• HOME
  • »
  • NEWS
  • »
  • india
  • »
  • ആറാം വിവാഹത്തിനൊരുങ്ങുന്ന ഉത്തർപ്രദേശ് മുൻ മന്ത്രിക്കെതിരെ മൂന്നാം ഭാര്യയുടെ കേസ്

ആറാം വിവാഹത്തിനൊരുങ്ങുന്ന ഉത്തർപ്രദേശ് മുൻ മന്ത്രിക്കെതിരെ മൂന്നാം ഭാര്യയുടെ കേസ്

ഭർത്താവ് ആറാമതും വിവാഹിതനാകുന്നത് അറിഞ്ഞ് തടയാനെത്തിയ തന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടെന്ന് മൂന്നാം ഭാര്യ

 Chaudhary Bashir

Chaudhary Bashir

  • Share this:
    ഉത്തർപ്രദേശ്: ഉത്തർപ്രദേശ് മുൻമന്ത്രിക്കെതിരെ കേസുമായി ഭാര്യ. ആറാമതും വിവാഹിതാനാകാൻ ഒരുങ്ങുന്ന മുൻ മന്ത്രി ചൗധരി ബഷീറിനെതിരെയാണ് മൂന്നാം ഭാര്യ നഗ്മ കേസ് നൽകിയിരിക്കുന്നത്.

    ആഗ്രയിലെ മന്തോല പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. നഗ്മയുടെ പരാതിയിൽ ചൗധരി ബഷീറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 2012 നവംബർ 11 നാണ് ചൗധരി ബഷീറുമായുള്ള തന്റെ വിവാഹമെന്ന് നഗ്മ പറയുന്നു.

    ഇക്കഴിഞ്ഞ ജുലൈ മാസത്തിലാണ് ഷയിസ്ത എന്നൊരു യുവതിയെ തന്റെ ഭർത്താവ് വിവാഹം കഴിക്കാനൊരുങ്ങുന്ന കാര്യം അറിയുന്നത്. തുടർന്ന് വിവാഹം തടയാനായി നഗ്മ ഭർത്താവിന്റെ വീട്ടിലെത്തി. എന്നാൽ ഭർത്താവ് തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്നും മുത്തലാഖ് ചൊല്ലിയെന്നും നഗ്മ പരാതിയിൽ പറയുന്നു.
    Also Read- കോട്ടയത്ത് വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി നാലര മാസം ഗർഭിണി; അജ്ഞാതൻ പീഡിപ്പിച്ചെന്ന് മൊഴി

    വിവാഹത്തിന് എത്തിയ അതിഥികളുടെ മുന്നിൽ വെച്ചാണ് ബഷീർ മുത്തലാഖ് ചൊല്ലിയത്. തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും നഗ്മ നൽകിയ പരാതിയിൽ പറയുന്നു.

    നേരത്തേ, ബഷീറിനെതിരെ പീഡനപരാതിയും നഗ്മ നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണെന്നാണ് സൂചന.

    മയാവാതി സർക്കാരിൽ മന്ത്രിയായിരുന്നു ബഷീർ ചൗധരി. പിന്നീട് ബിഎസ്പി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നു. എന്നാൽ പിന്നീട് സമാജ് വാദി പാർട്ടിയുമായുള്ള ബന്ധവും ബഷീർ ഉപേക്ഷിക്കുകയായിരുന്നു.

    18 മാസം പ്രായമായ കുഞ്ഞിന്റെ വയറ്റിൽ വളർച്ചയെത്താത്ത ഭ്രൂണം; സംഭവം ഗുജറാത്തിൽ

    8 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ വയറ്റിൽ നിന്നും വളർച്ചയെത്താത്ത ഭ്രൂണം ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് അപൂർവങ്ങളിൽ അപൂർവമായ ശസ്ത്രക്രിയ നടന്നത്. 400 ഗ്രാം ഭാരമുള്ള ഭ്രൂണമാണ് പുറത്തെടുത്തത്.

    മധ്യപ്രദേശ് സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. കുഞ്ഞിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഠിനമായ വയറുവേദനയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    മൂന്ന് മാസം മുമ്പാണ് കുഞ്ഞിന് വയറുവേദന തുടങ്ങിയതെന്ന് മാതാപിതാക്കൾ പറയുന്നു. ഇതിനകം നിരവധി ഡോക്ടർമാരെ കാണിച്ചെങ്കിലും അസുഖത്തിന്റെ കാരണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. കുഞ്ഞിനേയും കൊണ്ട് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും നിരവധി ആശുപത്രികളിൽ മാതാപിതാക്കൾ കയറിയിറങ്ങിയിരുന്നു.

    ട്വിറ്ററിലൂടെ സമാനമായ മറ്റൊരു കേസിനെ കുറിച്ച് വായിച്ചാണ് മാതാപിതാക്കൾ അഹമ്മദാബാദിൽ എത്തുന്നത്. കുഞ്ഞിന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ശരിയായ ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.

    വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കുഞ്ഞിന്റെ വയറ്റിൽ വളർച്ചയെത്താത്ത ഭ്രൂണം ഉണ്ടെന്ന് കണ്ടെത്തിയത്. സോണോഗ്രഫി പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് ഡോക്ടർമാർ പറയുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന 'ഫീറ്റസ് ഇന്‍ ഫീറ്റു' എന്ന മെഡിക്കൽ അവസ്ഥയാണിത്.

    ഗര്‍ഭാവസ്ഥയില്‍ ഇരട്ട ഭ്രൂണങ്ങളില്‍ ഒന്ന് പൊക്കിള്‍ക്കൊടി വഴി മറ്റൊന്നിന്റെ ഉള്ളില്‍ പ്രവേശിക്കുന്ന അവസ്ഥയാണ് 'ഫീറ്റസ് ഇന്‍ ഫീറ്റു'.
    Published by:Naseeba TC
    First published: