തമിഴ്നാട്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കാളവണ്ടിയില്‍ ഘടിപ്പിച്ചിരുന്ന ജനറേറ്ററില്‍ തലമുടി കുരുങ്ങി പതിമൂന്നുകാരി മരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ലാവണ്യയാണ് മരിച്ചത്. തമിഴ്നാട്ടിലെ കാഞ്ചീപുരത്തില്‍ ഞായറാഴ്ചയാണ് സംഭവം.
മൂന്നുവര്‍ഷം മുന്‍പ് അമ്മ മരിച്ച ലാവണ്യയും അനുജന് ഭുവേഷും (9) മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമായിരുന്നു താമസം. ലാവണ്യയുടെ പിതാവ് ചെന്നൈയില്‍ ജോലി ചെയ്യുകയാണ്. ഉത്സവം കാണാന്‍ മുത്തച്ഛനും മുത്തശ്ശിക്കൊപ്പം ഞായറാഴ്ച രാത്രിയാണ് ലാവണ്യ പോയത്. ക്ഷേത്രത്തില്‍ രഥ ഘോഷയാത്ര നടക്കുമ്പോഴാണ് അപകടമുണ്ടായത്. കാളവണ്ടിയുടെ പിന്നില്‍ ഘടിപ്പിച്ചിരുന്ന ഡീസല്‍ ജനറേറ്ററിന് സമീപം ഇരുന്ന ലാവണ്യയുടെ മുടി ജനറേറ്ററില്‍ കുടുങ്ങുകയായിരുന്നു.
സ്പീക്കറിൻറെ ശബ്ദത്താല്‍ ജനക്കൂട്ടത്തിന് കുട്ടിയുടെ കരച്ചില് കേള്‍ക്കാന്‍ സാധിച്ചില്ല. പിന്നീട് ജനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചപ്പോഴാണ് ആളുകള്‍ നിലവിളി കേട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.