നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഡൗൺസിൻഡ്രോം ഒരു തടസമല്ല; ഇന്‍റർനെറ്റിനെ കീഴടക്കി ഈ പതിനഞ്ചുകാരി

  ഡൗൺസിൻഡ്രോം ഒരു തടസമല്ല; ഇന്‍റർനെറ്റിനെ കീഴടക്കി ഈ പതിനഞ്ചുകാരി

  അമേരിക്കയിലെ പേരുകേട്ട ബ്രാൻഡുകളായ ആയ അമേരിക്കൻ ഗേൾ, ജസ്റ്റിസ് ക്ലോത്തിംഗ്, ഡിസ്നി, സുലിലി, ഈറ്റ്ന എന്നിവയുടെയെല്ലാം മോഡലായി.

  കെന്നഡി ഗാർഷ്യ

  കെന്നഡി ഗാർഷ്യ

  • News18
  • Last Updated :
  • Share this:
   ഡൗൺ സിൻഡ്രോമിന് ഈ പതിനഞ്ചു വയസുകാരിയെ തളർത്താനായില്ല. ഡൗൺ സിൻഡ്രോം ബാധിച്ചവരെക്കുറിച്ചുള്ള വാർപ്പുകളൊക്കെ തകർത്തെറിഞ്ഞാണ് കെന്നഡി ഗാർഷ്യ മോഡലിംഗ് രംഗത്തേക്ക് എത്തിയത്. ഇപ്പോളിതാ പരസ്യങ്ങളിൽ അഭിനയിക്കാനുള്ള ഓഫറുകളും കെന്നഡിയെ തേടിയെത്തിയിരിക്കുകയാണ്.

   കൊളൊറാഡോയിലാണ് കെന്നഡി ഗാർഷ്യ ജനിച്ചത്. മകളെ ആർക്കെങ്കിലും ദത്തെടുക്കാൻ നൽകാനോ അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനങ്ങളിൽ ചേർക്കാനോ ആണ് ഡോക്ടർമാർ കെന്നഡിയുടെ അമ്മ റെനീയെ ഉപദേശിച്ചത്. കുഞ്ഞിനെ നോക്കാൻ വന്നവർ കെന്നഡിയെ 'സുന്ദരി' എന്ന് വിളിച്ചത് റെനീയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. തനിക്കും ഇത്തരത്തിലൊരു മകളുണ്ടെന്ന് അവർ പറഞ്ഞു.

   സൈബർ കോൺഡ്രിയ എന്ന് കേട്ടിട്ടുണ്ടോ ? അതിനുള്ള കൃത്യമായ മറുപടിയാണ് 'എന്താ പ്രശ്നം'

   ഏതായാലും കുഞ്ഞിനെ നോക്കാൻ വന്ന ആയയുടെ വാക്കുകളെ റെനീ നെഞ്ചിലേറ്റി. ഒരു ഹോളിവുഡിലേക്കും മറ്റും ഓഡിഷൻ നടത്തുന്ന ഒരു ടാലന്‍റ് ഏജൻസിയുമായി കെന്നഡി ഒപ്പുവെച്ചു. അത് മാത്രമല്ല നിരവധി മോഡലിംഗ് കമ്പനികൾ കെന്നഡിയെ ബുക്ക് ചെയ്യുകയും ചെയ്തു. അമേരിക്കയിലെ പേരുകേട്ട ബ്രാൻഡുകളായ ആയ അമേരിക്കൻ ഗേൾ, ജസ്റ്റിസ് ക്ലോത്തിംഗ്, ഡിസ്നി, സുലിലി, ഈറ്റ്ന എന്നിവയുടെയെല്ലാം മോഡലായി.

   അതേസമയം, ഈ യാത്ര കെന്നഡിക്ക് അത്ര മനോഹരമായിരുന്നില്ല. രക്താർബുദമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് നട്ടെല്ലിൽ അപകടകരമായ ശസ്ത്രക്രിയയ്ക്ക് അവർ വിധേയമായി. മാസങ്ങളോളം ഒരു മെറ്റൽ ഫ്രയിം ധരിക്കേണ്ടി വന്നു. എന്നാൽ, ഇതിനൊന്നും കെന്നഡിയുടെ ആഗ്രഹത്തെ തളർത്താൻ കഴിഞ്ഞില്ല. സുഹൃത്തുക്കളുമായും കുടുംബവുമായും വളരെ ഊഷ്മളമായ ബന്ധമാണ് ഇവർ കാത്തു സൂക്ഷിക്കുന്നത്.
   First published:
   )}