാൻ മൂന്നാംഘട്ട ചർച്ച ഇന്ന് നടക്കും. വാഗാ അതിർത്തിയിലെ അട്ടാരിയിലാണ് യോഗം. നവംബറിൽ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം. ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുള്ള അസ്വാരസ്യങ്ങൾക്കിടെയാണ് കർത്താർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാക് ചർച്ച നടക്കുന്നത്.

ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതി കരാറിൽ അന്തിമ തീരുമാനമെടുക്കാനാണ് ഇന്നത്തെ യോഗം. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സാങ്കേതിക വിദഗ്ധർ വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായതായി ഇരുവിഭാഗവും വ്യക്തമാക്കുകയും ചെയ്തു. നവംബർ ആദ്യ വാരമാണ് ഗുരുനാനാക്കിന്റെ 550-ാം ജന്മവാർഷികം. ഇതോടനുബന്ധിച്ച് ഇടനാഴി തുറക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.

പാകിസ്താനുമായി പല വിയോജിപ്പുകളും ഉണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകണം എന്നതാണ് ഇന്ത്യയുടെ നിലപാട്. പദ്ധതി മുടക്കമില്ലാതെ മുന്നോട്ടുപോകുമെന്ന് പാകിസ്ഥാനും അറിയിച്ചിരുന്നു. ഇടനാഴി നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാക് അധീന പഞ്ചാബിലെ കർത്താർപൂരിൽ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയും ഇന്ത്യയിലെ സിഖ് പുണ്യ സ്ഥലമായ ഗുരുദാസ് പൂരിലെ ഗുരുദ്വാരയും തമ്മിൽ ബന്ധിപ്പിച്ച് തീർഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ.

First published: September 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading