നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഒരു താലൂക്ക് കൂടി. കൽക്കുളം താലൂക്ക് വിഭജിച്ച് തിരുവട്ടാർ താലൂക്ക് രൂപീകരിച്ചതോടെ ജില്ലയിൽ ഇപ്പോൾ അഞ്ച് താലൂക്കുകളായി. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സർക്കാർ പുറത്തിറക്കിയത്. കുലശേഖരത്തിന്‍റെ ഭാഗമായ ചെരുപ്പാലൂർ ആസ്ഥാനാമാക്കിയാണ് തിരുവട്ടാർ താലൂക്ക് രൂപീകരിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നാഗർകോവിലിൽ നടന്ന MGR ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി താലൂക്ക് രൂപീകരണം പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് തിരുവട്ടാർ, കുലശേഖരം റെവന്യൂ ഭാഗങ്ങൾ ചേർത്ത് പുതിയ താലൂക്ക് രൂപീകരിച്ചത്. 346.03 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തിരുവട്ടാർ താലൂക്കിൽ 21 വില്ലേജുകളുണ്ട്. ആറ് ടൌൺ പഞ്ചായത്തുകളും 10 ഗ്രാമപഞ്ചായത്തുകളും പുതിയ താലൂക്കിൽ ഉൾപ്പെടും.
നെഹ്റുവിന്‍റെ കൊച്ചുമകൻ പാർലമെന്‍റിനെ നശിപ്പിച്ചെന്ന് അരുൺ ജെയ്റ്റ്ലി
പുതിയ താലൂക്ക് ഓഫീസിൽ 78 തസ്തികകളുണ്ടാകും. ഇതിൽ 61 എണ്ണം കൽക്കുളത്തുനിന്ന് സ്ഥലംമാറി വരുന്നതായിരിക്കും. പുതിയതായി 17 തസ്തികകളാണ് ഉള്ളത്. ഇതിലേക്ക് വൈകാതെ നിയമനം നടത്തും. തഹസിൽദാർ നിയമനം അടുത്തദിവസം തന്നെ ഉണ്ടാകും. ചെരുപ്പാലൂരിൽ ആസ്ഥാന മന്ദിരം നിർമിക്കുന്നതിന്‍റെ നടപടിക്രമം തുടങ്ങിക്കഴിഞ്ഞു. അതുവരെ തിരുവട്ടാർ ക്ഷേത്രത്തിന് സമീപത്തുള്ള PWD കെട്ടിടത്തിൽ താലൂക്ക് പ്രവർത്തിക്കും. കോതയാർ, പേച്ചിപ്പാറ വനമേഖലയിലെ ആദിവാസികൾക്കും മലയോരഗ്രാമങ്ങളിലെ ജനങ്ങൾക്കും പുതിയ താലൂക്ക് വരുന്നത് ഏറെ സഹായകരമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kanyakumari district, Thiruvattaar taluk, കന്യാകുമാരി ജില്ല, തിരുവട്ടാർ താലൂക്ക്